ജി യു പി എസ് കണ്ണമംഗലം/ക്ലബ്ബുകൾ /സയൻ‌സ് ക്ലബ്ബ്.

13:30, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (ജി യു പി സ്കൂൾ, കണ്ണമംഗലം/ക്ലബ്ബുകൾ /സയൻ‌സ് ക്ലബ്ബ്. എന്ന താൾ ജി യു പി എസ് കണ്ണമംഗലം/ക്ലബ്ബുകൾ /സയൻ‌സ് ക്ലബ്ബ്. എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)

കുട്ടികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുന്നതിനായി സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. .കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും ലഘുപരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്നതിനുള്ള ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാൻ സാധിക്കുന്നു. ശാസ്ത്രമേളകളിൽ  സ്കൂളിലെ കുട്ടികൾസമ്മാനങ്ങൾ നേടുന്നു

2021-22 സ്കൂൾ വർഷത്തെ പ്രവർത്തനങ്ങൾ

* ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബിൻ്റെ ഭാഗമായി കുട്ടികൾ വീട്ടിൽ വൃക്ഷത്തൈകൾ നടീൽ ,പോസ്റ്ററുകൾ, പതിപ്പുകൾ, "പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം " പ്രസംഗം എന്നിവ തയ്യാറാക്കി ഗ്രൂപ്പിൽ അവതരിപ്പിച്ചു.

* ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും, പോസ്റ്ററുകൾ, പ്രസംഗങ്ങൾ, പതിപ്പുകൾ, ഡിജിറ്റൽ ആൽബങ്ങൾ, സ്കിറ്റുകൾ തയ്യാറാക്കി അവതരിപ്പിച്ചു.

* ജൂലൈ 21 ചാന്ദ്രദിനത്തിൽ ഡിജിറ്റൽ മാഗസിൻ നിർമ്മാണം, ചുവർ പത്രിക തയ്യാറാക്കൽ, ചിത്രരചന, പ്രഛന്ന വേഷം, ചാന്ദ്രദിന ക്വിസ് എന്നീ പ്രവർത്തനങ്ങൾ ചെയ്തു.

* ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച്  കർഷകൻ്റെ പ്രഛന്നവേഷം, കാർഷിക പഴഞ്ചൊല്ലുകൾ, വീട്ടിലെ പച്ചക്കറിത്തോട്ടം പരിചയപ്പെടുത്തൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ചെയ്തു.

* സെപ്തംബർ 16 ഓസോൺ ദിനത്തിൽ പോസ്റ്റർ നിർമ്മാണം, പ്രസംഗം, ഡിജിറ്റൽ ആൽബം, ചിത്രരചന എന്നിങ്ങനെ വ്യത്യസ്തങ്ങളായ പ്രവർത്തന ങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.

* സെപ്തംബറിൽ പോഷൺ അഭിയാൻ മാസാചരണത്തിൻ്റെ ഭാഗമായി പരുമല സെൻ്റ് ഗ്രിഗോറിയസ് മിഷൻ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഡയറ്റീഷ്യൻ അന്ന ജിതിൻ വർഗ്ഗീസ് ക്ലാസെടുക്കുകയുണ്ടായി.

* നവംബർ 10 അന്താരാഷ്ട്ര ശാസ്ത്രദിനത്തോടനുബന്ധിച്ച് ശാസ്ത്ര പരീക്ഷണങ്ങൾ , പ്രസംഗം - " ആധുനിക ലോകവും ശാസ്ത്ര നേട്ടങ്ങളും ", ശാസ്ത്രജ്ഞരുടെ ഡിജിറ്റൽ ആൽബം തയ്യാറാക്കൽ, ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ ,ക്വിസ് തുടങ്ങി വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.

* നവംബർ 12 പക്ഷി നിരീക്ഷണ ദിനാചരണത്തിൻ്റെ ഭാഗമായി കുട്ടികൾ "കിളിനോട്ടം" എന്ന പേരിൽ പക്ഷി നിരീക്ഷണ വീഡിയോ, ഡിജിറ്റൽ ആൽബങ്ങൾ ,പ്രധാന പക്ഷിസങ്കേതങ്ങളുടെ പരിചയപ്പെടുത്തലിൻ്റെ വീഡിയോ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.

* ജനുവരി 4 ബ്രയിൽ ലിപി ദിനത്തിൽ ലൂയിസ് ബ്രയിലിയെയും , ബ്രയിൽ ലിപിയും പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പ്രദർശനം നടത്തി.