സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
  • ചാന്ദ്രദിനം
                ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബ് അംഗങ്ങളെ ഉൾക്കൊള്ളിച്ച് വീഡിയോയും ഡിജിറ്റൽ മാഗസിനും തയ്യാറാക്കി. മാനത്തെ വിസ്മയം ആയിരുന്ന അമ്പിളിഅമ്മാവനിൽ ആദ്യമായി മനുഷ്യൻ ഇറങ്ങിയ ദിവസം വരകളായും വരികൾ ആയും വിദ്യാർഥികൾ അവതരിപ്പിച്ചു.
  • വയോജന പീഡന വിരുദ്ധ ദിനം
                വയോജന പീഡന വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും വീടുകളിൽ പ്രതിജ്ഞയെടുത്തു. നാളെ നാമും വൃദ്ധരാകും, മുതിർന്നവരോട് എങ്ങനെ പെരുമാറണം എന്നും അവ ർക്ക് വേണ്ടത്ര കരുതലും സ്നേഹവും പരിഗണനയും നൽകണമെന്നും മറ്റുമുള്ള ആശയങ്ങൾ ഈ ദിനാചരണത്തിലൂടെ കുട്ടികൾക്ക് ലഭിച്ചു.
  • യോഗാദിനം
                വ്യക്തിത്വ വികസനം സാധ്യമാക്കുന്ന യോഗയ്‌ക്ക് ശരീരം ആത്മാവ് മനസ്സ് എന്നിവയെ ബന്ധിപ്പിക്കുവാൻ സാധ്യമാകും എന്ന സന്ദേശം വീഡിയോയിലൂടെ അവതരിപ്പിച്ചു .
  • കൗമാര വിദ്യാഭ്യാസം - ആർത്തവ ശുചിത്വം
                സ്ത്രീകളുടെ സ്വാഭാവിക പ്രക്രിയയായ ആർത്തവത്തെ കുറിച്ചും അപ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ഒരു ശില്പശാല സംഘടിപ്പിച്ചു. അഞ്ചുമുതൽ പത്തുവരെയുള്ള ക്ലാസ്സിലെ കുട്ടികളെ പല വിഭാഗങ്ങളായി തിരിച്ചാണ് ക്ലാസെടുത്തത്. ഇതുമായി ബന്ധപ്പെട്ട വീഡിയോകളും, സ്ലൈഡുകളും ക്ലാസ്സിൽ ഉൾപ്പെടുത്തി. ആർത്തവസമയത്തെ ശുചിത്വം മുഖ്യ ആശയം ആയി അവതരിപ്പിച്ചു. പ്രസ്തുത ക്ലാസ്സിൽ മാതാപിതാക്കളും സന്നിഹിതരായിരുന്നു.
  • അതിജീവനം - കൗമാര വിദ്യാഭ്യാസ പരിശീലന പരിപാടി
                ഒന്നര വർഷക്കാലത്തോളം ആയി വീട് വിദ്യാലയമായി തീർന്ന സാഹചര്യത്തിൽ നിന്നും തിരികെ സ്കൂളിലേക്ക് എത്തിയ വിദ്യാർത്ഥികളുടെ മാനസികസംഘർഷങ്ങൾ കുറയ്ക്കാനും, പഠനത്തിൽ കൂടുതൽ ത ൽപരരാക്കുവാനും, അതിജീവനം എന്ന ശില്പശാലയിലെ പ്രവർത്തനങ്ങൾക്കു സാധിച്ചു. കുത്തിവര, ചിത്രവര, ലഘു വ്യായാമം, ഏറോബിക്സ്, യോഗ എന്നീ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കാനും അവർ കൂടുതൽ ഊർജ്ജസ്വലരാകാനും അലസത വെടിഞ്ഞ് ആരോഗ്യം വീണ്ടെടുക്കുവാനും സാധിച്ചു.
  • ആരോഗ്യ വിദ്യാഭ്യാസം - പോഷക ഘടകങ്ങൾ
                എൽ പി വിഭാഗം മുതൽ എട്ടാംതരം വരെ ഉള്ള വിദ്യാർഥികൾക്ക് പോഷക ഘടകങ്ങളെക്കുറിച്ചുള്ള ക്ലാസ്സ് പല വിഭാഗങ്ങളായി നടത്തി. നാം കഴിക്കുന്ന ആഹാരത്തിൽ അടങ്ങിയ പോഷക ഘടകങ്ങളെക്കുറിച്ചും പോഷകഘടകങ്ങളുടെ ധർമ്മത്തെക്കുറിച്ചും വിശദമാക്കി. ഭക്ഷണസമയം ക്രമീകരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. കോള പോലുള്ള പാനീയങ്ങൾ, എണ്ണയിൽ വറുത്ത ഭക്ഷണപദാർത്ഥങ്ങൾ, രുചിക്കും നിറത്തിനും വേണ്ടി രാസവസ്തുക്കൾ ചേർത്ത ഭക്ഷണം എന്നിവ തുടർച്ചയായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല എന്ന വസ്തുത വിദ്യാർഥികളെ ഓർമ്മപ്പെടുത്തി. ആരോഗ്യം നിലനിർത്തുവാൻ സഹായകമായ ഭക്ഷണവും ഭക്ഷണശീലവും ആണ് നാം സ്വീകരിക്കേണ്ടത് എന്ന് ബോധ്യപ്പെടുത്തുവാൻ ഈ ക്ലാസ്സ് ഉപകരിച്ചു.