രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
- സ്റ്റുഡന്റ് പോലീസ് കേഡറ്റ് ദിനാചരണം
- ഹരിത കേരളമിഷനും മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്കൂൾ മാതൃകയായി
കേരളസംസ്ഥനത്ത് ഡസംബർ 1ന് ആരംഭിച്ച ഹരിതകേരളം പദ്ധതിയിലേക്ക് കണ്ണൂർ ജില്ലാകലക്ടർ മാതൃകാവിദ്യാലയമായി തിരഞ്ഞെടുത്ത മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കി മാതൃകയായി.ശുചിത്വ-മാലിന്യ സംസ്കരണം ,ജൈവകൃഷി തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്കികൊണ്ടാണ് പ്രവർത്തനം ആരംഭിച്ചത്. വിദ്യാലയത്തിലെ എസ്.പി.സി യൂണിറ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ജെ.ആർ.സി,സ്കൗട്ട്&ഗൈഡ്സ് തുടങ്ങിയ സന്നദ്ധ സംഘടനകൾ സംയുക്തമായി 3500 ഓളം വിദ്യർത്ഥികളുടെ വീട്ടിൽ നിന്നും പരിസരങ്ങളിൽ നിന്നും ഒരു ലക്ഷത്തോളം കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക്ക് സഞ്ചികളും മറ്റും വിദ്യാലയത്തിൽ ശേഖരിച്ചു. എസ്.പി.സി യൂണിറ്റ് വിദ്യാലയത്തിലെ 5 ബ്ലോക്കുകളിൽ ഉപയോഗ്യ ശൂന്യമായ പേനകൾ ശേഖരിക്കുന്നതിനായി സ്ഥാപിച്ച 20 ബോക്സുകളിൽ 15000 ത്തോളം പേനയുടെ ഒഴിഞ്ഞ ഓടകൾ സംഭരിക്കുകയുണ്ടായി. ഡസംബർ 2 മുതൽ 8വരെ നടത്തിയ നിരന്തരപ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിച്ചത്.ജൈവകൃഷിക്കായി വിദ്യാലയത്തിന് പിറകിൽ ലഭ്യമായ സ്ഥലത്ത് വിളയിച്ച പച്ചക്കറികൾ ദൈനംദിന ഉച്ചഭക്ഷണപദ്ധതിക്ക് ഒരുമുതൽക്കൂട്ടായി മാറി.
- പ്രകൃതിപഠന സഹവാസ ക്യാമ്പ്
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരിയിലെ എസ്.പി.സി കേഡറ്റുകളുടെ പ്രകൃതിപഠന സഹവാസ ക്യാമ്പ് ആറളം വന്യമൃഗസംരക്ഷണ കേന്ദ്രത്തിൽ നടന്നു.ആറളം വനമേഖലയിലെ പ്രത്യേകതരം ജീവജാലങ്ങളേയും പക്ഷിമൃഗാദികളെയും തൊട്ടറിഞ്ഞും കണ്ടും കൊണ്ടുള്ള യാത്ര അവിസ്മരണീയമായ അനുഭവങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു. വിവിധതരം ചെടികൾ ,വള്ളികൾ മരങ്ങൾ എന്നിവ കാണാനും അതിന്റെ പ്രത്യകതകൾ മനസ്സിലാക്കാനും ഈ ക്യാമ്പിലൂടെ സാധിച്ചു.ആറളം ചീഫ് ഫാക്കൽട്ടി കെ പി രാമചന്ദ്രന്റെ നേതൃത്വത്തിൽ ആറളം വനാന്തർ ഭഗത്തുള്ള യാത്ര വന്യമൃഗങ്ങളെ അറിഞ്ഞുകൊണ്ടുള്ളതായിരുന്നു. ആറളംവനമേഖലയെ പറ്റിയുള്ള സ്ലൈഡ് പ്രസന്റേഷനിലൂടെ വനാന്തർ ഭാഗത്തിന്റെ പാരിസ്ഥിതിക പ്രത്യേകതകൾ അവിടെ കാണപ്പെടുന്ന ജീവജാലങ്ങൾ എന്നിവ കാഡറ്റുകൾക്ക് പരിചയപ്പെടുത്തി.കേരളത്തിലെ വിവിധങ്ങളായ വന്യമൃഗസംരക്ഷണകേന്ദ്രങ്ങളെ പറ്റിയും അവിടെ സംരക്ഷിക്കപ്പെടുന്ന ജീവജാലങ്ങളെ പറ്റിയും അവ ഇന്ന് നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും വെളിവാക്കുന്ന സിഡി പ്രദർശനങ്ങളും നടന്നു.ആറളം ഇൻൻറർ പ്രിറ്റേഷൻ സെന്റെറിന്റെ പശ്ചിമഘട്ട വനമേഖല കേരളത്തിന്റെ കാലാവസ്ഥ പ്രത്യേകതയ്ക്കും ദൈനംദിനജീവിതത്തിനും എത്രത്തോളം അത്യാവശ്യമാണെന്ന് മനസ്സിലാക്കാനും കഴിഞ്ഞു.ആറളം വനമേഖലയിൽ കാണപ്പെടുന്ന 240 ഓളം വരുന്ന ചിത്രശലഭങ്ങളെയും ഇവിടെ ആറിയാൻ കഴിഞ്ഞു കണ്ണൂർ ജില്ലയുടെ ജലശ്രോതസ്സായ ചീങ്കണ്ണി പുഴയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാൻ കാഡറ്റുകൾക്ക് കഴിഞ്ഞു.