ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
സ്റ്റൂഡന്റ് പോലീസ് കേഡറ്റ്
സംസ്ഥാന ആഭ്യന്തരവകുപ്പിൻെറയും വിദ്യാഭ്യാസവകുപ്പിൻെറയും സംയുക്ത ആഭിമുഖ്യത്തിൽ 2010 ൽ ആരംഭിച്ച എസ്.പി.സി. പദ്ധതി 2013 മുതൽ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. പൗരബോധവും സേവനസന്നദ്ധതയുമുളള ഒരു യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സേവനപരിപാടികൾ എല്ലാ അദ്ധ്യയനവർഷവും എസ്.പി.സി .യൂണിറ്റ് സംഘടിപ്പിച്ചു വരുന്നുണ്ട്. സ്വാതന്ത്യ ദിനം, റിപ്പബ്ലിക്ദിനം തുടങ്ങി എല്ലാ ദിനാചരണങ്ങൾക്കും സ്കൂളിലെ എല്ലാ പൊതുപരുപാടികൾക്കും പ്രധാനമായും നേതൃത്വം നൽകുന്നത് എസ്.പി.സി. കേഡറ്റുകൾ തന്നെയാണ്.
പ്രവർത്തനങ്ങൾ
2018-19 അദ്ധ്യയനവർഷം എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയ 33 കേഡറ്റുകൾ ഫുൾ A+ കരസ്ഥമാക്കിയതിനാൽ തിരുവനന്തപുരം റൂറൽ ജില്ലയിൽ പ്ലാവൂർ എസ്.പി.സി.യൂണിറ്റിന് അക്കാദമിക് എക്സലൻസ് അവാർഡ് ലഭിക്കുകയുണ്ടായി. 9 ബി ക്ലാസിലെ രാഹുൽ എന്ന ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയുടെ വീടിൻെറ പ്ളംബിംഗ് വർക്ക് പൂർത്തിയാക്കുകയും ഒരു മോട്ടോറും ടാങ്കും സംഭാവനയായി നൽകുകയും ചെയ്തു. പ്രസ്തുത പരിപാടിക്കു 18,250 രൂപ ചെലവായി.എസ്.പി.സി. കേഡറ്റുകളുടെ നേതൃത്വത്തിലുള്ള ജെെവപച്ചക്കറി കൃഷിയും വിളവെടുപ്പും എടുത്തു പറയേണ്ട ഒന്നാണ്.
എസ്.പി.സി. പത്താം നാർഷികാഘേഷങ്ങളുടെ ഭാഗമായി കേഡറ്റുകൾ പത്തു ടാർജറ്റുകൾ എറ്റെടുത്തു നടപ്പിലാക്കി. അതിൻെര ഭാഗമായി കുട്ടികൾ പത്ത് ഫലവൃക്ഷത്തെെകൾ വച്ചുപിടിപ്പിക്കുകയുണ്ടായി. ശുഭയാത്ര പദ്ധതിയുടെ ഭാഗമായി ഓരോ കേഡറ്റും നൂറുപേർക്കു ട്രാഫിക് അവബോധം നൽകുകയുണ്ടായി. രക്തദാനം മഹാദാനം എന്ന കർമ്മം സാക്ഷാത്കരിക്കുന്നതിനായി ഓരോകേഡറ്റും എട്ടു രക്തദാതാക്കളെ കണ്ടുപിടിക്കുന്ന ദൗത്യത്തിൽ ഏർപ്പെടുകയും അതു വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു.ഫ്രണ്ടസ് അറ്റ് ഹോം പദ്ധതിയുയായി ബന്ധപ്പെട്ട് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ കണ്ടെത്തുകയും അവരെ സന്ദശിച്ച് സാന്ത്വനമേകുകയും ചെയ്തു. നെഹ്റു യുവകേന്ദ്രത്തിൻെറ ആഭിമുഖ്യത്തിൽ ഫിറ്റ് ഇന്ത്യാ കാമ്പയിൻ സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട എം.എൽ.എ ഐ.ബി.സതീഷ് സെെക്കിൾ റാലി ഉത്ഘാടനം ചെയ്തു.
എല്ലാ വർഷത്തെയും ഓണം ക്രിസ്മസ് ക്യാമ്പുകൾ അതാതു വഷത്തെ എസ്.പി.സി കേഡറ്റുകൾക്കു നല്ലൊരു അനുഭവം തന്നെയാണ്. കൂടാതെ കാടിനെയും പ്രകൃതിയെയും തൊട്ടറിയുന്നതിനു വേണ്ടി നേച്ച്വറൽക്യാമ്പുകളും സംഘടിപ്പിക്കാറുണ്ട്. കോട്ടൂർ ആനവളർത്തൽ കേന്ദ്രം, പേപ്പാറ, മൂന്നാർ തുടങ്ങിയ സ്ഥലങ്ങൾ ആണ് സാധാരണ നേച്ച്വറൽക്യാമ്പുകൾക്കു തെരഞ്ഞെടുക്കാറുള്ളത്.
ആമച്ചൽ കുടുംബാരോഗ്യകേന്ദ്രവുമായി ചേർന്ന് സ്കൂളിൻെറ പരിസരവാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങളും കൊതുകുനിവാരണ പ്രവർത്തനങ്ങളും നടത്താറുണ്ട്. വാർദ്ധക്യത്തിലെ ഏകാന്തതയും ബുദ്ധിമുട്ടുകളും മനസിലാക്കുന്നതിനു കുളത്തോട്ടുമല വൃദ്ധസദനം സന്ദർശിക്കൽ എല്ലാ ക്യാമ്പുകളുടെയും പ്രത്യകതയാണ്. കേരള സർക്കാരിൻെറ ഔദ്യോഗികറിപബ്ലിക് ദിനാഘോഷ പരിപാടിയിൽ 2019 ലെ പന്ത്രണ്ട് സീനിയർ കേഡറ്റുകൾ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരേഡിൽ ബഹുമാനപ്പെട്ട ഗവർണർക്കു അഭിവാദ്യം അർപ്പിച്ചു.