തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആയിരം പൂർണചന്ദ്രന്മാരെ കണ്ടതിന്റെ മാത്രമല്ല : പതിനായിരക്കണക്കിന് പ്രതിഭകളെ സാംസ്കാരിക നഭോമണ്ഡലത്തിനു സംഭാവന ചെയ്തതിനും സംതൃപ്തിയിലാണ് ഈ വിദ്യാലയ മുത്തശ്ശി.

കുതിരപ്പന്തി എന്ന കൊച്ചു ഗ്രാമത്തിനെ അക്ഷര വെളിച്ചത്തിൽ എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി താഴൂരേത്ത് കുടുംബം സ്വമനസ്സാലെ നൽകിയ കെട്ടിടത്തിൽ 1914 ൽ പഠനം ആരംഭിച്ചു. കാലങ്ങൾ പോകെ നഷ്ട പ്രതാപത്തിൽ ആയ ഈ മുത്തശ്ശി സ്കൂളിനെ കൈപിടിച്ചുയർത്തുന്നതിലേക്കായി ഒരുകൂട്ടം ഗ്രാമ സ്നേഹികൾ ഒന്നിച്ചുണർന്നു. അവരുടെയും നിസ്വാർത്ഥ സേവകരായ അധ്യാപകരുടെയും ഒന്നിച്ചുള്ള പ്രയത്നത്തിൽ ഈ മുത്തശ്ശി പഴയ പ്രൗഢി വീണ്ടെടുക്കുകയാണ്. മുപ്പതിൽപ്പരം കുട്ടികൾ മാത്രമുണ്ടായിരുന്ന ഈ സ്കൂൾ ഇന്ന് നാനൂറോളം കുട്ടികളും പന്ത്രണ്ട് അധ്യാപകരും അഞ്ച് അനധ്യാപകരും ഉൾപ്പെടെ ജില്ലയിലെതന്നെ മികച്ച ഹൈടെക് വിദ്യാലയമായി ഉയർന്നിരിക്കുകയാണ്.ഹൈ ടെക് വിദ്യാലയം എന്നതിലുപരി സമ്പൂർണ്ണ പ്രതിഭ വിദ്യാലയവും ആണ് കുതിരപ്പന്തി സ്കൂൾ. ഓരോ കുട്ടിയിലെയും പ്രതിഭയെ തിരിച്ചറിഞ്ഞു പ്രത്യേക പരിശീലനം നൽകി പരിപോഷിപ്പിക്കുന്നതിന് സജ്ജരാണ് ഇവിടുത്തെ അധ്യാപകർ.ശാസ്ത്ര സാമൂഹ്യ ശാസ്ത്രപ്രവൃത്തി പരിചയ കലാമേളകളിൽ ഓവറോൾ ട്രോഫി ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ സ്കൂളിനെ തേടിയെത്തിയിട്ടുണ്ട്. സ്മാർട്ട് എനർജി പ്രോഗ്രാം പ്രവർത്തനങ്ങളിലൂടെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറുവാൻ കുതിരപ്പന്തി സ്കൂളിനു കഴിഞ്ഞു.