ഗവൺമെന്റ് എൽ .പി .എസ്സ് പൂവത്തൂർ/ചരിത്രം
സ്കൂളിനോട് ചേർന്നു കിടക്കുന്ന സ്ഥലം മഠത്തിൽ കുടുംബത്തിൽനിന്നും സർക്കാർ ഏറ്റെടുത്തു.അങ്ങനെ 50 സെൻറ് സ്ഥലം സ്കൂളിന്റേതായി നിലവിലുണ്ട്.ആദ്യ സമയത്തു ഓലപ്പുരയിൽ ആണ് ക്ലാസ് നടത്തിയിരുന്നത് .പിന്നീട് നാട്ടുകാരുടെ ശ്രമഫലമായി ഗവണ്മെന്റ് അനുകൂല്യത്തോടെ നിലവിലുള്ള കെട്ടിടം പണിതു.ഇവിടെ 1 മുതൽ 4 വരെ ക്ലാസ്സുകൾപ്രവർത്തിക്കുന്നു .
ഈ നാട്ടിലെ ഒട്ടുമിക്കവരും പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി ഈ വിദ്യാലയത്തെ ആണ് ആശ്രയിച്ചിരുന്നത്. വിജ്ഞാനത്തിനും വിനോദത്തിനും ഈ വിദ്യാലയം പ്രയോജനകരം ആയിരുന്നു സ്കൂളിൻ്റെ വികസനപ്രവർത്തനങ്ങളിൽ നാട്ടുകാരുടെ സഹകരണം ഉണ്ടായിരുന്നു 2018ലെ പ്രളയം ഈ വിദ്യാലയത്തെ സാരമായി ബാധിച്ചിരുന്നു. കാലഘട്ടത്തിനനുസരിച്ച് കെട്ടും മട്ടും മാറേണ്ടത് ഇന്ന് അനിവാര്യമായിരിക്കുന്നു സ്കൂളിൻ്റെ രൂപവും ഭാവവും മാറ്റിയെടുത്തു അത് മികച്ച ഒരു വിദ്യാലയം ആക്കി മാറ്റി എടുക്കുന്നതിനുള്ള ഉള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.