ഉള്ളടക്കത്തിലേക്ക് പോവുക

എ എം യു പി എസ് മാക്കൂട്ടം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു ദേശത്തിന്റെ കഥ

ഭൂമിശാസ്ത്രം

കോഴിക്കോട് നഗരത്തിൽ നിന്നും 18 കിലോമീറ്റർ കിഴക്കോട്ട് മാറി കുന്നമംഗലത്തിന് സമീപം മുറിയനാലിനും പതിമംഗലത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ചൂലാംവയൽ പ്രദേശം ഭൂമിശാസ്ത്രപരമായി ഇടനാട് ഭൂപ്രകൃതിയിൽ പെടുന്നു. കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലും അനുഭവപ്പെടുന്ന കാലവസ്ഥ തന്നെയാണ് ഇവിടെയുമുള്ളത്. കോഴിക്കോട് ജില്ലയുടെ കിഴക്കൻ പ്രദേശത്തിൽ നിന്നും തീർത്തും വിഭിന്നമായി നിലകൊള്ളുന്നു. അതിനാൽ തന്നെ പരമ്പരാഗതമായി ഇടനാട് പ്രദേശം ഉപയോഗപ്പെടുത്തിയ കാർഷിക പാരമ്പര്യമാണ് പ്രദേശത്തെ കാർഷിക പാരമ്പര്യം. കൃഷീ തൽപരരായിരുന്നു ഇവിടുത്തുകാർ. കൃഷിയും കാലി വളർത്തലും കച്ചവടവും മര വ്യവസായവും എന്നിങ്ങനെ പരമ്പരാഗതമായി പല തരത്തിലുള്ള തൊഴിലിലും ഏർപ്പെട്ടിരുന്ന ഒരു ജനതയായിരുന്നു ആദ്യ കാലം മുതൽ ഇവിടെ വസിച്ചിരുന്നത്. ചൂലാംവയൽ പ്രദേശത്തിന്റെ ചരിത്രത്താളുകളിൽ ഏറ്റവും സുപ്രധാനമായത് ഈ നാട്ടിലൂടെ കടന്നു പോകുന്ന ദേശീയ പാതയാണ്. സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് നാട്ടുകാർക്ക് പുറം ലോകം എത്തിപ്പിടിക്കാൻ വഴി കാണിച്ചത് ഈ പാതയാണെന്നു വേണം പറയാം. പിൽക്കാലത്ത് ലോറി വ്യവസായത്തിലേക്കും പ്രവാസത്തിലേക്കും നാട്ടുകാർ എത്തിപ്പെട്ടതിനും പ്രധാന കാരണം ദേശീയപാതയുടെ സാന്നിധ്യം എന്നു കാണാം. ദേശീയ പാത ചൂലാംവയൽ പ്രദേശവാസികളെ സ്വാധീനിച്ചതുപോലെ സുപ്രധാനമാണ് പ്രദേശത്തിന്റെ പടിഞ്ഞാറുഭാഗത്തുകൂടി ആമ്പ്ര മലയുടെ താഴ്വാരത്തിലൂടെ ഒഴുകുന്ന പൂനൂർ പുഴയുടെ സ്വാധീനവും.

തൊഴിൽ മേഖല

ഇന്നത്തേതു പോലെ ഗതാഗത മാർഗങ്ങൾ ഇല്ലാതിരുന്ന ആദ്യ കാലത്ത് നാട്ടുകാർ ഉൽപാദിപ്പിച്ചിരുന്ന കാർഷികോൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് വേണ്ടി കോഴിക്കോട്ട് അങ്ങാടിയിയിലേക്ക് പോയിരുന്നത് കാളവണ്ടികളിലായിരുന്നു. അന്യ പ്രദേശങ്ങളിൽ നിന്നും ദിനേന അനേകം കാളവണ്ടികൾ നിരന്തരം കടന്നുപോയിക്കൊണ്ടിരുന്ന പ്രദേശമായതിനാൽ പ്രദേശത്തുകാർക്ക് അനേക വർഷങ്ങൾക്കപ്പുറം തന്നെ ചിരപരിചിതമായിരുന്നു കാളവണ്ടികൾ. പ്രദേശവാസികളിൽപ്പെട്ട പണക്കാരായ പലർക്കും ഒന്നിലധികം കാളവണ്ടികളുണ്ടായിരുന്നു. തെക്കെയിൽ ആലി മുസ്ലിയാർ, തൊടുകയിൽ തറുവയ്ക്കുട്ടി ഹാജി, പുന്നക്കൽ പോക്കർ കുട്ടി ഹാജി, അമ്പലപ്പറമ്പിൽ കുഞ്ഞായിൻ കുട്ടി, മുറിയനാൽ കോയസ്സൻ കുട്ടി, ഒളോങ്ങൾ കുഞ്ഞിക്കോയ എന്നിവർക്ക് അക്കാലത്ത് കാളവണ്ടികളുണ്ടായിരുന്നു. ആപേക്ഷികമായി കോഴിക്കോട് പട്ടണം അടുത്തുകിടക്കുന്നതിനാലും ഭൂമിശാസ്തപരമായി അക്കാലത്ത് ഗതാഗതത്തിന് പ്രതിബന്ധങ്ങളായിരുന്ന തോട്, കനാൽ, പുഴ തുടങ്ങിയവയുടെ സാന്നിധ്യം കോഴിക്കോട് വരെയുള്ള റോ‍ഡ് പാതയിൽ ഇല്ലാതിരുന്നതിനാലും കോഴിക്കോട്ടേക്കുള്ള യാത്ര പ്രദേശത്തുകാർക്ക് സുഖകരമായിരുന്നു. മാത്രവുമല്ല, കോഴിക്കോട് വരെ കാര്യമായ കയറ്റങ്ങളോ ഇറക്കങ്ങളോ ഇല്ലായിരുന്നു. ഇക്കാരണങ്ങളാൽ വിപുലമായ ആഴ്ചച്ചന്തകളൊന്നും ചൂലാംവയലിലും പരിസര പ്രദേശങ്ങളിലും രൂപപ്പെട്ടിരുന്നിമില്ല.

കാലക്രമേണ കാളവണ്ടികൾ ചരിത്രത്തിലേക്ക് വഴിമാറിയപ്പോൾ കേരളത്തിലേയും ഇന്ത്യയിലേയും പ്രധാന നഗരങ്ങളിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന ലോറി വ്യവസായം ചൂലാംവയൽ, പതിമംഗലം, പന്തീർപ്പാടം പ്രദേശങ്ങളിലേക്ക് എത്തിച്ചേർന്നു. ദേശീയ പാതയിലൂടെ ദിനേന കടന്നുപോകുന്ന അന്യസംസ്ഥാന ലോറികളായിരിക്കാം പ്രദേശവാസികളിൽ ലോറി ജീവിതം സ്വപ്നം നെയ്തത്. 1980 കളിൽ മലബാറിലെ മറ്റു പ്രദേശങ്ങളിലുള്ളവർ ജീവിതോപാധിയായി പ്രവാസം തെരഞ്ഞടുത്തപ്പോൾ ഇവിടുത്തുകാർ ലോറി വ്യവസായത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കേവലം ഒരു പതിറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും അറുനൂറിലധികം ലോറികൾ ഇവിടുത്തുകാർക്ക് സ്വന്തമായിരുന്നു. രണ്ടായിരമാണ്ടിന്റെ തുടക്കത്തിൻ കേരളത്തിൽ ഏറ്റവുമധികം ലോറി മുതലാളിമാർ ഉള്ള പ്രദേശമായി നാട് വളർന്നു.




കേരളത്തിലെ പ്രധാനപ്പെട്ട ദേശീയ പാതയുടെ ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്ന പ്രദേശം എന്ന നിലക്ക്