ഉള്ളടക്കത്തിലേക്ക് പോവുക

എ എം യു പി എസ് മാക്കൂട്ടം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്


കോഴിക്കോട് നഗരത്തിൽ നിന്നും 18 കിലോമീറ്റർ കിഴക്കോട്ട് മാറി കുന്നമംഗലത്തിന് സമീപം മുറിയനാലിനും പതിമംഗലത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ചൂലാംവയൽ പ്രദേശം ഭൂമിശാസ്ത്രപരമായി ഇടനാട് ഭൂപ്രകൃതിയിൽ പെടുന്നു. അതിനാൽ തന്നെ പരമ്പരാഗതമായി കൃഷീ തൽപരരായിരുന്നു ഇവിടുത്തുകാർ. കൃഷിയും കാലി വളർത്തലും കച്ചവടവും മര വ്യവസായവും എന്നിങ്ങനെ പരമ്പരാഗതമായി പല തരത്തിലുള്ള തൊഴിലിലും ഏർപ്പെട്ടിരുന്ന ഒരു ജനതയായിരുന്നു ആദ്യ കാലം മുതൽ ഇവിടെ വസിച്ചിരുന്നത്. ചൂലാംവയൽ പ്രദേശത്തിന്റെ ചരിത്രത്താളുകളിൽ ഏറ്റവും സുപ്രധാനമായത് ഈ നാട്ടിലൂടെ കടന്നു പോകുന്ന ദേശീയ പാതയാണ്. സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് നാട്ടുകാർക്ക് പുറം ലോകം എത്തിപ്പിടിക്കാൻ വഴി കാണിച്ചത് ഈ പാതയാണെന്നു വേണം പറയാം.

ഇന്നത്തേതു പോലെ ഗതാഗത മാർഗങ്ങൾ ഇല്ലാതിരുന്ന ആദ്യ കാലത്ത് കാർഷികോൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് വേണ്ടി കോഴിക്കോട്ട് അങ്ങാടിയിൽ പോയിരുന്നത് കാളവണ്ടികളായിരുന്നു. അന്യ പ്രദേശങ്ങളിൽ നിന്നും ദിനേന അനേകം കാളവണ്ടികൾ നിരന്തരം കടന്നുപോയിക്കൊണ്ടിരുന്ന പ്രദേശമായതിനാൽ ആയിരിക്കാം പ്രദേശവാസികളിൽപ്പെട്ട പണക്കാരായ പലർക്കും ഒന്നിലധികം കാളവണ്ടികളുണ്ടായിരുന്നു. ആപേക്ഷികമായി കോഴിക്കോട് പട്ടണം അടുത്തുകിടക്കുന്നതിനാലും ഭൂമിശാസ്തപരമായി അക്കാലത്ത് ഗതാഗതത്തിന് പ്രതിബന്ധങ്ങളായിരുന്ന തോട്, കനാൽ, പുഴ തുടങ്ങിയവയുടെ സാന്നിധ്യം കോഴിക്കോട് വരെ ഇല്ലാതിരുന്നതിനാലും കോഴിക്കോട്ടേക്കുള്ള യാത്ര പ്രദേശത്തുകാർക്ക് സുഗകരമായിരുന്നു. മാത്രവുമല്ല, കോഴിക്കോട് വരെ കാര്യമായ കയറ്റങ്ങളോ ഇറക്കങ്ങളോ ഇല്ലായിരുന്നു. ഇക്കാരണങ്ങളാൽ വിപുലമായ ആഴ്ചച്ചന്തകളൊന്നും ചൂലാംവയലിലും പരിസര പ്രദേശങ്ങളിലും രൂപപ്പെട്ടിരുന്നില്ല.

ദേശീയ പാത ചൂലാംവയൽ പ്രദേശവാസികളെ സ്വാധീനിച്ചതുപോലെ സുപ്രധാനമാണ് പ്രദേശത്തിന്റെ പടിഞ്ഞാറുഭാഗത്തുകൂടി ആമ്പ്ര മലയുടെ താഴ്വാരത്തിലൂടെ ഒഴുകുന്ന പൂനൂർ പുഴ.



കേരളത്തിലെ പ്രധാനപ്പെട്ട ദേശീയ പാതയുടെ ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്ന പ്രദേശം എന്ന നിലക്ക്