ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:45, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/ഭൗതികസൗകര്യങ്ങൾ എന്ന താൾ ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ഭൗതികസൗകര്യങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

< ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം

ബുക്കാനാൻ ഭൗതികസൗകര്യങ്ങൾ

ഹൈടെക് ക്ലാസ് റൂം: ശാസ്ത്ര പുരോഗതി വിദ്യാഭ്യാസത്തിന് ഉപകരിക്കുന്ന തരത്തിൽ സ്ക്കൂളിൽ പ്രവർത്തിക്കുന്ന ഹൈടെക് ക്ലാസ് റൂം വിദ്യാർത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതൽ രസകരവും ആഴമേറിയതും ആക്കിത്തീർക്കുന്നു. പത്ത് ഹൈടെക്ക് ക്ലാസ് മുറികൾ സ്ക്കൂളിലുണ്ട്. സയൻസ് ലാബ്: ശാസ്ത്ര കൗതുകം ഉണർത്തുകയും വളർത്തുകയും ചെയ്യുന്ന സയൻസ് ലാബാണ് സ്ക്കൂളിന്റെ മറ്റൊരു ആകർഷണം. കമ്പ്യൂട്ടർ ലാബ്: വിവര സാങ്കേതിക വിദ്യയിൽ വിദ്യാർത്ഥികളുടെ അറിവ് വളർത്താൻ സഹായിക്കുന്ന കമ്പ്യൂട്ടർ ലാബ് സ്കളിലുണ്ട്. സ്കൂൾ ഗ്രൗണ്ട്: സ്കൂൾ ഗ്രൗണ്ട് വിദ്യാർത്ഥികളുടെ കായികപരിശീലനത്തിനും എസ്. പി. സി പരേഡിനും ഉപയോഗിക്കുന്നു. ചാപ്പൽ: വിദ്യാർത്ഥികളുടെ ആത്മീയവളർച്ചയ്ക്ക് ഉതകുന്നു. സ്കൂൾ ലൈബ്രറി: അയ്യായിരത്തോളം അപൂർവ്വവും മികച്ചതുമായ പുസ്തകശേഖരം കുട്ടികൾ വളരെ നന്നായി ഉപയോഗപ്പെടുത്തുന്നു. ഓഡിറ്റോറിയം: വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും വിദ്യാലയത്തിലെ പ്രധാന പരിപാടികളും നടത്തുന്നത് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് നൂൺ മീൽ -അടുക്കള: കുട്ടികളുടെ ആരോഗ്യവളർച്ചയ്ക്ക് പ്രാധാന്യം നൽകുന്ന പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണം നൽകുന്നു. മഴവെള്ള സംഭരണി, കിണർ -കുടിവെള്ള സൗകര്യം: സ്ക്കൂളിൽ കുടിവെള്ള ത്തിനായി കിണർ, മഴവെള്ള സംഭരണി, എന്നിവയുണ്ട്. ആവശ്യമായ കുടിവെള്ളം ലഭിക്കുന്നതിനുവേണ്ടി വാട്ടർ ഫിൽറ്ററുകൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്. സ്കൂൾ ബസ്സ്: സ്ക്കൂൾ വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായ് മൂന്നു് സ്ക്കൂൾ ബസുകൾ ഉണ്ട്. ബോർഡിംഗ് ഹോം സ്കൂളിനോടനുബന്ധിച്ച് ബുക്കാനാൻ ഗേൾസ് ബോർഡിംഗ് ഹോം , സി.എസ്. ഐ. ഗേൾസ് ബോർഡിംഗ് ഹോം ഇവ ല്ല നിലയിൽ പ്രവർത്തിക്കുന്നു സ്കൂൾ സൊസൈറ്റി കുട്ടികൾക്കു പഠനോപകരണങ്ങൾ ലഭിക്കുന്നതിനു സ്കൂൾ സൊസൈറ്റിയും സ്റ്റാഫും പ്രവർത്തിക്കുന്നു. പരിസ്ഥിതി സൗഹൃദ കാംപസ് പരിസ്ഥിതി സൗഹൃദ കാംപസ് ആണ് സ്ക്കൂളിനുള്ളത്. പൂന്തോട്ടവും പച്ചക്കറി തോട്ടവും ഔഷധത്തോട്ടവും ക്രമീകരിച്ചിട്ടുണ്ട്.

കാംപസ്