ജി.യു.പി.എസ് പുള്ളിയിൽ/ബിരിയാണി ഫെസ്റ്റ് 2021

Schoolwiki സംരംഭത്തിൽ നിന്ന്
16:44, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48482 (സംവാദം | സംഭാവനകൾ) (ബിരിയാണി ഫെസ്റ്റ്)

ബിരിയാണി ഫെസ്റ്റ്

കോവിഡ് -19 വിദ്യാഭ്യാസ രംഗത്തെ സാരമായി ബാധിക്കുകയും പഠനം ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്തു.  ഇതിന്റെ ഫലമായി കുട്ടികളിൽ ഡിജിറ്റൽ മാർജിനലൈസേഷൻ അഥവാ ഓൺലൈൻ സംവിധാനങ്ങളുടെ അഭാവം സൃഷ്ടിച്ച ഒരു ആശങ്ക പരിഹരിക്കുന്നതിനായി PTA-യുടെയും മറ്റ്  സന്നധ സംഘടനകളുടെയും സഹകരണത്തോടെ 2021 ജൂലൈ 16ന് ഒരു ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചു. ഏകദേശം രണ്ടായിരത്തിലധികം ബിരിയാണികൾ ആണ് വിറ്റത്. 100 രൂപയായിരുന്നു ഒരു ബിരിയാണിയുടെ വില. ഇതിൽ നിന്നും മിച്ചം പിടിച്ച തുക കുട്ടികൾക്ക് സ്മാർട് ഫോണുകൾ വാങ്ങിക്കൊടുക്കാനും ഡിജിറ്റൽ പഠന സൗകര്യം ഒരുക്കാനും ഉപയോഗപ്പെടുത്തി. 54 ഫോണുകളാണ് കുട്ടികൾക്ക് ഇതിന്റെ ഭാഗമായി വാങ്ങി നൽകാൻ സാധിച്ചത്.