ജി.എൽ.പി.എസ്ചോക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്ചോക്കാട് | |
---|---|
![]() | |
വിലാസം | |
ചോക്കാട് ജി എൽ പി സ്കൂൾ ചോക്കാട് , ടി.കെ. കോളനി. (പി.ഒ.) പി.ഒ. , 679332 , മലപ്പുറം ജില്ല | |
സ്ഥാപിതം | 22 - 08 - 1978 |
വിവരങ്ങൾ | |
ഇമെയിൽ | chokkadglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48510 (സമേതം) |
യുഡൈസ് കോഡ് | 32050300709 |
വിക്കിഡാറ്റ | Q64566603 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചോക്കാട്, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 8 |
പെൺകുട്ടികൾ | 9 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അക്ബർ അലി.കെ |
പി.ടി.എ. പ്രസിഡണ്ട് | അരുൺ |
എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത |
അവസാനം തിരുത്തിയത് | |
21-01-2022 | 48510-wiki |
ചരിത്രം
ജി.എൽ.പി.എസ് ചോക്കാട്
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ ചോക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് ചോക്കാട്.1978 ൽ ഏകാധ്യാപക വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്.ആദ്യ അധ്യാപകനായി സേവനമനുഷ്ടിച്ചത് ശ്രീ.ചെല്ലപ്പൻ മാസ്റ്റർ ആയിരുന്നു.തികച്ചും ജനകീയനായ അദ്ദേഹത്തിന് അധ്യാപകനെന്ന നിലയിൽ ഇവിടെ വലിയ മാറ്റങ്ങൾ കൊണ്ടു വരാൻ സാധിച്ചു.തുടർന്ന് വന്ന ഓരോരുത്തരുടേയും പരിശ്രമഫലമായി വിദ്യാലയം ഇന്ന് മികച്ച നിലവാരത്തിലെത്തി. കാടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ ഇന്ന് 100% ST കുട്ടികളാണ് പഠിക്കുന്നത്.ഇവിടെ പ്രധാന അധ്യാപകൻ ഉൾപ്പെടെ നാല് അധ്യാപകരും ഒരു പി ടി സി എം ഉം ഇവിടെ സേവനം അനുഷ്ടിക്കുന്നു.മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ST കോളനിയായ ഗിരിജൻ കോളനിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം എല്ലാ കാര്യത്തിനും കോളനി നിവാസികളുടെ ആശ്രയകേന്ദ്രമാണ്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
എല്ലാ രീതിയിലും മികച്ച ഭൗതീകസാഹചര്യം ഉള്ള ഒരു വിദ്യാലയമാണ് നമ്മുടെ ജി എൽ പി എസ് ചോക്കാട്.കൂടുതൽ വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
അക്കാദമിക മാസ്റ്റർ പ്ലാൻ
ആമുഖം
1978 ഇൽ പ്രവർത്തനമാരംഭിച്ച ജി എൽ പി എസ് ചോക്കാട് ഇന്ന് വണ്ടൂർ സബ്ജില്ലയിലെ പ്രൈമറി സ്കൂളുകളിൽ മികച്ച നിലവാരം പുലർത്തുന്ന വിദ്യാലയമായി മാറിക്കഴിഞ്ഞു. അക്കാദമിക് തലത്തിലും ഭൗതിക സാഹചര്യത്തിൽ ആയാലും സാമൂഹ്യ പങ്കാളിത്തം കൊണ്ടും നല്ലരീതിയിൽ പ്രവർത്തിച്ചു പോരുന്നോ. സ്കൂളിലെ അധ്യാപകരും അനദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും ഒത്തൊരുമിച്ച് നാടിൻറെ വീടായ ഈ വിദ്യാലയത്തെ കാത്തുസൂക്ഷിക്കുന്നു. സബ്ജില്ലയിലെ മറ്റു വിദ്യാലയങ്ങളിൽ നിന്നും ഈ സ്കൂളിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്.
ജി എൽ പി എസ് ചോക്കാടിൽ പഠിക്കുന്ന കുട്ടികൾ പട്ടികവർഗ്ഗത്തിൽ വരുന്നവരാണ്. പൂർണ്ണമായും 100% പട്ടിക വർഗത്തിൽ പെടുന്ന കുട്ടികൾ പഠിക്കുന്ന മറ്റ് സ്കൂളുകൾ സബ്ജില്ലയിൽ ഇല്ല. കാടിനോട് ചേർന്നു കിടക്കുന്നു എന്നതാണ് ഈ സ്കൂളിൻറെ മറ്റൊരു പ്രത്യേകത. ചോക്കാട് അങ്ങാടിയിൽനിന്ന് 5 കിലോമീറ്റർ ഉള്ളിലേക്ക് ആണ് ഈ സുന്ദര വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എത്തിപ്പെടാൻ കുറച്ച് ബുദ്ധിമുട്ട് ഉള്ളതിനാൽ ആദ്യകാലങ്ങളിൽ അധ്യാപകരുടെ അഭാവം ഈ സ്കൂൾ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. ഇന്ന് ഇവിടെ ഹെഡ്മാസ്റ്റർ ഉൾപ്പെടെ നാല് അധ്യാപകരും പി എസ് സി മുഖേന ജോലി നേടിയവരാണ്. കൂടാതെ ഒരുപിടി സിപിഎമ്മും ഉണ്ട്. മികച്ച ഭൗതിക സാഹചര്യം ഉള്ള ഒരു വിദ്യാലയമാണ് ജി എൽ പി എസ് ചോക്കാട്. നല്ല രീതിയിൽ തന്നെയാണ് കെട്ടിടത്തിലെ രൂപകല്പന ചെയ്തിട്ടുള്ളത്. ഒരു ഓഫീസ് റൂം നാല് ക്ലാസ് മുറികൾ ഒരു അസംബ്ലി ഹാൾ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. മനോഹരമായ ഒരു തീവണ്ടി സ്കൂൾ തന്നെയാണ് ജി എൽ പി എസ് ചോക്കാട്. പാചകശാല യും ആവശ്യമായ യൂറിനൽ സൗകര്യവും കളിസ്ഥലവും പൂന്തോട്ടവും ചുറ്റുമതിലും എല്ലാം ഈ സ്കൂളിൻറെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു. എന്നാലും ചില പ്രശ്നങ്ങൾ സ്കൂളിൻറെ പുരോഗതിക്ക് തടസ്സമാകുന്നു. കുട്ടികളുടെ പഠന കാര്യങ്ങളിൽ ചില രക്ഷിതാക്കൾ എങ്കിലും നിരുത്തരവാദപരമായ ഇടപെടലാണ് നടത്തുന്നത്. ചില കുട്ടികളെയെങ്കിലും അധ്യാപകർ വീട്ടിൽ പോയി വിളിക്കേണ്ടത് ആയി വരുന്നു. എന്നാലും മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ ഈ സ്കൂളിൽ നിന്നും അഞ്ചാം ക്ലാസിലേക്ക് പോകുന്ന കുട്ടികൾ മറ്റു കുട്ടികളുമായി മത്സരിച്ച പഠിക്കുവാൻ തക്ക നിലവാരം ഉയർത്തുന്ന തന്നെയാണ് യുപി യിലേക്ക് പോകുന്നത്. ഇപ്പോൾ പല മത്സര പരീക്ഷകളിലും ആത്മവിശ്വാസത്തോടെ പങ്കെടുക്കുവാനും വിജയിക്കുവാനും നമ്മുടെ കുട്ടികൾക്ക് കഴിയും
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധമഅദ്ധ്യാപകർ
ക്രമനമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | ചെല്ലപ്പൻ | 1978 | 1982 |
2 | ടി.വി.ശാരദ | 1982 മെയ് | 1983 ഫെബ്രുവരി |
3 | ദാമോദരൻ നായർ | 1983 മാർച്ച് | 1983 ഒക്ടോബർ |
4 | എം.പി.കുട്ടികൃഷ്ണൻ നായർ | 1983 ഒക്ടോബർ | 1985 ജൂലൈ |
5 | എം.എസ്.ചെല്ലപ്പൻ | 1885 ആഗസ്റ്റ് | 1997 |
6 | ഗോപിനാഥൻ | 1997 | |
7 | അലോഷ്യസ് | 1997 ഒക്ടോബർ | 1997 ഒക്ടോബർ |
8 | മണിക്കുട്ടി | 1997 ഒക്ടോബർ | 2002 ഫെബ്രുവരി |
9 | കെ.ടി.തമ്പി | 2002 ഒക്ടോബർ | 2003 ജൂൺ |
10 | രമണി.വി.എസ് | 2003 ജൂൺ | 2004 ജൂൺ |
11 | തോമസ് കുട്ടി ആന്റണി | 2004 ജൂൺ | 2005 മെയ് |
12 | ബാബു രാജൻ | 2005 ജൂൺ | 2006 മെയ് |
13 | നീലകണ്ഠൻ | 2006 ജൂൺ | 2007 മെയ് |
14 | ബാബുരാജ്.കെ | ജൂൺ 2007 | മെയ് 2020 |
15 | അക്ബർ അലി.കെ | 2021 ഡിസംബർ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.230202,76.355634 |zoom=13}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48510
- 1978ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ