സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ

11:13, 27 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ)
സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ
വിലാസം
മൂവാറ്റുപുഴ

എറണാകുളം ജില്ല
സ്ഥാപിതം25 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
27-11-2016Sabarish



ചരിത്രം

മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയില്‍ 20-ാം വാര്‍ഡില്‍ താലൂക്ക്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌ ആശുപത്രിയുടെ എതിര്‍വശത്ത്‌ സ്ഥിതിചെയ്യുന്ന പ്രശസ്‌തമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്‌ സെന്റ്‌ അഗസ്റ്റ്യന്‍സ്‌ ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്‌കൂള്‍. കോതമംഗലം രൂപതയിലെ സി.എം.സി. (Congregation of mother of carmel) എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ നിയന്ത്രണത്തിലുള്ള ഒരു ക്രിസ്‌ത്യന്‍ ന്യൂനപക്ഷ സ്ഥാപനമാണ്‌ ഇത്‌. ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വര്‍ദ്ധത്തില്‍ തികച്ചും അവികസിതമായിരുന്നു മൂവാറ്റുപുഴ പ്രദേശം. പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും സൗകര്യമില്ലാതെ, പെണ്‍കുട്ടികള്‍ വെറും അടുക്കള ഭരണത്തില്‍ മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്നകാലം. ഒരു നാടിന്റെ പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണ്‌ എന്ന്‌ ബോധ്യപ്പെട്ടിരുന്ന തിരുസഭാധികാരികള്‍ ഇവിടെ ഒരു സ്‌കൂള്‍ ആരംഭിക്കുവാന്‍ ആഗ്രഹിച്ചു. അന്നത്തെ എറണാകുളം ആര്‍ച്ചുബിഷപ്പ്‌ മാര്‍ അഗസ്റ്റ്യന്‍ കണ്ടത്തില്‍ തിരുമേനിയുടെ പൈതൃകാശീര്‍വാദത്തിലും നേതൃത്വത്തിലും നടന്ന പരിശ്രമഫലമായി ഗവണ്‍മെന്റില്‍ നിന്നും സ്‌കൂളിന്‌ അനുവാദം ലഭിച്ചു. 1937 മെയ്‌ 25-ന്‌ അന്നത്തെ ഡിവിഷണല്‍ ഇന്‍സ്‌പെക്‌ടര്‍ ബ്രഹ്മശ്രീ ആര്‍. രംഗയ്യര്‍ (B.A.L.T)ഔപചാരികമായി സ്‌കൂള്‍ ഉദ്‌ഘാടനം ചെയ്‌തു. കണ്ടത്തില്‍ മാര്‍ അഗസ്റ്റീനോസ്‌ പിതാവിന്റെ പാവനസ്‌മരണയ്‌ക്കായി സെന്റ്‌ അഗസ്റ്റ്യന്‍സ്‌ സ്‌കൂള്‍ എന്ന്‌ നാമകരണവും ചെയ്‌തു. കേരളത്തിന്റെ നവോത്ഥനായകനായ വാ. ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്‍, സ്‌ത്രീകളുടേയും കുട്ടികളുടേയും രൂപീകരണവും വളര്‍ച്ചയും ലക്ഷ്യമാക്കി സ്ഥാപിച്ച കര്‍മ്മലീത്ത സന്യാസിനി സമൂഹത്തെ (സി.എം.സി.) ഈ സ്‌കൂള്‍ ഭരണമേല്‍പിച്ചു. കേവലം 37 കുട്ടികളും 2 അധ്യാപകരുമായി ഒരു വാടക കെട്ടിടത്തില്‍ ആരംഭിച്ച സ്‌കൂളിന്റെ ആദ്യ ഹെഡ്‌മിസ്‌ട്രസ്‌ സി. അലോഷ്യ സി.എം.സിയും, സഹാദ്ധ്യാപികമാര്‍ സി. ക്രിസ്റ്റീന, സി. മേരി ആഗ്നസ്‌ എന്നിവരും ആയിരുന്നു. ഇന്ന്‌ 1500 കുട്ടികളും 60 സ്റ്റാഫ്‌ അംഗങ്ങളുമുള്ള ഈ കലാലയം മൂവാറ്റുപുഴയില്‍ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി വളര്‍ച്ചയുടെ പടവുകള്‍ കയറി തലയുയര്‍ത്തി നില്‍ക്കുന്നു. 2000-ല്‍ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ട ഈ സ്‌കൂള്‍ 1987-ല്‍ സുവര്‍ണ്ണ ജൂബിലിയും 2007-ല്‍ സപ്‌തതിയും വിപുലമായ പരിപാടികളോടെ ആഘോഷിച്ച്‌, യുവത്വം കൈവിടാതെ, ഫലം ചൂടി നില്‍ക്കുന്നു. എസ്‌.എസ്‌.എല്‍.സി.ക്ക്‌ 1978 ല്‍ 6-ാം റാങ്കും 1996-ല്‍ 12-ാം റാങ്കും, 2000ല്‍ 13-ാം റാങ്കും +2 ഹ്യൂമാനിറ്റിക്‌സില്‍ 2003-ല്‍ 2-ാം റാങ്കും നേടിയ ഈ സ്‌കൂളിന്‌ പല വര്‍ഷങ്ങളിലും 100% വിജയവും എല്ലാ വര്‍ഷവും 95% ത്തില്‍ കൂടുതല്‍ വിജയവും കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്‌. പഠനത്തിലെന്നപോലെ തന്നെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കലാ-കായികരംഗങ്ങളിലും ഉന്നതനിലവാരം പുലര്‍ത്തുവാന്‍ സ്‌കൂളിന്‌ കഴിയുന്നു. ഈ സ്‌കൂളില്‍ നിന്നും അറിവിന്റെ കെടാവിളാക്കുമേന്തി ഇന്ത്യയുടെ, അല്ല, ലോകത്തിന്റെ തന്നെ നാനാ ഭാഗങ്ങളില്‍, വൈവിദ്ധ്യമാര്‍ന്ന ജീവിത രംഗങ്ങളില്‍ സമര്‍പ്പിതരും, ഡോക്‌ടേഴ്‌സും, എഞ്ചിനീയേഴ്‌സും , ഉന്നത ഉദ്യേഗസ്ഥകളും, ഉത്തമ കുടുംബിനികളുമായി പൂര്‍വ്വ വിദ്യാര്‍ത്ഥിനികള്‍ നിസ്വാര്‍ത്ഥ സേവന നിരതരായിരിക്കുന്നു. സ്‌ത്രീകളുടെയും, കുട്ടികളുടേയും രൂപീകരണം പ്രത്യേകമായി ലക്ഷ്യം വച്ച വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ ദര്‍ശനമായ വിദ്യാഭ്യാസ പ്രേഷിതത്വം ജീവിതവ്രതമായി സ്വീകരിച്ച്‌ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ അനേകം തലമുറകളെ രൂപപ്പെടുത്തുവാന്‍ ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റും സ്റ്റാഫും പ്രതിജ്ഞാബദ്ധരാണ്‌. ഇനിയും ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക്‌ പറക്കുവാന്‍ സെന്റ്‌ അഗസ്റ്റ്യന്‍സിനെ സര്‍വ്വശക്തനായ ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ.

ഭൗതികസൗകര്യങ്ങള്‍

അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

'* സ്കൗട്ട് & ഗൈഡ്സ്.

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കോതമംഗലം രൂപതയിലെ സി.എം.സി. (Congregation of mother of carmel) എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ നിയന്ത്രണത്തിലുള്ള ഒരു ക്രിസ്‌ത്യന്‍ ന്യൂനപക്ഷ സ്ഥാപനമാണ്‌ ഇത്‌.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി.അലോഷ്യ(സി.എം. സി), മിസ്സിസ്. ഫിലോമിന ഫ്രാന്‍സീസ്, സി. സെലിന്‍(സി.എം. സി), സി. പാവുള(സി.എം. സി), സി. കാര്‍മല്‍(സി.എം. സി), സി. ബേര്‍ണീസ്(സി.എം. സി), സി. വിയാനി(സി.എം. സി), സി. ജോസിറ്റ(സി.എം. സി), സി. ബേസില്‍(സി.എം. സി)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

അനൂജ അകത്തൂട്ട്-എഴുത്തുകാരി(കഥ,കവിത) മരിയന്‍ മാത്യൂസ്-സബ് ലഫ്.കേണല്‍ ബീന കെ. -UNESCO

നേട്ടങ്ങള്‍

SSLC ക്ക് നൂറ് ശതമാനം വിജയം

വഴികാട്ടി