സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:59, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AKHILA (സംവാദം | സംഭാവനകൾ) (അക്ഷരങ്ങളുടെ വലിപ്പം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

      സയൻസ് ക്ലബ് (2021 -2022 )

               ഏറ്റവും നല്ല അന്വേഷകരാണ് കുട്ടികൾ. നിരീക്ഷകരിലൂടെയും പരീക്ഷണങ്ങളിലൂടെയും കണ്ടെത്തിയ കാര്യങ്ങളെ അവതരിപ്പിക്കാനും, പുതിയവ സൃഷ്ടിക്കാനും വേണ്ടി 2021 -22 കാലയളവിലെ സയൻസ് ക്ലബിന് തുടക്കം കുറിച്ചു. അധ്യാപകരിൽ നിന്ന് കൺവീനർമാരെയും തിരഞ്ഞെടുത്തു.

                ഈ മഹാമാരിയുടെ കാലത്തും കുട്ടികളിൽ ശാസ്ത്രബോധവും ശാസ്ത്ര ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഓൺലൈൻ ആയി സംഘടിപ്പിക്കുകയും അതുവഴി വിദ്യാർത്ഥികൾക്ക് വിശാലമായ ശാസ്ത്രലോകത്തിലേക്ക് പ്രവേശിക്കാൻ കഴിയുകയും ചെയ്തു.

                 23.08.2021 -ൽ സ്കൂൾതല ശാസ്ത്രരംഗത്തിന് തുടക്കം കുറിച്ചു. സയൻസുമായി ബന്ധപ്പെട്ട പ്രൊജക്റ്റ്, വീട്ടിൽ നിന്നും ഒരു പരീക്ഷണം, ശാസ്ത്രലേഖനം,ശാസ്ത്രഗ്രൻഥം, ആസ്വാദനം തുടങ്ങി നിരവധി മത്സരങ്ങൾ സംഘടിപ്പിക്കുകയും ബി.ആർ.സി. തലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. 18.09.2021 ൽ 'പ്രതിഭകൾക്കൊപ്പം ' എന്ന ഓൺലൈൻ പരിപാടിയിൽ പ്രൊഫ. അജിത് പരമേശ്വറിന്റെ സംവാദ ക്ലാസ്സിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്തു.

                  ചാന്ദ്രദിനം, ഓസോൺദിനം എന്നിവയുമായി ബന്ധപ്പെടുത്തി സ്കൂൾ തലത്തിൽ ക്യുസ്,വിവരണ ആൽബം, പോസ്റ്റർ തയ്യാറാക്കൽ തുടങ്ങിയവ നടത്തുകയുണ്ടായി. ലോകത്തെ നടുക്കിയ മഹാമാരികളുടെ ലേഖന മത്സരം സംഘടിപ്പിച്ചു.

                  സാഹചര്യവും സാധ്യതയും പരിഗണിച്ചു കുട്ടികളുടെ കഴിവ് വികസിപ്പിക്കുകയും ശാസ്ത്രത്തിന്റെ തലങ്ങളിലേക്ക് അവരുടെ ചിന്താധാരയെ വഴിതിരിക്കാൻ സയൻസ് ക്ലബിന് സാധിച്ചു എന്നതിൽ അഭിമാനം കൊള്ളുന്നു.