ജി യു പി എസ് കണിയാമ്പറ്റ/ഗണിത ക്ലബ്ബ്
വിദ്യാർത്ഥികളിൽ ഗണിതാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗണിത ക്ലബ്ബ് ആരംഭിച്ചിരിക്കുന്നത്. ശ്രീമതി സോജ ഫ്രാൻസിസിന്റെ നേതൃത്വത്തിൽ ആണ് ക്ലബ് പ്രവർത്തിക്കുന്നത്.ഗണിതത്തിലെ അടിസ്ഥാന ആശയങ്ങൾ രസകരമായി വിദ്യാർത്ഥികളിൽ എത്തിക്കുക എന്നത് ഈ ക്ലബിന്റെ ഉദ്ദേശ്യത്തിൽ പെടുന്നു.അതു പോലെ സംഖ്യാബോധം ഉറപ്പിക്കലും.ഈ ആശയങ്ങൾ ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് ക്ലബിൽ ആസൂത്രണം ചെയ്യുന്നത്.അതിനായി എല്ലാ ആഴ്ചയിലും മീറ്റിങ്ങുകൾ നടത്തുന്നു.ഗണിത പൂക്കളം ഡിസൈനിംഗ് മത്സരത്തിനായി കുട്ടികൾക്ക് പരിശീലനം നൽകുന്നു.നുമാത്സ് പരീക്ഷ പരിശീലനവും നൽകുന്നു.