പി ടി എം എച്ച് എസ്, തൃക്കടീരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:37, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തൃക്കടീരിയുടെ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ സുപ്രധാന പങ്കുവഹിക്കുന്ന പി. ടി. എം ഹയർസെക്കന്ററി സ്കൂൾ അതിന്റെ ഇരുപത്തിയ‍‍ഞ്ചാം വയസ്സിലും അഭിമാനാർഹമായ നേട്ടങ്ങളിലൂടെ ജൈത്രയാത്ര തുടരുകയാണ്. പാതയോരത്തെ ശബ്ദകോലാഹലങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലെ പ്രശാന്ത സുന്ദരമായ അന്തരീക്ഷം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരു പോലെ മാനസികമായ ഉണർവും ഉന്മേഷവും നൽകി പഠന പ്രവർത്തനങ്ങൾ സുഗമമാക്കാൻ സഹായിക്കുന്നു.

തൃക്കടീരി പ‍ഞ്ചായത്തിലെ ഏക ഹൈസ്കൂളായ ഈ വിദ്യാലയം 1995 ജൂലായ് 5 നാണ് ആരംഭിക്കുന്നത്. അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും കോട്ടകളെഭേദിച്ച്, വിദ്യയുടെ പ്രകാശലോകം തേടിയവർക്ക് തേജസ്സായി ലഭിച്ച ഹൈസ്കൂൾ പ്രവർത്തിച്ച് തുടങ്ങിയ ദിനം തൃക്കടീരി ഗ്രാമത്തിന്റെ ചരിത്രത്താളുകളിൽ തങ്ക ലിപികളാൽ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു.93 വിദ്യാർത്ഥികളും 5 ജീവനക്കാരുമായി പരിമിതമായ സൗകര്യത്തിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് ആയിരത്തിയെണ്ണൂറിലധികം വിദ്യാർത്ഥികളും എൺപതോളം ജീവനക്കാരുമുണ്ട്.

മാനവിക പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്ന് തിരിച്ചറിഞ്ഞ് 8 മുതൽ 12 വരെയുള്ള ക്ലാസുകളിലായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയും അവരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ കീർത്തിയുടെ കൊടുമുടി കയറ്റുവാനും സാധിച്ചിട്ടുണ്ട്.

2010ൽ ഹയർസെക്കന്ററി വിഭാഗമായി രണ്ട് ബാച്ചോടു കൂടി പ്രവർത്തനം ആരംഭിച്ചു.2019-2020 അധ്യയന വർഷത്തിൽ നാല് ബാച്ചായി ഉയർത്താൻ സാധിച്ചിട്ടുണ്ട്.