എലാങ്കോട് ഈസ്റ്റ് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:12, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- School14524 (സംവാദം | സംഭാവനകൾ)
എലാങ്കോട് ഈസ്റ്റ് എൽ പി സ്കൂൾ
വിലാസം
എലാങ്കോട്

എലാങ്കോട് ഈസ്റ്റ് എൽ .പി .സ്കൂൾ ,(po)എലാങ്കോട്
,
670692
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ04902318135,9946400166
ഇമെയിൽelangodeeast@gmail.com
കോഡുകൾ
സ്കൂൾ കോഡ്14524 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രേമ വി.പി
അവസാനം തിരുത്തിയത്
19-01-2022School14524


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പാനൂരിൽ നിന്നും 3 കി.മീ. തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന എലാങ്കോട് ദേശത്തെ പൗരമുഖ്യനും പ്രശസ്ത വൈദ്യരുമായിരുന്ന ദിവംഗതനായ തണ്ടാൻ കണ്ടിയിൽ ശ്രീ.ചാത്തു വൈദ്യരായിരുന്നു സ്കൂളിന്റെ സ്ഥാപകൻ, 1929 ൽ ഇന്ന് പ്രവർത്തിച്ചുവരുന്നതിന്റെ ഏകദേശം 100 മീറ്റർ തെക്കുഭാഗത്തുള്ള ചെറുവത്തുതാഴെ കുനിയിൽ താല്ക്കാലിക ഷെഡിൽ ആയിരുന്നു പ്രവർത്തനം ആരംഭിച്ചത്. വൈദ്യർ സ്ഥാപിച്ച സ്കൂൾ ആയതിനാൽ സമീപപ്രദേശ ങ്ങളിലൊക്കെ “ചാത്തുവൈദ്യരുടെ സ്കൂൾ' എന്ന പേരിലാണ് ഇന്നും അറിയപ്പെടുന്നത്. പ്രവർത്തനമാരംഭിച്ച് ഏതാണ്ട് രണ്ടു വർഷത്തിനിടയിൽ ഇന്നത്തെ സ്ഥല ത്തേയ്ക്ക് നാട്ടുകാരുടെ സഹായസഹകരണത്തോടെ മാറ്റി സ്ഥാപിച്ചു. തുടക്കത്തിൽ ഓലമേഞ്ഞ മേൽക്കൂരയായിരുന്നെങ്കിലും പിന്നീട് ഓടിട്ടതാക്കി. വൈദ്യരുടെ മരണശേഷം സ്കൂൾ മാനേജർ സ്ഥാനം ആദ്യകാല ഹെഡ്മാസ്റ്ററായിരുന്ന കോവൂക്കൽ കണ്ണൻ മാസ്റ്ററുടെ കൈവശം എത്തിച്ചേർന്നു. കണ്ണൻ മാസ്റ്ററുടെ മരണശേഷം 1979 ൽ ഏപ്രിൽ 20 മുതൽ പതിനെട്ട് വർഷത്തോളം അദ്ദേഹത്തിന്റെ മകനും ഡോക്ടറുമായ . കെ. രവീന്ദ്രൻ മാനേജരായി. 1997 ൽ സപ്തംബർ11 ന് എലാങ്കോട് കേന്ദ്രമായി രൂപീകരിച്ച വിവേകാനന്ദ എഡുക്കേഷനൽ ട്രസ്റ്റ് സ്കൂളും സ്ഥലവും വിലക്ക് വാങ്ങിയതോടെ ട്രസ്റ്റിന്റെ ആദ്യ സെക്രട്ടറി ആയിരുന്ന ശ്രീ.ഇ കുഞ്ഞിരാമൻ സ്കൂൾ മാനേജരായി.2019 ൽ ട്രസ്റ്റിൻ്റ കീഴിൽ മനേജറായ ശ്രീ.ടി.കെ സുരേന്ദ്രൻ്റെ ആഭിമുഖ്യത്തിൽ പഴയ കെട്ടിടം 2 നില കെട്ടിടമായി പുതുക്കി പണിയുകയുംആധുനിക സൗകര്യങ്ങളോട് കൂടി സ്കൂൾ പ്രവർത്തിക്കുകയും ചെയ്യുന്നു.നിലവിൽ ഹെഡ് ടീച്ചറായി പ്രേമ വി.പി പ്രവർത്തിച്ച് വരുന്നു.

ഭൗതികസൗകര്യങ്ങൾ

    മികച്ച ഭൗതിക സാഹചര്യങ്ങൾ ഉള്ള ഒരു വിദ്യാലയം ആണ് ELANGODE EAST L.P.SCHOOL

ചുറ്റു മതിലും ഇന്റർലോക്ക് ചെയ്ത മുറ്റവും പൂച്ചെടികളും സ്കൂളിനെ മനോഹരമാക്കുന്നു.എല്ലാ സൗകര്യങ്ങളോട് കൂടിയ 2 നില കെട്ടിടവും അതിനോട് ചേർന്ന് തന്നെ വിശാലമായ അടുക്കളയും ,ഭക്ഷണ ശാലയും, ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശുചി മുറിയും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്...പ്രത്യേകം പ്രത്യേകം ക്ലാസ്സ് മുറികളും വിശാലമായ ഓഫീസ് മുറിയും സ്കൂളിൽ ഉണ്ട്.Laptops, projectors,water purifier ഒരോ ക്ലാസ്സിലും പ്രത്യേകം സൗണ്ട് സിസ്റ്റം,ഗ്രീൻ ബോർഡ് ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ എല്ലാം ഉൾക്കൊള്ളുന്നതാണ് ഇൗ വിദ്യാലയം..

മാനേജ്‌മെന്റ്

    corporate

മുൻസാരഥികൾ

  കുഞ്ഞിരാമൻ എലാങ്കോട്  ,ചന്ദ്രൻ കെ കെ, ടി.കെ.സുരേന്ദ്രൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

   മോഹനൻ കെ പി (മുൻ കൃഷി വകുപ്പ് മന്ത്രി)

വഴികാട്ടി

{{#multimaps:11.750194731792769, 75.59492766153197| width=700px | zoom=12 }}