ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/സൗകര്യങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

കമ്പ്യൂട്ടർ ലാബ്
വിവരസാങ്കേതിക വിദ്യയിൽ കുട്ടികളെ കൂടുതൽ ബോധവാന്മാരാക്കുന്നതിനും പഠനപ്രവർത്തനങ്ങൾക്കുമായി കമ്പ്യൂട്ടർ ലാബ് നവീകരിച്ചു. ശ്രി കെ .സി ജോസഫ് എം.എൽ.എ. യുടെ സഹായത്തോടെ രണ്ട് കമ്പ്യൂട്ടറുകൾ കൂടി ലഭിച്ചിരുന്നു. നിലവിൽ ഉപയോഗയോഗ്യമല്ലാതിരുന്ന കമ്പ്യൂട്ടറുകൾ നന്നാക്കിയെടുത്തു.കുട്ടികൾക്ക് 14 കംപ്യൂട്ടറുകളും 6 പ്രൊജക്ടറും ഉണ്ട്.
സ്മാർട്ട് ക്ലാസ് റൂം
കമ്പ്യൂട്ടർ ലാബിന് പുറമെ ഏവരുടെയും സ്വപ്നമായിരുന്ന സ്മാർട്ട് ക്ലാസ് റൂം മാനേജ്മെൻറിൻറെയും പി. ടി . എ യുടെയും സഹകരണത്തോടെ യാഥാർഥ്യമായി.ആഴ്ചയിൽ മൂന്നു പിര്യട് കമ്പ്യൂട്ടർ ലാബിലും ഒരു പീര്യട് സ്മാർട്ട് ക്ലാസ്സിലും ലഭിക്കത്തക്കവിധം up വിഭാഗത്തിൽ ക്രമീകരിച്ചിട്ടുണ്ട് ,LPവിഭാഗത്തിൽ സ്മാർട്ട് റൂം ആവശ്യാനുസരണം ഉപയോഗിക്കുന്നു.ഐസിടി സാധ്യതകൾ അക്കാദമിക തലത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. കമ്പ്യൂട്ടർ പഠനം ഒരു പാഠ്യവിഷയമായി കണക്കിലെടുത്ത് യു.പി ക്ലാസ്സിലെ എല്ലാ ഡിവിഷനിലെയുമുളള കുട്ടികൾക്ക് ആഴ്ചയിൽ 3 ദിവസം കമ്പ്യൂട്ടർ പരിശീലനം നൽകി വരുന്നു. കൂടാതെ ഒരോ വിഷയത്തിനും അതിനോടനുബന്ധിച്ചുളള പാഠഭാഗങ്ങൾ കമ്പ്യൂട്ടറുമായി ബന്ധപ്പെടുത്തി ഓഡിയോ വീഡിയോ സഹായത്തോടെ കുട്ടികളെ പഠിപ്പിക്കുന്നു. ഐസിടി പാഠപുസ്തകങ്ങളിൽ പരാമർശിക്കുന്ന പ്രയോഗങ്ങളിൽ മാത്രം ഒതുങ്ങാതെ നൂറുകണക്കിന് അഭ്യാസങ്ങൾ ഐടി @ സ്കൂൾ നൽകുന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് കുട്ടികളെ കൊണ്ട് പരിശീലിപ്പിക്കുന്നുണ്ട്. ഓരോ ക്ലാസിലെയും പാഠഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, ആനിമേഷൻസ്, വിഡിയോകൾ, മുതലായവ തരം തിരിച്ച് ക്രമപ്പെടുത്തുകയും ആവശ്യാനുസരണം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.