അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ആർട്‌സ് ക്ലബ്ബ്
കുട്ടികളുടെ സർഗ്ഗവാസന മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി രൂപീകരിച്ചതാണ് ആർട്സ് ക്ലബ്.അൽ ഫാറൂഖിയ ഹയർസെക്കൻഡറി സ്കൂളിലെ 2020-2021 അദ്ധ്യയനവർഷത്തെ ആർട്സ് ക്ലബ്ബിന്റെ ഔപചാരിക ഉത്ഘാടനം ജൂലൈ 5ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സർ ഓൺലൈനിൽ നിർവഹിക്കുകയുണ്ടായി. ആർട്സ് ക്ലബ്ബ് സെക്രട്ടറി സ്മിത ടീച്ചറും ജോയിൻറ് സെക്രട്ടറി ജലീൽ സാറും പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ജൂൺ ആദ്യവാരം തന്നെ ക്ലബ്ബിൽ അംഗങ്ങളാകാൻ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തിയിരുന്നു. പരിസ്ഥിതി ദിനത്തിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ പരിസ്ഥിതി ഗാനം ആലപിക്കുകയും വായനാദിനത്തോടനുബന്ധിച്ച് വായനാഗീതവും, വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രസംഗം എന്നിവ അവതരിപ്പിക്കുകയും ചെയ്തു.