സി എം എസ്സ് എൽ പി എസ്സ് എഴുമറ്റൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി എം എസ്സ് എൽ പി എസ്സ് എഴുമറ്റൂർ | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
എഴുമറ്റൂർ എഴുമറ്റൂർപി ഒ , പത്തനംതിട്ട 689586 , പത്തനംതിട്ട ജില്ല | |
വിവരങ്ങൾ | |
ഫോൺ | 9495725588 |
ഇമെയിൽ | cmslpsezhr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37613 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എൽസി വർഗീസ് |
അവസാനം തിരുത്തിയത് | |
18-01-2022 | 37613 |
ഉള്ളടക്കം[മറയ്ക്കുക]പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിലെ കൊറ്റൻകുടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് സ്കൂൾ ആണ് സി. എം. എസ്. എൽ. പി. എസ്. എഴുമറ്റൂർ
ചരിത്രം
143 വർഷങ്ങൾക്കപ്പുറം നമ്മുടെ പ്രദേശം പാറക്കൂട്ടങ്ങളും കുറ്റി ക്കാടുകളും നിറഞ്ഞ കുന്നിൻ ചരിവായിരുന്നു.[[((PAGENAME))/ചരിത്രം \കൂടുതൽ വായിക്കുക ]]ഇംഗ്ലണ്ടിൽ നിന്നും വന്ന ചർച്ച് മിഷൻ സൊസൈറ്റി യുടെ മിഷണറി മാർ റവ. ഹെൻട്രി ബേക്കർ ജൂണിയറിന്റെ നേതൃത്വ ത്തിൽ എത്തുകയും നമ്മുടെ ആദിമ മാതാപിതാക്കന്മാരുടെ കൂട്ടായ് മയിൽ പങ്കെടുക്കുക യും സത്യദൈവത്തിൽ ആരാധിക്കുന്നതിനുള്ള അവരുടെ പ്രാർത്ഥന കളെ പ്രോത്സാഹിപ്പിക്കുകയും ദൈവീക ആരാധനക്കുള്ള ആത്മീ ക ഇടം ഇവിടെ ഉണ്ടെന്ന് മനസ്സിലാക്കുകയും എഴുമറ്റൂർ കോവിലകം വകയായിരുന്ന ഈ പ്രദേശം 42 ഏ ക്കർ വിലയ്ക്കു വാങ്ങി ഇവിടെ എഴുമ റ്റൂ രിൽ താ മസിച്ചതായ ക്രിസ്തീയ വിഭാത്തിൽപ്പെട്ട പിന്നോക്ക വിഭാഗങ്ങളെ പാർപ്പിക്കുകയും അവർക്കു ആവശ്യമായ ആരാധനാലയവും, ആശാൻ പ ള്ളിക്കൂടവും , ആതുരാലയവും സ്‌ഥാ പിച്ചു. ബ്രാഹ്‌മ ണമതത്തിൽനിന്നും അതിന്റെ കെട്ടുപാടിൽ നിന്നും അടിമത്വ ത്തിന്റെയും അടിച്ചമർത്ത ലിന്റെയും അന്തവിശ്വാസത്തിന്റെയും ഇരുണ്ട നാളുകളുടെ മരവിപ്പിൽനിന്നും സൂ ര്യ വെളിച്ചത്തിലേക്കുള്ള ഒരു പൊൻപുലരിയുടെ പ്രയാണമായിരുന്നു അത്.
എഴുമറ്റൂർ കിളിയൻ കാവ് എന്ന സ്ഥലത്താ യിരുന്നു അവിടുത്തെ പള്ളി. അവിടെനിന്നും തമ്പുരാക്കന്മാരുടെ നിർബന്ധപ്രകാരം ആയിരുന്നു ഇപ്പോൾ ശവക്കോട്ട സ്ഥിതി ചെയ്യുന്നതിന്റെ അടുത്തായി ഒരു പള്ളിയും ആശുപത്രിയിയും സ്ഥാപിച്ചു. ആ സമയത്ത് നാട്ടിൽ പകർന്ന വസൂരി എന്ന മഹാ മാരി ഇവിടുത്തെ പല ജനങ്ങളുടെയും ജീവനപഹരിച്ചു. തുടർന്ന് പള്ളി ഇപ്പോൾ പള്ളിക്കൂടം സ്ഥിതിചെയ്യുന്നതിന്റെ കിഴക്കുവശത്തു (കിണർ ഇരിക്കുന്ന സ്ഥലം )വയ്ക്കുകയും തുടർന്ന് കൽ ക്കെട്ടോടുകൂടിയുള്ള (സ്കൂളിന്റെ ഓഫീസ് മുറിയോട് ചേർന്നുള്ള ഭാഗം ) 1892ൽ കുമ്പനാട് ശ്രീ കെ. ജെ വർഗീസ് സാറിന്റെ നേതൃത്വത്തി ൽ സ്ഥാപിച്ചു. സ്കൂൾ ആരംഭകാലകാലത്ത് രണ്ടു ക്ലാസുകൾ മാത്രമുള്ള പള്ളിക്കൂടം ആയിരുന്നു. പൂർണമായും കരിങ്കൽ കെട്ടിടം മുഴുവനും അടച്ചുറപ്പുള്ളതാക്ക അകവശം തേച്ചുമിനുക്കി വെള്ളയടിച്ചതായിരുന്നു. കെട്ടിടംപണിയുവാൻ നാഗ ർകോവിലിൽനിന്നും ശിoശോൻ മേ സ്ത്രിയായിരുന്നു ചുമതല വഹിച്ചിരുന്നത്. അക്കാലത്തു കോണിങ്ഹാം കോർഫീൽഡ് ബിഷപ്പും മദാമ്മയും ഇവിടം സന്ദർശിച്ചു. 1950 ൽ നമ്മുടെ സ്കൂൾ രണ്ടു ക്ലാസ്സുകളിൽനിന്നും നാല് ക്ലാസ്സായി ഉയർത്താൻ ഇടയായി.അതിനു പ്രത്യേക കാരണവും ഉണ്ട്. രണ്ടു ക്ലാസുകൾ മാത്രമുള്ള എല്ലാ സ്കൂളുകളും നാല് ക്ലാസ്സ് ഇല്ലെങ്കിൽ അങ്ങനെയുള്ള സ്കൂളുകൾ നിർത്തലാക്കാൻ ഗവണ്മെന്റിന്റെ മുന്നറിയിപ്പ് ലഭിച്ചു.1950 മെയ് മാസം പുതിയതായി ചാർജ് എടുത്ത മുണ്ടിയപ്പള്ളി താഴികയിൽ റ്റി. സി. ചാക്കോ സാറും ഭാര്യ എ. എൻ. ഏലി കൊച്ചമ്മയുംആശാൻ ഉപദേശിയായി സ്ഥലം മാറി വന്നു. പെട്ടെന്ന് ചർച്ച് കമ്മറ്റി കൂടി വേണ്ട തീരുമാനങ്ങൾ എടുത്തു. ക്ലാസുകൾ ഉയർത്തണമെങ്കിൽ അതിനു ക്ലാസ്സ്‌മുറികൾ വേണം. അടിയന്തരമായി പുതിയ സ്കൂൾ കെട്ടിടം പണിയുന്നതിനു തീരുമാനിച്ചു. സഭാജനങ്ങളുടെ കൈവശമുള്ള സ്ഥലത്തുനിന്നും മൂപ്പുള്ള വൃക്ഷങ്ങൾ സഭക്കായി വിട്ടുകൊടുക്കണം. അത് സഭാജനങ്ങൾ സഹകരിച്ചു വെട്ടിയെടുത്തു അറപ്പുകാരെകൊണ്ട് അറപ്പിച്ചു. കരിങ്കൽ കീറിയെടുത്തു തൂണുകൾ നിർമ്മിച്ചു അരഭിത്തിയോടുകൂടി കെട്ടിടം ഓലമേഞ്ഞ കെട്ടിടം. ‘എൽ’ ആകൃതിയിൽ ഉള്ള കെട്ടിടം പണിതു. പണിയുടെ തൽസ്ഥിതികൾ ഡി. ഇ. ഒ യെ അറിയിച്ചുകൊണ്ടിരുന്നു. അല്ലെങ്കിൽ സ്കൂൾ നിർത്തലാക്കാൻ ഓർഡർ ഇടുമായിരുന്നു. ശേഷം സ്ഥലം മാറിവന്നതായ പീ. ഒ. മാത്തൻ സാറും ഭാര്യ ടി. വി. അന്നമ്മ ടീച്ചറും ആയിരിക്കുമ്പോൾ അധ്യാപകർ സർക്കാർ ശമ്പളം പറ്റുന്നവർ ആയിരുന്നതുകൊണ്ട് സഭയുടെയും സ്കൂളിന്റെയും ചുമതല വഹിക്കാനും രണ്ടും ഒരു സ്ഥാപനത്തിൽ നടത്തുന്നതിനും സാധിക്കില്ല എന്ന നിയമം വന്നു. പിന്നീട് മുഴുവൻ സമയവും സഭാപ്രവർത്തകനായി മല്ലപ്പള്ളി ശ്രീ. എം. എം മാത്തൻ ഉപദേശിയായി ചുമതലയേറ്റു. അതിനു ശേഷം കുമ്പനാട് കടപ്ര എന്ന സ്ഥലത്തുള്ള എൻ. എസ്. മാത്തൻ സാറിനെ മഹായിടവക ഉപദേശിയായി നിയമിച്ചു. അദ്ദേഹം ഒരു റിട്ടയേർഡ് സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു. അദ്ദേഹമാണ് 1972ൽ ഇന്ന് കാണുന്നതായ പള്ളി പണിതതു. അദ്ദേഹത്തിന്റെ ദീർഘകാലത്തെ ആഗ്രഹം ആയിരുന്നു. ഞായറാഴ്ച ദിനങ്ങളിൽ പള്ളിയും, അതിനു ശേഷമുള്ള ദിവസങ്ങളിൽ പള്ളിക്കൂടവുമായി ഉപയോഗിച്ച് വന്നു. പള്ളിയിൽ ആരാധനയ്ക്ക് നേതൃത്വവും സ്കൂളിൽ കുട്ടികളെ പഠിപ്പിക്കുകയും അന്നത്തെ അധ്യാപകർ ചെയ്തിരുന്നു.അവരെ ആശാൻ ഉപദേശിമാർ എന്നാണ് വിളിച്ചിരുന്നത്. സ്കൂളിന്റെ മുൻവശത്തു നിൽക്കുന്ന ചെമ്പകമരം സ്കൂളിന്റെ അത്രയും തന്നെ പഴക്കമുള്ളതാണ്. എന്നാൽ പിൽക്കാലത്തു സർക്കാരിന്റെ പുതിയനിയമം അനുസരിച്ചു സ്കൂളും പള്ളിയും ഒരു കെട്ടിടത്തിൽ പാടില്ല എന്നതുകൊണ്ട് 1972ൽ പള്ളിമാറ്റി സ്ഥാപിക്കുകയും എന്നാലും ആശാൻ ഉപദേശിമാർ തുടർന്ന് കൊണ്ടിരുന്നു. ആശാൻ പള്ളിക്കൂടം, കുടി പള്ളിക്കൂടം എന്നൊക്കെ ആയിരുന്നു സ്കൂളിനെ ആദ്യം വിളിച്ചിരുന്നത്. ഈ വിദ്യാഭ്യാസ സ്‌ഥാപനം ഈ പ്രദേശത്തിന്റെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽ വളരെ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞു. ധാരാളം ആൾക്കാർ ഉയർന്ന പദവികൾ വഹിച്ചുവരുന്നു. വിദ്യാഭ്യാസത്തിന് അടിസ്‌ഥാനപരമായ മാറ്റം ശ്രദ്ധേയമാണ്.1992ൽ സ്കൂൾ 100 വർഷം തികഞ്ഞതിന്റെ ഭാഗമായി ജൂബിലി ആഘോഷിച്ചു കെട്ടിടം പുതുക്കി പണിയാനും മുഴുവൻ ഭാഗങ്ങളും അടച്ചുറപ്പുള്ളതക്കാനും സാധിച്ചു.