ഈ സ്ക്കൂളിൽ 2019 മുതൽ എസ് പി. സി. യൂണിറ്റ് പ്രവർത്തിക്കുന്നു

സഫിയ പി (സി പി ഒ )
ഉണ്ണി കൃഷ്ണൻ (എ സി പി ഒ )



കൂട്ടുകാരന് വീടൊരുക്കാൻ കൈകോർത്ത് കുട്ടിപ്പോലീസ്

 
കുറ്റിയടിക്കൽ

അരീക്കോട് :പൊട്ടിപ്പൊളിഞ്ഞ ഷീറ്റിനിടയിലൂടെ അകത്തേക്ക് പെയ്തിറങ്ങുന്ന മഴയിൽ ഉറക്കത്തെ മാറ്റി നിർത്തുമ്പോൾ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ നരേന്റെ മനസ്സിൽ ഉറഞ്ഞുകൂടുന്നൊരു നൊമ്പരമുണ്ട്... ഒറ്റമുറിയിലെങ്കിലും സ്വന്തമായൊരു വീട്.നരേന്റെ സ്വപ്‌നങ്ങൾക്ക്‌  എസ് പി സി കേഡറ്റുകൾ കൈകോർത്തപ്പോൾ സ്നേഹവീടെന്ന പദ്ധതിക്ക്‌ വികാര നിർഭരമായ തുടക്കം. അരീക്കോട് ഗവൺമെന്റ് ഹൈസ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിയും സീനിയർ കേഡറ്റുമായ നരേൻ ഒ.കെ യാണ് വീടെന്ന സ്വപ്നം പൂർത്തിയാകാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. നരേന്റെ അച്ഛൻ വേലിപ്പറമ്പൻ പ്രകാശനും കുടുംബവും .പതിനഞ്ചു വർഷമായി വാടക ഷെഡിലാണ് താമസം. അവരുടെ ദുരിതക്കാഴ്ചയിൽ കണ്ണുടക്കി  തല ചായ്ക്കാനൊരു തണലൊരുക്കാൻ ഒത്തുചേർന്നത് അരീക്കോട് ഗവൺമെൻറ് ഹൈസ്കൂളിലെ എസ് പി സി കേഡറ്റുകളും.  എസ് പി സി പ്രോജക്ടിന്റെ നേതൃത്വത്തിൽ അരീക്കോട് ഐടിഐക്ക് സമീപമുള്ള ആറ് സെന്റ് സ്ഥലത്ത് നിർമ്മിക്കുന്ന സ്നേഹഭവനത്തിന്റെ കുറ്റിയടിക്കൽ ചടങ്ങ് അരീക്കോട് പോലീസ് ഇൻസ്പെക്ടർ ശ്രീ ലൈജുമോൻ നിർവ്വഹിച്ചു.എസ് പി സി എ ഡി എൻ ഒ പൗലോസ് കുട്ടമ്പുഴ ചടങ്ങിന് ആശംസകൾ നേർന്നു.സ്കൂൾ പിടിഎ പ്രസിഡന്റ് സുരേഷ് ബാബു, ഗാർഡിയൻ പിടിഎ പ്രസിഡന്റ് വേണുഗോപാൽ, അംഗങ്ങളായ റഹ്മത്ത്, ഹഹ്സ, ബുഷ്റ അധ്യാപകരായ ഇ.സോമൻ, അബ്ദുള്ള, സുരേന്ദ്രൻ, കബീർ എം.സി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. സി പി ഒ പി.എ സഫിയ എ സി പി ഒ ഉണ്ണിക്കൃഷ്ണൻ ഒ.കെ എന്നിവർ പരിപാടിക്ക്നേതൃത്വം നൽകി. സുമനസ്സുകൾ തങ്ങളുടെ പ്രവർത്തനങ്ങളിൽ കൂടെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേഡറ്റുകൾ.

ഭിന്നശേഷി വിദ്യാർത്ഥികളെ ആദരിച്ചു

 
 

അരീക്കോട്: ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി അരീക്കോട് ഗവ. ഹൈസ്കൂൾ എസ്പിസി യൂനിറ്റിൻ്റെ  നേതൃത്വത്തിൽ സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികളെ ആദരിച്ചു. എച്ച്.എം സലാവുദ്ദീൻ പുല്ലത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് പി. സൗമിനി  സ്റ്റാഫ് സെക്രട്ടറി പി.എൻ കലേശൻ, അധ്യാപകരായ വി. അബ്ദുല്ല, സിപിഒ പി.എ സഫിയ, എസിപിഒ ഒ.കെ ഉണ്ണികൃഷ്ണൻ എസ്പിസി അംഗങ്ങളായ ഹിബ ഷെറിൻ, ശ്രീലക്ഷ്മി, നിരഞ്ജന തുടങ്ങിയവർ സംബന്ധിച്ചു.