ജി.എൽ.പി.എസ് ഇടവേലി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് ഇടവേലി | |
---|---|
വിലാസം | |
ഇടവേലി ഗവ:എൽ.പി.സ്കൂൾ ഇടവേലി , 670704 | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 04902455966 |
ഇമെയിൽ | edavelyglps8@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14802 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആശിക് ബി ടി |
അവസാനം തിരുത്തിയത് | |
21-01-2022 | Noushadpk |
}}
ചരിത്രം
ഇരിട്ടിയിൽ നിന്നും 15 കിലൊമീറ്റർ കിഴക്കുമാറി കുടകുമലനിരകളുടെ മടിയിൽ മയങ്ങുന്ന കീഴ്പ്പള്ളിയുടെ പ്രാന്തപ്രദേഷമാണ് പാലരിഞ്ഞാൽ.ഇവിടെയാണ് ഇടവേലി ഗവ:എൽ.പി.സ്കൂൾ സ്തിതി ചെയ്യുന്നത്.1954-ൽ പഴയമദ്രാസ് സംസ്താനത്തിന്റെ കീഴിൽ ഒരു ഏകാധ്യാപക വിദ്യാലയമായി ആണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.ശ്രീ മഞ്ഞുമ്മേക്കുടിയിൽ കുര്യാക്കോസ് സംഭാവനയായി നൽകിയ ഇടവേലിയിലെ 17.5 സെന്റ് സ്തലത്താണ് ഈ വിദ്യാലയത്തിന്റെ തുടക്കം.പണ്ട് ഇവിടൊരു " നിലത്തെഴുത്തു കളരി " പ്രവർത്തിച്ചിരുന്നു.
ശ്രീ കെ.എം.ഭോജൻ ആയിരുന്നു ആദ്യ ഏകാധ്യാപകൻ.1954-55വർഷത്തിൽ18 ആൺകുട്ടികളൂം 11പെൺകുട്ടികളൂമടക്കം 29 വിദ്യാർത്തികൾ ഈ വിദ്യാലയത്തിൽ പ്രവേശനം നേടി.മഞ്ഞുമ്മേക്കുടിയിൽ കുര്യാക്കോസിന്റെ മകൻ മത്തായി ആയിരുന്നു ആദ്യമായി പ്രവേശനം നേടിയ വിദ്യാർതി.3-11-1954 ആണ് പ്രവേശനം നടത്തിയ തീയതി.
ഭൗതികസൗകര്യങ്ങൾ
നിലവിൽ സ്കൂളിന് 2 ഏക്കർ 17 1/2 സെന്റ സ്ഥലം ഉണ്ട്. വിശാലമായ ഒരു കളിസ്ഥലവും ഒരു പാർക്കും കുട്ടികൾക്ക് കളിക്കുവാനായി ഒരുക്കിയിട്ടുണ്ട്. പ്രീ പ്രൈമറി സ്കൂൾ കെട്ടിടം ഉണ്ട്. എസ്. എസ്. എ. യുടെ ഒരു അഡീഷണൽ ക്ലാസ്സ് റുംകെട്ടിടം ഈ വർഷം ഉദ്ഘാടനം ചെയ്തു.
പ്രീ പ്രൈമറി സ്കൂൾ കെട്ടിടം ഉണ്ട്. നിലവിലുല്ള്ള കെട്ടിടം അൺഫിറ്റ് ആണ്. എത്രയും പെട്ടെന്ന് പുതിയ കെട്ടിടം നിർമിച്ചു കിട്ടണം. മിനി സ്റ്റേഡിയവും ഇക്കോ പാർക്ക് സ്ഥാപിക്കാൻ സൗകര്യമുള്ളതിനാൽ അതിനുള്ള ഫണ്ടും അനുവദിച്ചു കിട്ടണം. സ്ക്കൂളിന് ഒരു സി. ആർ. സി. കെട്ടിടം സൊന്തമായുണ്ട്.
ഒരു സ്റ്റേജ്, ഒരു ബസ് ഷെൽട്ടർ എന്നിവ സൊന്തമായുണ്ട്. വിശാലമായ ഒരു ഡൈനിങ്ങ് ഹാളും ഒരു പാചകപ്പുരയും ഉണ്ട്.
നിലവിലെ അധ്യാപകർ
1.കെ.പി.അബ്ദുല്ല 2.ഉണ്ണിക്കൃഷ്ണൻ 3.രാധമ്മ.സി.എൻ 4.ജോസ്.പി.പി 5.ബെന്നി.എൻ.ജെ 6.വിൻസെന്റ്.ടി.ഡി 7.ത്രേസ്യാമ്മ.വി.ജെ 8.നൗഷാദ്.പി.കെ 9.സിമി മോഹനൻ 10.കെ.പി.മുഹമ്മദ്അഷ്റഫ്
പാഠ്യേതര പ്രവർത്തനങ്ങൾ
![](/images/thumb/f/f5/Abdhulla_O_K_14802.jpg/300px-Abdhulla_O_K_14802.jpg)
![](/images/thumb/e/ed/Athoof_Rahman_14802.jpg/300px-Athoof_Rahman_14802.jpg)
![](/images/thumb/9/9f/Juwal_Rose_14802.jpg/300px-Juwal_Rose_14802.jpg)
![](/images/thumb/5/5a/Muhammed_Fadil_14802-1.jpg/300px-Muhammed_Fadil_14802-1.jpg)
![](/images/thumb/8/8a/Muhammed_Rizwan_14802.jpg/300px-Muhammed_Rizwan_14802.jpg)
![](/images/thumb/a/ad/Rithul14802Rag.jpg/300px-Rithul14802Rag.jpg)
![](/images/thumb/1/19/Rithul_Rag_14802.jpg/300px-Rithul_Rag_14802.jpg)
![](/images/thumb/d/d5/Sreehari14802_ur.jpg/300px-Sreehari14802_ur.jpg)
![](/images/thumb/8/83/Sreehari_U_R_14802.jpg/300px-Sreehari_U_R_14802.jpg)
മാനേജ്മെന്റ്
മുൻസാരഥികൾ
1. ശ്രീ. കെ. എം. ഭോജൻ 2. ശ്രീ. ഇ. ഗോവിന്ദൻ 3. ശ്രീ.ആർ. ബാലകൃഷ്ണൻ 4. ശ്രീ. ടി. വർക്കി 5. ശ്രീ. ടി.സി. രാഘവൻ നമ്പ്യാർ 6. ശ്രീ. പി. രാഘവൻ 7. ശ്രീമതി. കെ. മേരി 8. ശ്രീ. പി.വി. നാരായണകുറുപ്പ് 9. ശ്രീ. എൻ. നാണു 10. ശ്രീ. കെ. സതിയമ്മ 11. ശ്രീമതി. കെ. ലീല 12. ശ്രീ. പി.എം. പൈലി 13. ശ്രീ. ടി. ജെ. ജോസഫ് 14. ശ്രീ. ഒ.എം. ബാലകൃഷ്ണൻ 15. ശ്രീ. കെ.സി. മാർക്കോസ് 16. ശ്രീ. പി.എം. അംബുജാക്ഷൻ 17. ശ്രീമതി. എൻ.പി. ജാനകി തദ്ദേശീയരായിരുന്ന ശ്രീ. വെട്ടിയംകണ്ടത്തിൽ വർക്കി, ശ്രീമതി. ഒ. എൻ. പൊന്നമ്മ, ശ്രീ. പൈലി പി. എം. ശ്രീ. എ. എൻ. സുകുമാരൻ, ശ്രീമതി കെ. ലീല എന്നിവർ ഈ വിദ്യാലയത്തിൽ ദീർഘകാലം സേവനമനുഷ്ഠ്ടിച്ചവരാണ്.
ഈ വിദ്യാലയത്തിൽ പി.ടി.സി.എം. ആയി സേവനം ചെയ്തവരാണ്
1.ശ്രീ യു.കെ. നാരായണൻ 2.ശ്രീ സി. അച്ചുതൻ 3.ശ്രീമതി കെ. എസ്. തങ്കമ്മ 4.ശ്രീ. കെ. എം. രാജേഷ് 5.ശ്രീമതി പി കെ. അമ്മിണി 6.ശ്രീമതി അജിഷ ടി. ആർ. എന്നിവർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇന്ന് മറ്റേതൊരു വിദ്യാലയത്തെയും വെല്ലുന്ന ഭൗതിക സാഹചര്യങ്ങളും അക്കാദമിക് നേട്ടങ്ങളും ഈ വിദ്യാലയം സ്വായത്തമാക്കി കഴിഞ്ഞു. ഈ വിദ്യാലയത്തിൽ പഠിച്ചിറങ്ങിയ നിരവധിപേർ സമൂഹത്തിന്റെ ഉന്നത ശ്രേണികളിൽ വിരാജിക്കുന്നു.
രാജ്യസഭാ എം. പി. ശ്രീ.. ഡി. രാജയുടെ പത്നിയും N.F.I.W.(National Federation of Indian Women)- ന്റെ ജനറൽ സെക്രട്ടറിയും, സാമൂഹ്യ പ്രവർത്തകയും ദേശീയ നേതാവുമായ ശ്രീമതി. ആനി ഡി. രാജ, ഗൾഫിലും കേരളത്തിലും നിരവധി വ്യാപാര സ്ഥാപനങ്ങൾക്കുടമയായ ശ്രീ. ഖാലിദ്, ഇന്ത്യൻ സൈന്യത്തിൽ മേജറായി സേവനമനുഷ്ഠിച്ചു പിരിഞ്ഞ ശ്രീ. ഗോപി അത്തിക്കൽ L.I.C.ഉയർന്ന ഉദ്യോഗസ്ഥനായ ശ്രീ. ഉള്ളാടപ്പള്ളിൽ സുരേന്ദ്രൻ, റിട്ടയേർഡ് ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. വി.റ്റി. തോമസ്, ഡോക്ടർ സിസ്റ്റർ സാന്റി ഈഴറയത്ത്,ഡോക്ടർ തോമസ് വെട്ടിയാംകണ്ടത്തിൽ, കണ്ണൂർ പോലീസ് ഡിപ്പാർട്ട്മെന്റിൽ സേവനമനുഷ്ഠിക്കുന്ന വനിതാ ശ്രീമതി. സഫിയ, ജില്ലാ പഞചായത്ത് മെമ്പർ മാരായ ശ്രീ. കെ. ടി ജോസ്, ശ്രീ. വത്സൻ അത്തിക്കൽ തുടങ്ങിയ ആദരണീയരായ മഹദ് വ്യക്തികൾ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളായിരുന്നു. അര നൂറ്റാണ്ടിലധികമായി തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്നുകൊടുക്കുന്ന ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയവരിൽ നിരവധി പട്ടാളക്കാർ, പോലീസ്, അധ്യാപകർ, എഞ്ചീനീയമാർ, ഗവ. ഉദ്യോഗസ്ഥർ, അഡ്വൊക്കേറ്റ്സ്, I.T. പ്രൊഫഷണൽസ്, പ്രവാസി മലയാളികൾ സാമൂഹ്യപ്രവർത്ത്കർ, രാഷ്ട്രീയ നേതാക്കൾ, കർഷകർ തുടങ്ങിയവർ ഉൾപ്പെടുന്നു.
കുട്ടികളുടെ വിദ്യാകേന്ദ്രമായി, യുവാക്കളുടെ സംഗമ കേന്ദ്രമായി, നാട്ടുകാരുടെ സാംസ്ക്കാരിക കേന്ദ്രമായി, കുടിയേറ്റ മേഖലയിലെ കർഷകരുടേയും കർഷക തൊഴിലാളികളുടേയും മക്കൾക്ക് ജീവിതവിജയത്തിന്റെ വഴികാട്ടിയായി, നാടിന്റെ ദീപസ്തംഭമായി ഇടവേലി ഗവൺമെന്റ് എൽ. പി. സ്ക്കൂൾ ഇന്നും പ്രവർത്തിക്കുന്നു.
വഴികാട്ടി
{{#multimaps:11.97303, 75.77463 |zoom=16}}