ഗവ. യു പി എസ് വള്ളുവള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് വള്ളുവള്ളി | |
---|---|
വിലാസം | |
വള്ളുവള്ളി Valluvally School Road, NH 17പി.ഒ, , 683518 | |
വിവരങ്ങൾ | |
ഫോൺ | 04842511350 |
ഇമെയിൽ | gupsvalluvally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25852 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലത .എം. ൽ |
അവസാനം തിരുത്തിയത് | |
18-01-2022 | Gupsvalluvally25852 |
ആമുഖം
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ വള്ളുവള്ളി എന്ന ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഒരു കാലത്തു ഈ പ്രദേശം മുഴുവനും പാളൻ വള്ളികളാൽ ചുറ്റിയ മരങ്ങൾ നിറഞ്ഞതായിരുന്നു.വള്ളികളാൽ ചുറ്റപ്പെട്ട പ്രദേശത്തിന് വള്ളുവള്ളി എന്ന പേര് വന്നു. മാലിന്യമുക്തമായ പരിസരം, കാവുകളും കുളങ്ങളും നിറഞ്ഞ പരിസ്ഥിതി ,കൃഷിക്കനുയോജ്യമായ മണ്ണ് എന്നിവ ഈ ഗ്രാമത്തിൻറെ പ്രത്യേകതകളാണ് . നെല്ല്,തെങ്ങ്,ചെമ്മീൻ,പൊക്കാളി എന്നിവയാണ് ഇവിടുത്തെ പ്രധാന കൃഷികൾ.
വള്ളുവള്ളി ഗ്രാമത്തിൻറെ അഭിമാനമാണ് ഈ സർക്കാർ വിദ്യാലയം. നോർത്ത് പറവൂരിൽ നിന്നും ദേശീയ പാത 66 വഴി ഇടപ്പിള്ളിയിലേക്കു സഞ്ചരിക്കുമ്പോൾ 6 കിലോ മീറ്റർ ദൂരം കഴിഞ്ഞാൽ വിദ്യാലയം സ്ഥിതി ചെയ്യുന്നിടത്തെത്തും. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ആയ ആലുവയിൽ നിന്നും 14 കിലോ മീറ്റർ ദൂരത്തായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1947 ലാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. അക്കാലത്ത് ഗവണ്മെന്റ് ഒരു പുതിയ ഓർഡർ ഇറക്കി. 1 മുതൽ 5 വരെയുള്ള ക്ലാസുകൾ ഉൾപ്പെടുന്ന പുതിയ ഗവണ്മെന്റ് സ്കൂളുകൾ അനുവദിച്ചു കൊണ്ടുള്ള ഉത്തരവായിരുന്നു അത്. കുട്ടികൾക്ക് കൂടുതൽ പഠന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി ഇന്നാട്ടിലെ നല്ലവരായ സാമൂഹിക പ്രവർത്തകരും നല്ല മനസുള്ള നാട്ടുകാരും ഇവിടെ ഒരു സ്കൂൾ കെട്ടിടം സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങി. സ്കൂൾ കെട്ടിടം കെട്ടികൊടുക്കുന്നവർ മാനേജർ ആയി സ്കൂൾ പ്രവർത്തനം തുടങ്ങണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വള്ളുവള്ളി അത്താണിക്ക് തെക്ക് വശം കുരീക്കാട് പുരയിടത്തിൽ ആദ്യത്തെ സ്കൂൾ തുടങ്ങി. അന്ന് അത് കുടിപ്പള്ളിക്കൂടമെന്നാണ് അറിയപ്പെട്ടിരുന്നത്. സ്കൂൾ ഷെഡ് കെട്ടികൊടുത്ത ശ്രീമാൻ ആയിരുന്നു ആദ്യ മാനേജർ. മാനേജർ നിയമിച്ചിരുന്ന അദ്ധ്യാപകരാണ് അവിടെ പഠിപ്പിച്ചിരുന്നത്.നാട്ടുകാരുടെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ അവരുടെ സഹായത്തോടെ സ്കൂളിലേക്ക് വേണ്ട ഉപകരണങ്ങളും മറ്റും വാങ്ങി ഗവണ്മെന്റിൽ നിന്നും മാസം 250 /- രൂപ ഗ്രാന്റ് കിട്ടിയിരുന്നു.
അക്കാലത്ത് ഐക്യസമാജം എന്ന് പേരുള്ള ഒരു സംഘടന ഉണ്ടായിരുന്നു. അതിന്റെ പ്രസിഡന്റായിരുന്ന ശ്രീ . കുഞ്ഞി ബീരാൻ സാഹിബിന്റെ നേതൃത്വത്തിൽ സ്കൂളിന് വേണ്ട ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി . ആദ്യ 6 മാസം സ്കൂളിന്റെ പ്രവർത്തനം താൽക്കാലികം ആയിരുന്നു. ആ സമയത്ത് അദ്ധ്യാപകർക്ക് ശമ്പളം നൽകിയിരുന്നത് ഐക്യകേരള സമാജം ആയിരുന്നു .ആദ്യത്തെ അദ്ധ്യാപകൻ ശ്രീ . പുതുക്കോടം ഇളയിടം സർ ആയിരുന്നു .
ഗവണ്മെന്റ് ഏറ്റെടുത്ത ശേഷം പ്രധാനാദ്ധ്യാപകരെ നിയമിച്ചു . ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ . പി . കെ കുമാരൻ സർ ആയിരുന്നു.
P.T.A കമ്മിറ്റി നിലവിൽ വന്നതോടെ സ്കൂൾ പ്രവർത്തനങ്ങൾ അംഗങ്ങളിലേക്കായി. 1980-81 കാലഘട്ടത്തിൽ ഇവിടെ എഴുന്നൂറോളം കുട്ടികളും ഇരുപതിലേറെ അധ്യാപകരും ഉണ്ടായിരുന്നു.
വള്ളുവള്ളി സഹകരണ ബാങ്ക് , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( ചെറിയപ്പിള്ളി ശാഖ ) യും സ്കൂളിന്റെ വികസനത്തിനായി ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട് .
ഭൗതികസൗകര്യങ്ങൾ
നാഷണൽ ഹൈവേയുടെ അരികിലായി അത്യാവശ്യ സൗകര്യങ്ങളോടെ നിലനിൽക്കുന്നു . 2 കെട്ടിടങ്ങളും,പാചകപ്പുര ,കമ്പ്യൂട്ടർ ലാബ് എന്നിവ സ്കൂളിന് സ്വന്തമായുണ്ട് . വാട്ടർ അതോറിറ്റി , കുഴൽകിണർ സൗകര്യമുണ്ട് . പ്രവർത്തനക്ഷമമായ ഒരു ബയോഗ്യാസ് പ്ലാന്റ് സ്കൂളിന് സ്വന്തമായുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:10.11988,76.25594 |zoom=13}}