എച്ച് എഫ് എൽ പി എസ് തത്തംപള്ളി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുട്ടികളുടെ വൈജ്ഞാനികവും ആത്മീയവും ബൗദ്ധികവുമായ വികസനം ഉറപ്പാക്കുകയും പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാനുള്ള കഴിവും ജീവിത വിജയത്തിന് ആവശ്യമായ നൈപുണികളും നേടിക്കൊടുത്ത് മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ ,ഉത്തമ പൗരന്മാരെ സൃഷ്ടിക്കുന്നതിൽ ഈ സ്കൂൾ എന്നും പ്രതിജ്ഞാബദ്ധമാണ് .കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപകരും രക്ഷിതാക്കളും ,മെച്ചപ്പെട്ട അടിസ്ഥാനസൗകര്യവും ഈ സ്കൂളിന്റെ മുഖമുദ്രയാണ് .നിരന്തര വിലയിരുത്തലിലൂടെയും രക്ഷിതാക്കളുടെ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ പോരായ്മകൾ കണ്ടെത്തി സമയോചിതമായി പരിഹാരബോധനം നൽകുന്നു .കുട്ടികളിലെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് കലാപരിശീലനവും ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകളും നൽകുന്നു.കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിൽ പയനിയർ ക്ലബ്ബിന്റെ സജീവ സാന്നിധ്യം സ്കൂളിന് മുതൽക്കൂട്ടാണ് .