ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഉറവ വറ്റാത്ത ജലസ്രോതസായ വലിയകുലതിൻറെ തീരത്ത് സ്ഥിതിചെയ്യുന്നത്‌ കാരണംപെരുങ്കുളംഎൽ.പി.എസ്സ് എന്ന പേരിൽ അറിയപ്പെട്ടു. പിന്നീട് കുളത്തിലെ വെള്ളം വറ്റിയപ്പോൾ പട്ടകുളം എന്നായി സ്ഥലനാമം.ആ കാലഘട്ടത്തിൽ അഞ്ച് കിലോമീറ്റ൪ ചുറ്റളവിലെ എക വിദ്യാലയമായിരുന്നു ഇത്.1951 ൽ അപ്പ൪ പ്രൈമറി സ്കൂളായി ഉയ൪ത്തി. തങ്ങളുടെ കുട്ടികൾക്ക് ഹൈസ്കുൾ വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളിൽ പോകേണ്ടസ്ഥിതി ഉണ്ടായിരുന്നതിനാൽ മുൻ പഞ്ചായത്ത് പ്രസിഡ൯റ് ശ്രീ സുകുമാര൯ നായരുടെ അധ്യക്ഷതയിൽ ഗ്രാമവാസികൾ അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിച്ചു.പ്രസ്തുത കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ നിന്നും ഗ്രാമവാസികളിൽ നിന്നും ധനസമാഹരണം നടത്തി. സ്വരൂപിച്ച തുകകൊണ്ട് കാർത്തിക പറമ്പിൽ വീട്ടിൽ ശ്രീ.സോമൻ നായരുടെ ഉടമസ്ഥതയിലുള്ള ഒരു ഏക്കർ ഭൂമി വാങ്ങുകയും അതിൽ ഒരു കെട്ടിടം പണികഴിപ്പിക്കുകയും ചെയ്തു.1980-81 കാലഘട്ടത്തിൽ ഹൈസ്കൂൾ വിഭാഗം പ്രവർത്തനമാരംഭിച്ചതോടെ ഗവ :ഹൈസ്കൂൾ വീരണകാവ് എന്നായി പേര് മാറി. മാത്രവുമല്ല സ്കൂൾ സ്ഥിതി ചെയ്തിരുന്ന പെരുംകുളം വില്ലേജ് പെരുംകുളം വീരണകാവ് എന്നീ രണ്ടു വില്ലേജുകളായി തിരിച്ചു ഏക്കർകണക്കിന് വ്യാപിച്ചു കിടക്കുന്ന അയ്യപ്പൻകാവിൽ നിന്നാണ് വീരണകാവ് എന്ന പേര് ലഭിച്ചത്. 1990-ലാണ് സ്കൂളിൽ വി.എച്ച് എസ്സ് ഇ വിഭാഗം പ്രവർത്തനം ആരംഭിച്ചത് സ്കൂളിലെ ഗ്രാമീണ സാഹചര്യങ്ങൽക്കനുസൃതമായി രണ്ട് അഗ്രിക്കൾച്ചറൽ കോഴ്സുകൾ ആണ് ആദ്യം നിലവിൽ വന്നത്.2002-03 വർഷം വി എച്ച് എസ്‌ ഇ വിഭാഗത്തിൽ രണ്ടും മൂന്നും റാങ്കുകൾ നമ്മുടെ സ്കൂളിലെ ചന്ദ്രവീണ,ഗീതു ചന്ദ്ര എന്നീ വിദ്യാർത്ഥിനികൾ കരസ്ഥമാക്കി. .