ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
14:12, 19 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. ഉളിക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് എന്ന താൾ ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2019 ജൂൺ മാസം ആണ് സ്കൂളിൽ SPC പ്രൊജക്റ്റ് ആരംഭിക്കുന്നത്.ഈ പ്രോജെക്ടന്റെ ഔദ്യോഗികമായി അന്നത്തെ പോലീസ് സൂപ്രണ്ട് ശ്രീ ആനന്ദ് IPS 2019 ഒക്ടോബറിൽ ഉൽഘടനം ചെയ്തു.CPO നോബിൻ തോമസ് ,ACPO സിന്ധു എന്നിവരുടെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ ഈ പ്രൊജക്റ്റ് മുന്നേറിക്കൊണ്ടിരിക്കുന്നു. .സമൂഹത്തിനു ഉപകാരപ്രദമായ ഒരുപാട് നല്ല പ്രവർത്തനങ്ങൾ ചെയ്യാൻ SPC കേഡറ്റുകൾക്ക് അവസരം ലഭിച്ചിട്ടുണ്ട്.അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കൊറോണ മഹാമാരി കാലത്തേ പ്രവർത്തനങ്ങൾ ആണ്.ഉളിക്കൽ പഞ്ചായത്തിന്റെ പരിധിയിൽ കൊറോണ ബോധവത്കരണ പോസ്റ്ററുകൾ പതിപ്പിച്ചു.സമൂഹ അടുക്കളയിലേക്കു നല്ല രീതിയിൽ തന്നെ സംഭവനകൾ നൽകി അഗതിമന്ദിരങ്ങൾ സന്ദർശിക്കുകയും അവിടുത്തെ അന്തേവാസികളുടെ സന്തോഷത്തിൽ പങ്കെടുക്കുകയും കഴിയുന്ന സഹായങ്ങൾ ചെയ്ത കൊടുക്കാൻ ഈ പ്രൊജക്റ്റ് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു.ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികളെ സന്ദർശിക്കുകയും സ്നേഹസമ്മാനങ്ങൾ നൽകുകയും ചെയ്തു.സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിൽ SPC യുടെ പങ്ക് വളരെ വലുതാണ് .