ഗവ. ട്രൈബൽ യു.പി.എസ്. കോസടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ട്രൈബൽ യു.പി.എസ്. കോസടി | |
---|---|
വിലാസം | |
കോസടി മടുക്ക പി.ഒ. , 686513 , കോട്ടയം ജില്ല | |
സ്ഥാപിതം | 1958 |
വിവരങ്ങൾ | |
ഫോൺ | 04828 280096 |
ഇമെയിൽ | gtupskosady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32358 (സമേതം) |
യുഡൈസ് കോഡ് | 32100400918 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ട്രൈബൽ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 51 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി ബി തോ മ സ് |
പി.ടി.എ. പ്രസിഡണ്ട് | ര തീ ഷ് കെ. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | അ നു സ ന ൽ |
അവസാനം തിരുത്തിയത് | |
13-01-2022 | 32358-hm |
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ കോരുത്തോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവൺമെൻറ് ട്രൈബൽ യുപിസ്കൂൾ കഴിഞ്ഞ അറുപത് വർഷങ്ങളായി അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്നു .....
ചരിത്രം
1958 ൽ ആരംഭിച്ച ഈ വിദ്യാലയം-- കഴിഞ്ഞ 59 വർഷങ്ങളായി വിജ്ഞാനം പകർന്നു നല്കി നാടിന്റെ പുരോഗതിയിൽ വലിയ പങ്കുവഹിക്കുന്നു. വർഷങ്ങൾക്കു മുമ്പ് കൊടും കാടായി രു ന്ന ഈ പ്രദേശത്ത് ആദിവാസികളായിരുന്നു വസിച്ചിരുന്നത്. അക്ഷരജ്ഞാനം ഇല്ലാതിരുന്ന ഇവർ കാടിനെ മാത്രം ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. കാലക്രമേണ നാട്ടിൻപുറങ്ങളിൽ നിന്ന് ആളുകൾ കുടിയേറിപ്പാർക്കുകയും തൽഫലമായി ഒരു വിദ്യാലയം എന്ന ആശയം നിലവിൽ വരുകയും ചെയ്തു.
പുഞ്ചവയലുകാരനായ മാധവനാശാൻ ഒരു കുടിപ്പള്ളിക്കുടം കൊട്ടാരം കടഭാഗം കേന്ദ്രീകരിച്ചാരംഭിച്ചു .വിശ്വംഭരനാശാൻ ,ഇന്നായി ടീച്ചർ തുടങ്ങിയവർ ഇവിടെ സേവനമനുഷ്ഠിച്ചു. പ്രായഭേദമന്യേ ധാരാളം ആളുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചത് ഇവിടെയായിരുന്നു. തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായി 1958-1959 വർഷത്തിൽ ഒന്നും രണ്ടും ക്ലാസുകളിലായി ഒരു ട്രൈബൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു.അന്ന് കുടിപ്പള്ളിക്കൂടത്തിൽ പഠിച്ചിരുന്നവരെ പ്രായം കൂടിയവരെയുo കുറഞ്ഞ വരെയും 'രണ്ടായി തിരിച്ച് ഒന്നും രണ്ടും ക്ലാസുകളിൽ പ്രവേശിപ്പിച്ചു.കറുകച്ചാലുകാരനായ ഭാസ്ക്കരൻ സാറും മുണ്ടക്കയംകാരിയായ ഭവാനിക്കുട്ടി ടീച്ചറുമായിരുന്നു ആദ്യാധ്യാപകർ. കൊടും വനത്തിലൂടെ ഉള്ള നടപ്പാത മാത്രമായിരുന്നു ജനവാസസ്ഥലമായ മുണ്ടക്കയവുമായി കോസടി പ്രദേശത്തെ ആളുകൾക്ക് ബന്ധപ്പെടാനുlള്ള ഏക മാർഗം.1958-1959 വർഷം സ്കൂൾ ആരംഭിച്ചെങ്കിലും 1966-67 അധ്യയന വർഷത്തിലാണ് മൂന്നാം ക്ലാസനുവദിച്ചത് .ശ്രീ. ചെല്ലപ്പനാചാരി സാറാണ് അധ്യാപകനായി എത്തിയത്.അടുത്ത സ്കൂൾ വർഷം നാലാം ക്ലാസും അനുവദിച്ചു.അതോടെ എല്ലാവരുടെയു സൗകര്യാർഥം ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. ഇതിനായി പുളിഞ്ചേരിൽ കുമാരൻ എന്ന മഹത് വ്യക്തി ഒരേക്കർ സ്ഥലം സംഭാവനയായി നൽകി. ഈ സ്ഥലത്ത് നാട്ടുകാർ ശ്രമദാനമായി 120 അടി വിസ്തൃതിയിൽ ഒരു പുൽഷെഡ് നിർമ്മിക്കുകയും അതിൽ 15 ഡിവിഷനുകളിലായി 200 ഓളം കുട്ടികൾ പഠിക്കുകയും ചെയ്തിരുന്നു. മൂന്നാം ക്ലാസനുവദിച്ച തോടെ കാഞ്ഞിരപ്പള്ളി മണ്ണാറക്കയം മുണ്ടുവേലിൽ മാധവൻ പിള്ള സാർ ആദ്യ ഹെഡ്മാസ്റ്ററായി നിയമിതനായി. അടുത്ത പ്രദേശത്ത് വേറെ വിദ്യാലയങ്ങളില്ലാതിരുന്നതുകൊണ്ടും പനയ്ക്കച്ചിറ പ്രദേശം പുറമ്പോക്കിൽ താമസിച്ചിരുന്നവർക്കായി പുനരധിവാസത്തിനു വിട്ടുകൊടുത്തതു കൊണ്ടും ധാരാളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. നാലാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർഥികൾ ഉപരിപഠനത്തിനായി മുരിക്കും വയൽ സ്കൂളിനെയോ കുഴിമാവ് സ്കൂളിനെയോ ആശ്രയിക്കേണ്ടിയിരുന്നതിനാൽ ഈ സ്കൂളിനെ ഒരു യു.പി.സ്കൂളായി ഉയർത്തണമെന്ന് നാട്ടുകാർ കൂട്ടായി ആവശ്യപ്പെട്ടു. ഇതിൻപ്രകാരം 1981-82ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.ബേബി ജോൺ ഈ സ്കൂളിനെ യു.പി.സ്കൂളാക്കിക്കൊണ്ട് അനുമതി നൽകി.നാട്ടുകാരുടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി കല്ലിശ്ശേരിൽ കണ്ടൻ എന്ന മഹത് വ്യക്തി 30 സെന്റ് സ്ഥലം സ്കൂളിനായി വിട്ടുകൊടുത്തു. സ്ഥലം തികയാതെ വന്നതിനെ തുടർന്ന് മേനോത്ത് ബാലകൃഷ്ണൻ എന്ന മാന്യ വ്യക്തി 20 സെന്റ് സ്ഥലം ഈടു നൽകുകയും അങ്ങനെ യു.പി സ്കൂൾ തുടങ്ങുകയും ചെയ്തുതു.ഈ സ്ഥലം പിന്നീട് സ്കൂളിന് വിട്ടുകൊടുത്തു.ഇങ്ങനെ ലഭ്യമായ ഒരേക്കർ അൻപതു സെന്റു സ്ഥലത്താണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. വൻമരങ്ങൾ ചുറ്റുപാടും തണൽ വിരിച്ചു നിൽക്കുന്ന ഹരിതാഭമായ പരിസ്ഥിതിയിലാണ് സ്ക്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 1963- 64 അധ്യയന വർഷത്തിൽ ഒരു ഓഫീസ് റൂമും 2 ക്ലാസ് റൂമുo ഉള്ള സകൂൾ കെട്ടിടം പണിതു.1995-96 ൽ കോൺക്രീറ്റ് മേൽക്കൂര യോടു കൂടിയ 2 ക്ലാസ് റൂം വിതമുള്ള കെട്ടിടങ്ങൾ നിർമ്മിച്ചു.2004 - 2005 അധ്യയ വർഷത്തിൽ ഒരു ഓഫീസ് റൂം ലഭിച്ചു.2014 നവംബർ 14 ന് ഒരു പുതിയ ക്ലാസ് റൂം പണി പൂർത്തിയാക്കി. 2011-12 അധ്യയവർഷം മുതൽ ഒരു പ്രീ-പ്രൈമറി പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ 8 ക്ലാസ് മുറികളിലായി പ്രീ - പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ പ്രവർത്തിക്കുന്നു.SS A യിൽ നിന്നും കോരുത്തോട് ഗ്രാമപഞ്ചായത്തിൽ നിന്നും ലഭിച്ച ഫണ്ടുകൾ ഉപയോഗിച്ച കെട്ടിടങ്ങൾ കൂടുതൽ സൗകര്യപ്രദവും മെച്ചപ്പെട്ടതുമാക്കിയിരിക്കുന്നു.
ഭൗതികസൗ
എങ്കിലും ലൈബ്രറി റൂം ഇല്ല.2 അധ്യാപകരുടെ2500 ൽ അധികം പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട് . ചുമതലയിൽ കുട്ടികൾക്ക് ആവശ്യമുള്ള പുസ്തകങ്ങൾ നൽകുകയും തിരികെ വാങ്ങുകയും ചെയ്യുന്നു.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള റൂമില്ല. എങ്കിലും സ്കൂൾ വരാന്തയിൽ കുട്ടികൾക്ക് ശാന്തമായിരുന്ന് പുസ്തകങ്ങളും പത്രവും മറ്റും വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.കൂടാതെ ഓരോ ക്ലാസ് മുറിയിലും വായന മൂല ക്രമീകരിക്കുകയും ആവശ്യത്തിന് പുസ്തകങ്ങൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
===സ്കൂൾ ഗ്രൗണ്ട്== അര ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിശാലമായ കളിസ്ഥലം ഉണ്ട് .
===സയൻസ് ലാബ്=== 'ലാബിന് പ്രത്യേകറും ഇല്ല എങ്കിലും പാoഭാഗവുമായി ബന്ധപ്പെട്ട എല്ലാ ലബോറട്ടറി ഉപകരണങ്ങളും പ്രയോജനപ്പെടുത്തുന്നു
===ഐടി ലാബ് === നാല് ലാപ്ടോപ്പുകളും നാല് കമ്പ്യൂട്ടറുകളും ഉണ്ട്.പ്രത്യേക റൂം ഇല്ല. കമ്പ്യൂട്ടറുകളിൽ മിക്കവയും പ്രവർത്തനരഹിതമാണ്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
===സ്കൂൾ ബസ്=== ഗോത്ര സാരഥി പദ്ധതി പ്രകാരം സ്കൂളിലെ എസ്.റ്റി. കുട്ടികൾക്കായി 2013 അധ്യയന വർഷം മുതൽ വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.2013 -2014ൽ 6-12-13 മുതൽ 2014 - 2015ൽ 1-8-14 മുതൽ: '2015-16 ൽ 18-6- 15 മുതൽ;2016-17ൽ 15-6-15 മുതൽ വാഹന സൗകര്യം ലഭിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപികയായ ബോബി ന യു ടെമേൽനേട്ടത്തിൽ യു.പി സ്കൂൾ-- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. പരിസ്ഥിതി ദിനo ,ചാന്ദ്രദിനം, കർഷക ദിനം തുടങ്ങിയ ദിനങ്ങൾ വലിയ പ്രാധാന്യത്തോടെ ആചരിച്ചു.പാംഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്യുന്നു. ശാസ്ത്രജ്ഞൻമാരുടെ ജീവചരിത്ര പുസ്തകങ്ങൾ വായിക്കാൻ അവസരം നൽകുന്നു. കൃഷിപ്പതിപ്പ് ശാസ്ത്ര മാഗസിൻ പ്രൊജക്ടുകൾ ചുവർ പത്രിക സെമിനാറുകൾ എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. ജൈവ പച്ചക്കറിത്തോട്ടം, വാഴ കൃഷി എന്നിവയും ക്ലബ്ബംഗങ്ങൾ തയ്യാറാക്കി. സബ് ജില്ലാ ശാസ്ത്രമേളയിൽ 4 കുട്ടികൾ മത്സരിച്ചു. മാസത്തിൽ 2 തവണ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഐ റ്റി സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കൊണ്ട് കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താൻ ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപികയായ ബോബിനയുടെ-- മേൽനോട്ടത്തിൽ യു.പി.സ്കൂൾ 1 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഗണിത ക്വിസ്;സംഖ്യാ പാറ്റേൺ, ജ്യോമെട്രിക് പാറ്റേൺഗണിത പസ്സിൽ വിവിധ ഗണിത കേളികൾ മാഗസിൻ തയ്യാറാക്കൽ ഗണിത സഹവാസ ക്യാമ്പ് തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. സബ് ജില്ലാ ഗണിതശാസ്ത്ര മേളയിൽ 3 കുട്ടികൾ പങ്കെടുത്തു. ====സാമൂഹ്യശാസ്ത്രക്ലബ്==== അധ്യാപികയായ സലീന ടീച്ചറുടെ നേതൃത്വത്തിൽ യുപി സ്കൂൾ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ക്ലബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ ,ബോധവൽക്കരണ ക്ലാസുകൾ, സെമിനാറുകൾ, ഡോക്യുമെന്ററി, ഫിലിം ഷോ,പുരാവസ്തുക്കളുടെ പ്രദർശനം, പരിസ്ഥിതി ക്യാമ്പ് ,പ്രൊജക്ടുകൾ, ആൽബം തയ്യാറാക്കൽ, വിവിധ ശേഖരണങ്ങൾ എന്നിവയും ക്വിസ്, പ്രസംഗം, ഉപന്യാസം, പോസ്റ്ററ്റർ, ന്യൂസ് റീഡിംഗ് മത്സരങ്ങൾ എന്നിവയും നടത്തി.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
===അധ്യാപകർ=== 2016 - 2017
- ----- സുൽഫത്ത് പി.എ.ഹെഡ്മിസ്ട്രസ് ' 17 - 6 - 2013 മുതൽ ജി.റ്റി.യുപിഎസ് കോസടിയിൽ ജോലി ചെയ്യുന്നു
- ----- പത്മിനി കെ.പി.' പി ഡി ടീച്ചർ 12 - 7 - 2005 മുതൽ ഇവിടെ ജോലി ചെയ്യുന്നു. # ---- 3 ---ഷീബാ രാജൻ, പി ഡി ടീച്ചർ.13 - 2 - 2004 മുതൽ ഇവിടെ ജോലി ചെയ്യുന്നു.'# --- 4റജീന പി.എ പി ഡി ടീച്ചർ 16-6-2006 മുതൽ ഇവിടെ ജോലി ചെയ്യുന്നു. # ---
5 ---ശോഭനകുമാരി പി റ്റി ,പി ഡി ടീച്ചർ' 17-6-2006 മുതൽ ഈ സ്കൂളിൽ പഠിപ്പിക്കുന്നു. # 6- - -ബോബി ന സിറിയക് പി ഡി ടീച്ചർ, 17-6-2006 മുതൽ ഇവിടെ പഠിപ്പിക്കുന്നു. # ---7---സലീന പി.ഐ എൽ പി എസ് എ, 28-6-2008 മുതൽ ഇവിടെ പഠിപ്പിക്കുന്നു. # --8മായവി.ജി. ഹിന്ദി ടീച്ചർ (ക്ലബ്ബിംഗ്) 27-7-2016 മുതൽ ഈ സ്കൂളിൽ പഠിപ്പിക്കുന്നു.
===അനധ്യാപകർ=== 2016 - 2017
- -----ബിന്ദു പി കെ ഓഫീസ് അറ്റന്റ്റ് ,1-2-2012 മുതൽ ഇവിടെ ജോലി ചെയ്യുന്നു.
- പ്രീ - പ്രൈമറി ജീവനക്കാർ----- അധ്യാപിക - ശ്രീജാമോൾ പി.കെ പാലോലിൽ മടുക്ക പി.ഒ.കോസടി - ജനന തീയതി- 15 - 2 - 1987 വിദ്യാഭ്യാസ യോഗ്യത +2 'പ്രീ-പ്രൈ മറി ടി.ടി.സി ഫസ്റ്റ് അപ്പോയിന്റ് മെന്റ്-4-6-2012
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.476425,76.956123|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32358
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ