കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം. കുട്ടികളിൽ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിവരുന്നു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്, സർവ്വേകൾ എന്നിവയൊക്കെ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും ദിനാചരണ സന്ദേശങ്ങൾ നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്സ്, റാലി എന്നിവ നടത്തുകയും ചെയ്യുന്നു.സ്കൂൾ തല സാമൂഹ്യ ശാസ്ത്രമേളയിൽ വിജയികളെ കണ്ടെത്തുകയും സബ്ജില്ലാ, ജില്ല, സംസ്ഥാന തലങ്ങളിലേയ്ക്ക് കുട്ടികൾക്ക് വേണ്ട നിർദ്ദേങ്ങൾ കൊടുക്കുകയും ചെയ്യുന്നു.ശ്രീമതി.ഷജില.എം ക്ലബ്ബ് കൺവീനറായി പ്രവർത്തിച്ചു വരുന്നു.
2021-2022 അധ്യായന വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ.... ജൂൺ 5 പരിസ്ഥിതി[1] ദിനാഘോഷത്തോടെ ആരംഭിച്ചു. സ്കൂൾതല പരിപാടികൾക്ക് സമാന്തരമായി ക്ലബ്ബ് പ്രവർത്തനങ്ങളും ഓൺലൈനായി നടത്തി. പരിസ്ഥിതി സംരക്ഷണ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. ജൂൺ 19 വായനദിനം ജൂലൈ 11 ലോക ജനസംഖ്യാദിനം തുടങ്ങിയ ദിനാചരണവുമായി ബദ്ധപ്പെട്ട് വിവിധ പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചിരുന്നു. ഓൺലൈൻ മത്സരങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം മികവുള്ളതായിരുന്നു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം നടത്തി. കോവിഡ് പശ്ചാത്തലത്തിൽ ശാസ്ത്രരംഗം പ്രവർത്തനങ്ങൾ ഓൺലൈനായും നടന്നെങ്കിലും അതിനു മുന്നോടിയായി സ്കൂൾ തല മത്സരത്തിൽ കുട്ടികൾ വാശിയോടെ പങ്കെടുത്തു. ശാസ്ത്ര രംഗവുമായി ബന്ധപ്പെട്ട് ശാസ്ത്രം, ചരിത്രരചന വിഭാഗത്തിൽ മത്സരിച്ചിരുന്നു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശിവപ്രിയ ശാസ്ത്ര രംഗം സബ് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സച്ചിന് കൃഷ്ണൻ 10 ബി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻറെ എഴുപത്തഞ്ചാം വാർഷികത്തിന് ഭാഗമായി സമഗ്ര ശിക്ഷാ കേരളം നടത്തിയ പ്രാദേശിക ചരിത്ര രചന ഹൈസ്കൂൾ വിഭാഗത്തിൽ ഉപ ജില്ലാ തലത്തിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനം നേടുകയും ചെയ്തു. ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ഹിരോഷിമ ദിനത്തോടനുബന്ധിച്ച് വീഡിയോ എഡിറ്റിംഗ് മത്സരം, നാഗസാക്കി ദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരവും സ്വാതന്ത്ര ദിനവുമായി ബന്ധപ്പെട്ട് സ്വാതന്ത്ര്യദിന പതിപ്പ് നിർമ്മാണം മത്സരം നവംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് വീഡിയോ പ്രദർശനം ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം എന്നിവ നടത്തി. മത്സരങ്ങൾ വ്യത്യസ്തത പുലർത്തുന്നതിനും നിലവാരം പുലർത്തുന്നതിനും ശ്രദ്ധ ചെലുത്തി. ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട വീഡിയോ എഡിറ്റിംഗ് മത്സരം നടത്തി. വിവിധ ക്ലാസ്സിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. കുട്ടികളുടെ അവതരണ ശൈലിയുടെയും വീഡിയോ എഡിറ്റിംഗിന്റെയും അടിസ്ഥാനത്തിൽ രണ്ടെണ്ണം തിരഞ്ഞെടുക്കുകയായിരുന്നു.
സോഷ്യൽ സയൻസ് ക്ലബ്ബ് 2019-20 പ്രവർത്തനം അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അവലംബം
- ↑ ലോക പരിസ്ഥിതി ദിനം ...