അഞ്ചരക്കണ്ടി എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ
ENGLISH CLUB
ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘടനം ജൂൺ 22,2021 നു മുൻ ഇംഗ്ലീഷ് അധ്യാപികയായ ശ്രീമതി കെ. സി. രസിക ടീച്ചർ നിർവഹിച്ചു. അതിനു മുൻപ് ദേശിയ വായന ദിനത്തോടനുബന്ധിച്ചു വായന മത്സരം ജൂൺ 19നു നടത്തി. ഉദ്ഘടനത്തിനു ശേഷം എല്ലാ മാസവും ഇംഗ്ലീഷ് ക്ലബ്ബിൽ A Stroll with Eminent English Writers എന്ന പേരിൽ ഇംഗ്ലീഷ് എഴുത്തുകാരെ കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി എല്ലാ മാസവും നടത്തുന്നുണ്ട്. പരിപാടികൾ എല്ലാ മാസവും കൃത്യമായി പരിപാടികൾ നടത്താറുണ്ട്.
DPTA (DEFENCE PRE TRAINING ACADEMY)
പ്ലസ് two കഴിയുന്നതോടെ (Army, Navy, Airforce, Police, Fire Service, Forest Department) തുടങ്ങിയ മേഖലകളിലെ uniformed ഓഫീസർ തസ്തികകളിലേക്ക് ജോലി നേടുന്നതിന് വിദ്യാർഥികൾക്ക് ആവശ്യമായ ശാരീരികവും, മാനസികവും, ബൗദ്ധികവുമായ ചിട്ടയായ പരിശീലനം നൽകി കുട്ടികളെ സജ്ജരാക്കുന്ന പദ്ധതിയാണ് DPTA . 2018 മുതൽ സംഘടന പ്രവർത്തിച്ചുവരുന്നു.
8 മുതൽ 12 വരെയുള്ള താല്പര്യമുള്ള കുട്ടികൾക്ക് സൗജന്യമായി പരിശീലനം നൽകുന്ന സംസ്ഥാനത്തിലെ തന്നെ ആദ്യ സംരംഭം ആണിത്.
ഇതുവഴി കായിക ക്ഷമത, ബുദ്ധിവികാസം, അച്ചക്കം, ഓർമ ശക്തി, വ്യക്തിത്വവികസനം എന്നിവ വളർത്തി മാതൃകാ വിദ്യാർത്ഥികൾ ആക്കി മാറ്റുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം.
Bandest
എഴാംതരം മുതൽ എസ്എസ്എൽസി വരെയുള്ള 30 അംഗങ്ങൾ ഉള്ള സ്കൂൾ band troupe 2018 മുതൽ പ്രവർത്തിച്ച് വരുന്നു. ചിട്ടയായ ജീവിതശൈലി, മൂല്യബോധം എന്നിവയുള്ള വിദ്യാർത്ഥികളെ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ വളർത്തിയെടുക്കുകയാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം.
നീണ്ട 30 വർഷക്കാലം army band troupe പരിശീലകൻ ആയിരുന്ന Retired Subedar Major ജയരാജ് സാറിൻ്റെ വിദഗ്ധ ശിക്ഷണത്തിൽ കുട്ടികൾക്ക് ബാൻഡ് പരിശീലനം നൽകി വരുന്നു.