പി.എം.എസ്.എഎൽ.പി.എസ്. പാങ്ങ് കടന്നമുട്ടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പി.എം.എസ്.എഎൽ.പി.എസ്. പാങ്ങ് കടന്നമുട്ടി | |
---|---|
വിലാസം | |
പാങ്ങ്, കടന്നാമുട്ടി P M S A L P SCHOOL KADANNAMUTTY PANG , പാങ്ങ്, ചേണ്ടി. പി.ഒ. , 679338 , മലപ്പുറം ജില്ല | |
സ്ഥാപിതം | 04 - 05 - 1976 |
വിവരങ്ങൾ | |
ഇമെയിൽ | pmsalpskadunnamutty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18611 (സമേതം) |
യുഡൈസ് കോഡ് | 32051500412 |
വിക്കിഡാറ്റ | Q64565812 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മങ്കട |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | മങ്കട |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറുവപഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 53 |
പെൺകുട്ടികൾ | 43 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷംസാദ് കെ |
പി.ടി.എ. പ്രസിഡണ്ട് | അബ്ബാസലി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | മാജിദ സി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
സ്കൂൾ ചരിത്രം
പാങ്ങ്...... പഴമക്കാർ പറയുന്നത് പോലെ 72 മൂലകളുടെയും 72 ചോലകളുടെയും കേന്ദ്രം. ചുറ്റും മലകളും നടുവിൽ നെൽപാടങ്ങളെ വിഭജിച്ച് കൊണ്ട് കടന്ന് പോകുന്ന കോട്ടക്കൽ തോടിന്റെ കൈവഴിയായ തോടും. തെങ്ങിൻ തോപ്പുകളും ചെറുകുന്നുകളും നിറഞ്ഞ് നിൽക്കുന്ന പ്രകൃതി രമണീയമായ ഈ പ്രദേശം എസ്.കെ പൊറ്റക്കാടിന്റെ സാഹിത്യ സൃഷ്ടിയിൽ പോലും കേറി കൂടിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഉൾനാടൻ ഗ്രാമമായ പാങ്ങിന്റെ പടിഞ്ഞാറെ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കടന്നാമുട്ടി എന്ന പ്രദേശം നാല് പതിറ്റാണ്ടുകൾക്ക് മുൻപ് സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും വളരെ പിന്നോക്കാവസ്ഥയിലുള്ള ഒരു ഗ്രാമമായിരുന്നു. ഈ പ്രദേശത്തുകാർക്ക് വിദ്യാഭ്യാസം ലഭ്യമാകണമെങ്കിൽ വളരെ ദൂരം പോകേണ്ടിയിരുന്നു. തോടും പാടവും കടന്ന് മറ്റു സ്കൂളിലേക്ക് എത്തിപെടാനും മാർഗമില്ലായിരുന്നു. ഈ കാരണത്താൽ സ്കൂളുകളിലേക്ക് കുട്ടികളെ വിടാൻ ആരും തയ്യാറായിരുന്നില്ല. അങ്ങനയുള്ള ഒരു സാഹചര്യത്തിലായിരുന്നു ഈ ഗ്രാമത്തിൽ ഒരു സ്കൂൾ വേണമെന്ന ആവശ്യം ശക്തമായത്. 1