സെന്റ്.ജോസഫ്.എച്ച്.എസ്.എസ്. കിഴക്കമ്പലം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്റ്റുഡൻറ് പോലീസ് കേഡറ്റ്

രാജ്യത്തിൻറെ വളർച്ചയ്ക്കായി പൗരബോധവും ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള യുവജനങ്ങളെ വാർത്തെടുക്കുക, അവരെ സ്വന്തം കടമകളെയും ഉത്തരവാദിത്വത്തെയും കുറിച്ച് ബോധവാന്മാരാക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് കേരള സ്റ്റേറ്റ് പോലീസിൻറെ നേതൃത്വത്തിൽ തുടക്കമിട്ട ഒരു ഗവൺമെൻറ് അംഗീകൃത പാഠ്യാനുബന്ധ പദ്ധതിയാണ് സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ്സ്.കേരളത്തിൽ 2010 ഓഗസ്റ്റ് 2 മുതൽ എസ് പി സി യുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. അതിൽ ഭാഗമാകുവാൻ സെൻ്റ് ജോസഫ് ഹൈസ്കൂളിന് സാധിച്ചു.

2021 സെപ്റ്റംബർ മാസം 17-ാം തീയതി എസ് പി സി യുടെ ഉദ്ഘാടനം കിഴക്കമ്പലം സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുകയും ചടങ്ങിൽ എം.പി ശ്രീ. ബെന്നി ബഹനാൻ, കുന്നത്തുനാട് എം.എൽ.എ ശ്രീ പി.വി ശ്രീനിജിൻ,പെരുമ്പാവൂർ എസ്.സി.പി ശ്രീ അനൂജ് പാലിവാൾ,കുന്നത്തുനാട് എസ്.എച്ച്.ഒ ശ്രീ വി.റ്റി ഷാജൻ തുടങ്ങിയവർ പങ്കെടുക്കുകയും ചെയ്തു.പദ്ധതിയുടെ നടത്തിപ്പിനായി സ്കൂൾതല അഡ്വൈസറി കമ്മിറ്റി രൂപീകരിക്കുകയും ചെയർമാനായി എച്ച്.എം ശ്രീമതി ഗ്രേസി ജോസഫ്, കൺവീനറായി കുന്നത്തുനാട് എസ്.എച്ച്.ഒ ശ്രീ വി.റ്റി ഷാജൻ എന്നിവർ അധികാരമേൽക്കുകയും ചെയ്തു.

എസ് പി സി യുടെ ഇൻചാർജ് - സി.പി.ഒ ശ്രീമതി എൽസ പീറ്റർ, സി.പി.ഒ ശ്രീ എൽദോ ജോയ്.

ലിറ്റിൽ കൈറ്റ് ഐറ്റി ക്ലബ്ബ്

ജൂനിയർ റെഡ്ക്രോസ്

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും . സേവനത്തിന്റെയും മഹത്വം ബാലമനസുകളിൽ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ 1992 മുതൽ സെന്റ് ജോസഫ്സ് സ്ക്കൂളിൽ JRC പ്രവർത്തിക്കുന്നു. ആരോഗ്യ സംരക്ഷണം ആതുര സേവനം അത്യാഹിതങ്ങൾ തടയൽ അന്തർദേശീയ മൈത്രി എന്നിവ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ സ്ക്കൂളിലും സമീപ പ്രദേശങ്ങളിലും പ്രവർത്തിക്കുന്നു. 'സേവനം എന്നതാണ് JRC യുടെ മുഖമുദ്ര' 2015-16 അധ്യായന വർഷം എറണാകളം ജില്ലയിലെ ഏറ്റവും മികച്ച പ്രവർത്ത ന ത്തിനുള്ള ട്രോ ഫി കരസ്ഥമാക്കി.അധ്യാപകരായ SDജോസ്‌ , ലിസ പോൾ എന്നിവരുടെ നേതൃത്വത്തിൽ 8.9,10 ക്ലാസ്സുകളിലെ 50 കുട്ടികൾ ഇതിൽ ഈ വർഷം പ്രവർത്തിക്കുന്നു.2018-19 അധ്യായന വർഷം മുതൽ ശ്രീമതി ലിസ പോൾ ശ്രീമതി മിനി ആന്റണി എന്നിവരുടെ നേതൃത്യത്തിൽ റെഡ്ക്രോസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.

സ്ക്കൗട്ട് ആന്റ് ഗൈഡ്

രാജ്യസ്നേഹം,കർത്യവബോധം വ്യക്തിത്വ വികാസം,മൂല്യബോധം, സാമൂഹിക പ്രതിബന്ധത ,എന്നിവ വളർത്തക എന്ന ലക്ഷ്യത്തോടെ 1966 ൽ ഈ പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് 11 ALUVA എന്ന പേരിൽ പ്രവർത്തിക്കുന്നു .2016-17 അധ്യായന വർഷം രണ്ട് യുണിറ്റുകളിലായി 62 കുട്ടികൾ ഈ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നു 14 ഗൈഡുകൾ രാഷ്ട്ര' പതിയും 6ഗൈഡുകൾ രാജസ്ഥരസ്ക്കാരവും 12 ഗൈഡുകൾ തൃതീയ സോപാനവും 8 പേർ ദ്വിതീയ സോപാനം 12 പേർ പ്രഥമ സോപാനം 10 പേർ പ്രവേശ് കാന്ദം ആണ് ഒരു യൂണിറ്റിന്റെ ഗൈഡ് ക്യാപ്റ്റൻസിസ്റ്റർ വി.വി.റീത്താമ്മയും രണ്ടാമത്തെ ഗൈഡ് ക്യാപ്റ്റൻ ശ്രീമതി റോസക്കുട്ടിയുമാണ്.