ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ /ലിറ്റിൽ കൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
15:46, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhsspullanur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിറ്റിൽ കൈറ്റ്സ്

Unit Code Unit Name Unit Registration ID
18010 G.V.H.S.S. Pullanur LK/2018/18010


2018 ജനുവരി 22 ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്.

വിവര വിനിമയ സാങ്കേതികവിദ്യാ രംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക സാങ്കേതികവിദ്യയും സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും സൃഷ്ടിച്ചെടുക്കാനും കഴിയുന്നു.

വിവരവിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക. അവ നിർമ്മിക്കപ്പെട്ടതിൻ്റെ  അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തന പദ്ധതിയുടെ യുക്തിയും ഘടനയും  പരിചയപ്പെടുവാനും സാധിക്കുന്നു.

വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിന് വിദ്യാർത്ഥികളെ പങ്കാളികളാക്കുക, വിദ്യാലയത്തിലെ സാങ്കേതിക വിദ്യാഭ്യാസ പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക, ഉപകരണങ്ങൾക്ക്  ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർഥികളുടെ സഹകരണം ഉറപ്പാക്കുവാനും സാധിക്കുന്നു.

സുരക്ഷിതവും യുക്തവും മാന്യവുമായ ഇൻ്റർനെറ്റ് ഉപയോഗം സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെ കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുകയും ഇതുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിൽ നേതൃപരമായ പങ്കാളിത്തം വഹിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുവാൻ സാധിക്കുന്നു.

ഭാഷാകമ്പ്യൂട്ടിങിലെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാകുകയും വിവിധ ഭാഷാ കമ്പ്യൂട്ടിംഗ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള അവസരം അവർക്ക് ലഭ്യമാക്കുവാനും കഴിയുന്നു.

സംഘ പഠനത്തെയും സഹവർത്തിത പഠനത്തിനും അനുഭവങ്ങൾ കുട്ടികൾക്ക് പ്രദാനം ചെയ്യുക പഠനപ്രക്രിയയിൽ ഉപയോഗിക്കാവുന്ന ഡിജിറ്റൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുക കൂട്ടായ്മയിലൂടെ ഉള്ള പ്രവർത്തനത്തിലൂടെ നേതൃപാടവവും സഹകരണ മനോഭാവവും വളർത്തുവാനും സാധിക്കുന്നു.

പുതുതലമുറ സാങ്കേതിക ഉപകരണങ്ങൾ പരിചയപ്പെടാനും അവ ഉപയോഗിച്ച് വിവിധ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ ഉള്ള അവസരം വിദ്യാർഥികൾക്ക് ലഭ്യമാക്കുകയും വിവര വിനിമയ സാങ്കേതിക വിദ്യയുടെ നവീന മേഖലകൾ പരിചയപ്പെടാൻ അവസരമൊരുക്കുകയും ചെയ്യുന്നു.

പഠന പ്രോജക്ട് പ്രവർത്തനങ്ങൾക്കുള്ള മേഖലകൾ കണ്ടെത്തി ഗവേഷണപ്രവർത്തനങ്ങൾ ചെയ്യാനുള്ള താല്പര്യം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുവാൻ സാധിക്കുന്നു.

LK Camp