ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/ചരിത്രം
കുളത്തൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുളത്തൂർ ഗവൺമെന്റ് വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂൾ 1865 – ൽ മലയാളം മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1952 – ൽ ഹൈസ്കൂളായി ഉയർന്നു. 1983 – ൽ വൊക്കേഷണൽ ഹയർസെക്കന്ററിയും 2000 – ൽ ഹയർസെക്കന്ററിയും ആരംഭിച്ചു. ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കി ഉന്നത പഠനം നേടിയ ഒട്ടനവധി വ്യക്തികൾ ഉന്നത സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ചു വരുന്നു.
വളരെ പിന്നോക്ക പ്രദേശങ്ങളിലെ സാധാരണക്കാരുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നതെങ്കിലും മികച്ച നിലവാരം പുലർത്താൻ നമുക്ക് സാധിക്കുന്നു.ഒന്നരനൂറ്റാണ്ടിന്റെ ചരിത്രം ഉൾക്കൊള്ളുന്ന ഈ മാതൃകാ സ്ഥാപനത്തിന്റെ ഉന്നതിക്കായി പ്രവർത്തിച്ച് മൺമറഞ്ഞു പോയ മഹത് വ്യക്തികളെ ആദരപൂർവ്വം സ്മരിച്ചുകൊള്ളുന്നു.
ഒരു വിദ്യാലയത്തിന്റെ സമഗ്രവും ഫലപ്രദവുമായ പ്രവർത്തനങ്ങളിലെ ഒരു പ്രധാന ഘടകമാണ് പി. റ്റി. എ. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള നിരന്തര ബന്ധത്തിലൂടെ മാത്രമെ കുട്ടികളുടെ സർവ്വതോൻമുഖമായ പുരോഗതി സാധ്യമാവുകയുള്ളൂ.വളരെ ചിട്ടയോടെ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഒരു പി. റ്റി. എ കമ്മിറ്റി ഈ സ്കൂളിലുണ്ട് എന്നുള്ളത് മറ്റ് സ്കൂളുകൾക്ക് മാതൃകയായി തന്നെ തുടരുന്നു. പി. റ്റി. എ യുടെ മേൽനോട്ടത്തിൽ വാഹനമുള്ള ഗവൺമെന്റ് സ്കൂളെന്ന പ്രത്യേകതയും ഈ സ്കൂളിനുണ്ട്.
തുടർച്ചയായി പാറശ്ശാല ഉപജില്ലാ കലോത്സവം, കായികമേള, ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ ഐ ടി മേള എന്നിവയിൽ ഓവറോൾ കിരീടം നേടിവരുന്നു.
| സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |