സെന്റ് അഗസ്റ്റിൻസ് എൽ പി എസ് കാടുകുറ്റി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി കാടുകുറ്റി സെന്റ്. അഗസ്റ്റിൻസ് എൽ. പി. എസ് വിദ്യാലയത്തിൽ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു. ആഗസ്റ്റ്‌ 10 ആം തിയതി വാർഡ് മെമ്പർ ശ്രീമതി മേഴ്‌സി ഫ്രാൻസിസ് ന്റെ സാന്നിധ്യത്തിൽ  ജനപ്രതിനിധികളും, അധ്യാപകരും, രക്ഷിതാക്കളും, കുട്ടികളും സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തി.ആഗസ്റ്റ് 11ന് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി ലീന ഡേവിസ് ഗാന്ധിമരം പരിപാടി ഉദ്ഘാടനം ചെയ്തു. 12ആം തിയ്യതി അധ്യാപകരുടെയും, രക്ഷിതാക്കളുടെയും, കുട്ടികളുടെയും സാന്നിധ്യത്തിൽ ഭരണഘടനാ ആമുഖം വായന നടത്തി.13 ന് വിദ്യാലയത്തിലും വീടുകളിലും ദേശീയ പതാക ഉയർത്തി. ഓഗസ്റ്റ്‌ 15 ന് പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി പ്രിൻസി ഫ്രാൻസിസ്, മറ്റു ജനപ്രതിനിധികൾ, ഒ എസ് എ പ്രതിനിധികൾ, പി ടി എ, എം പി ടി എ എല്ലാവരും ഒരുമിച്ച് ദേശീയ പതാക ഉയർത്തുകയും ആഘോഷിക്കുകയും ചെയ്തു. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് പ്രസംഗം, ക്വിസ്, പ്രച്ഛന്ന വേഷം, പതാക നിർമ്മാണം, തൊപ്പി നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി. അന്നേ ദിവസം പി ടി എ യുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തുകയും ചെയ്തു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം