ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/പ്രൈമറി
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ പ്രൈമറി വിഭാഗത്തിൽ 5 മുതൽ 7 വരെ ക്ലാസുകളാണ് ഉള്ളത്. മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയങ്ങളിലായി 523 കുട്ടികൾ പ്രൈമറി വിഭാഗത്തിൽ 18 ഡിവിഷനുകളിലായി പഠിക്കുന്നുണ്ട്. പഠനത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്ന ഈ വിദ്യാലയത്തിലെ വിദ്യാർഥികൾ സബ്‍ജില്ലാ , ജില്ലാ തലമൽസരങ്ങളിൽ മികച്ച പ്രകടനം കാഴ്‍ച വെക്കാറുണ്ട്. കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത ഈ വിദ്യാലയത്തിലെ വിദ്യാർഥിനികൾ നിരവധി പുരസ്‍കാരങ്ങൾ കരസ്ഥമാക്കുകയുണ്ടായി. ഹൈസ്‍കൂൾ വിഭാഗത്തിലെന്ന പോലെ നിരവധി അന്യസംസ്ഥാനകുട്ടികൾ യു പി വിഭാഗത്തിലും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. ഇവരിൽ പലരും മലയാളം എഴുതാനോ വായിക്കാനോ അറിയാത്തവരാണ് . ഈ പഞ്ചായത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഏക യു പി വിദ്യാലയം എന്ന നിലയിൽ സമീപത്തെ എല്ലാ എൽ പി സ്‍കൂളിലെ ഭൂരിഭാഗം വിദ്യാർഥികളും ഉപരിപഠനത്തിന് ഈ വിദ്യാലയത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. കലാരംഗത്തും കായികരംഗത്തും വിദ്യാർഥികൾക്ക് ആവശ്യമായ പ്രോൽസാഹനവും പിന്തുണയും നൽകാൻ വിദ്യാലയത്തിലെ അധ്യാപകരും മറ്റ് അനുബന്ധഘടകങ്ങളും പരിശ്രമിക്കുന്നുണ്ട്. 2021-22 അധ്യയനവർഷത്തെ വിദ്യാലയത്തിലെ യു പി വിഭാഗം കുട്ടികളുടെ എണ്ണം ചുവടെ നൽകുന്നു
ക്ലാസ് | മലയാളം മീഡിയം | ഇംഗ്ലീഷ് മീഡിയം | തമിഴ് മീഡിയം | ആകെ കുട്ടികൾ |
---|---|---|---|---|
5 | 62 | 114 | 13 | 189 |
9 | 52 | 87 | 14 | 153 |
10 | 64 | 97 | 8 | 169 |
ആകെ | 178 | 288 | 35 | 501 |