നുസ്രത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നുസ്രത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ | |
---|---|
പ്രമാണം:14412-3jpg | |
വിലാസം | |
കിടഞ്ഞി നുസ്രത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,കിടഞ്ഞി , കിടഞ്ഞി പി.ഒ. , 670675 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0490 2394630 |
ഇമെയിൽ | knimlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14412 (സമേതം) |
യുഡൈസ് കോഡ് | 32020500208 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ചൊക്ലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,പാനൂർ, |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 65 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 5 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീരൂപ് പി പറമ്പത്ത് |
പി.ടി.എ. പ്രസിഡണ്ട് | നസീറ എൻ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സുഹറ |
അവസാനം തിരുത്തിയത് | |
10-01-2022 | 14412 |
= ചരിത്രം
കരിയാടിന്റെ കിഴക്കുഭാഗത്തായി മയ്യഴിപുഴയോട് ചേർന്നു കിടക്കുന്ന കിടഞ്ഞി പ്രദേശത്താണ് നുസ്രത്തുൽ ഇസ്ലാം മദ്രസ എൽ.പി സ്കൂൾ സഥിതി ചെയ്യുന്നത്.
സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസ പരവുമായും വളരെയധികം പിന്നോക്കം നിൽക്കുന്ന പ്രദേശത്തിന്റെ അവസ്ഥ മനസ്സിലാക്കി കരിയാടിന്റെ അധികാരിയായിരുന്ന ശ്രീ.കുഞ്ഞുണ്ണി നമ്പ്യാർ 1924 ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിന്റെ മാനേജർ അദ്ധേഹത്തിന്റെ ഭാര്യ ഭാഗീരഥിയമ്മയായിരുന്നു.
1996 ൽ അവരുടെ മരണശേഷം മകൻ വിജയകുമാരൻ നമ്പ്യാർ സ്കൂൾ മാനേജരായി പ്രവർത്തിച്ചു.
വിദ്യാലയ ഉന്നമനത്തിനായി മാനേജർ 2009 മുതൽ വിദ്യാലയം പള്ളികമ്മിറ്റിക്ക് കൈമാറുകയുണ്ടായി. ഏവരുടേയും ശ്രമഫലമായി ഇന്ന് മികച്ചനിലവാരത്തിൽ എത്താൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.
= ഭൗതികസൗകര്യങ്ങൾ
മദ്രസ്സ പഠനം നടത്തുന്ന ഇരുനില കെട്ടിടത്തിന്റെ മുകളിലാണ് 4 ക്ലാസ്സു മുറികളും അതിനോടു ചേർന്ന ഓഫീസുമായിട്ടാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
വൈദ്യുതി സൗകര്യമുള്ളതും, എല്ലാ ക്ലാസുകളിലും ആവശ്യത്തിന് കാറ്റും വെളിച്ചവും കിട്ടുന്നതുമായ ക്ലാസ്മുറികളാണ് . അതോടപ്പം ക്ലാസുകളിൽ ഫാനും ലൈറ്റും കൂടി സജ്ജീകരിച്ചിട്ടുണ്ട് .
ഐ.ടി. അധിഷ്ടിത പഠനത്തിനായി നിലവിൽ 2 കമ്പ്യൂട്ടറുകൾ ഉണ്ട്. എല്ലാ സൗകര്യവുമുള്ള ടൈൽ പതിച്ച പാചകപ്പുരയും ഉണ്ട്.
കുടിവെള്ളത്തിനായി കിണറും ഫിൽട്ടർ ചെയ്തുവരുന്ന പൈപ്പ് വെള്ളവും ലഭ്യമാക്കുന്നുണ്ട്.
വിഭവപോഷണ സമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് ആരോഗ്യപ്രദമായ രീതിയിൽ നൽകുന്നു.
ശരാശരി കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ലൈബ്രറി സൗകര്യവും .മികച്ച പഠനം .അച്ചടക്കം എന്നിവ സ്കൂളിനെ മികച്ചതാക്കാൻ സഹായിച്ചിട്ടുണ്ട്.
മാനേജ്മെന്റ്.പി.ടി.എ എന്നിവയുടെ നല്ല സഹകരണം ഈ വ്യദ്യാലയത്തിനെന്നുമുണ്ട്.
= പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബുകളും .ബുൾബുൾ യൂണിറ്റുകളും മികച്ച രീതിയിൽ നടത്തുന്നു. സ്കൂൾ കലോത്സവത്തിൽ പല ഇനങ്ങളിലും വിജയം നേടാനും .അറബിക് കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ശാസ്ത്രഗണിത ശാസ്ത്ര പ്രവൃത്തിപരിചയമേളകളിൽ മികച്ച വിജയവും നേടിയിട്ടുണ്ട്.
= മാനേജ്‌മെന്റ്
1924 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം .വിദ്യാലയത്തിന്റെ മുൻകാല മാനേജർ ശ്രീമതി ഭാഗീരതിയമ്മയായിരുന്നു.
1996 ൽ അവരുടെ നിര്യാണം മൂലം അദ്ധേഹത്തിന്റെ മകൻ ശ്രീ.വിജയകുമാരൻ മാസ്റ്ററാണ് പിന്നീട് മാനേജരായത് .
വിദ്യാലയത്തിന്റെ ഉന്നമനത്തിനായി അദ്ധേഹം വിദ്യാലയം പളളിക്കമ്മിറ്റിക് കൈമാറി. 2009 ൽ വിദ്യാലയം നുസ്രത്തുൽ ഇസ്ലാം മദ്രസ്സയിലേക്ക് മാറ്റി. ഇപ്പോഴും മദ്രസ്സയിലാണ് വിദ്യാലയം നടത്തിവരുന്നത്.
= മുൻസാരഥികൾ
ഗോപാലൻ മാസ്റ്റർ ഗോവിന്ദൻ അടിയോടി T.H.കുഞ്ഞിരാമൻ മാസ്റ്റർ പത്മിനി ടീച്ചർ ശ്രീമതി രാധാബായ് ടീച്ചർ തോമസ്സ് മാസ്റ്റർ ഗംഗാധരൻ മാസ്റ്റർ അബൂബക്കർ മാസ്റ്റർ മൂസ്സ മാസ്റ്റർ,പ്രസന്ന ടീച്ചർ
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ വിദ്യാലയത്തിൽ പഠിച്ച പലരും പല മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിനും നാടിനും അഭിമാനമായ പൂർവ്വ വിദ്യാർത്ഥികളിൽ അധ്യാപകരും, ഡോക്ടർമാരും,പ്രമുഖ വ്യാപാരി വ്യവസായികളും പ്രാസംഗികരും രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ പ്രമുഖരായവരുൾപ്പടെ പ്രദേശത്തെ പോസ്റ്റ് മാസ്റ്റർ വരെ ഉണ്ട്.
വഴികാട്ടി
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14412
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ