വി വി എച്ച് എസ് എസ് താമരക്കുളം/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
INDEPENDENCE DAY FLAG HOISTING
നാഷണൽ കേഡറ്റ് കോപ്സ്

ചരിത്രം

NCC സീനിയ‍‍ർ കേഡറ്റ്സ്
പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ എൻസിസി യൂണിറ്റ് പങ്കാളികൾ ആയപ്പോൾ
1957 ഡിസംബർ 23 ആയിരുന്നു എൻ.സി.സി.യുടെ ആപ്തവാക്യമായി ഒത്തൊരുമയും അച്ചടക്കവും എന്ന പദ പ്രയോഗം നിലവിൽ വന്നത്.യുവാക്കൾക്കിടയിൽ സ്വഭാവഗുണം , ധൈര്യം , സഹവർത്തിത്വം , അച്ചടക്കം , നേതൃത്വഗുണം , മതേതര മനോഭാവം, സാഹസിക മനോഭാവം , കായിക മനോഭാവം എന്നിവ കൂടാതെ സേവന മനോഭാവം വളർത്താനും നല്ലൊരു പൗരനാക്കി മാറ്റാനും.സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ യുവാക്കളാകുന്ന മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും-സായുധസേനയിൽ ഉൾപ്പെടെ-രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്നവരാക്കി മാറ്റാനും.യുവാക്കൾക്കിടയിൽ സായുധസേനയിൽ ചേരുന്നതിനുള്ള മാർഗ്ഗദർശനം നൽകാനുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് ആണ് NCC യുടെ പ്രധാന ലക്ഷ്യങ്ങൾ . ഈ ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കുന്നതിന് കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി ഒരു സീനിയർ ഡിവിഷൻ എൻ സി സി യൂണിറ്റ് 2006 ൽ താമരക്കുളം വി.വി ഹയർസെക്കൻഡറി സ്കൂളിൽ സ്ഥാപിതമായി . ക്യാപ്റ്റൻ രതീഷ് കുമാർ NCC യുടെ ചുമതലകൾ നിർവഹിക്കുന്നു
ശാസ്ത്രരംഗം  പദ്ധതിയുടെ   സംസ്ഥാനതല ഉദ്ഘാടനത്തിനായി   ബഹു  വിദ്യാഭ്യാസ വകുപ്പ് മന്ത്രി  ശ്രീ രവീന്ദ്രനാഥ് നാഥ്, ഡിപിഐ മോഹൻകുമാർ  എ ഡി പി ഐ ജിമ്മി സാർ  എന്നിവർ എത്തിയപ്പോൾ