ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

നിറകതിർ


ഐശ്വര്യത്തിൻറെ നിറ സമൃദ്ധി വിളഞ്ഞു നിൽക്കുന്ന വയലേലകളും കൊയ്ത്തുത്സവങ്ങളുടെ ആഹ്ലാദാരവങ്ങൾ ഉയരുന്ന നാട്ടിടങ്ങളും നമ്മുടെ ഗതകാലങ്ങളെ ചേതോഹരമാക്കിയിരിക്കുന്നു കൊയ്ത്തുപാട്ടുകളും പൂവിളികളും കുമ്മാട്ടിക്കളികളും വായ്ത്താരികളും നിറഞ്ഞു നിന്ന നാളുകളായിരുന്നു അത് .  ഗൃഹാതുരതയുടെ വിസ്‌മൃതികളിൽ അവയൊക്കെ നാടകന്ന് പോയപ്പോൾ സുഖശീതളമായ വസന്ത കാലമാണ് നമുക്ക് നഷ്ടമായത് കാലയവനികയ്ക്കുള്ളിൽ മറഞ്ഞു കൊണ്ടിരിക്കുന്ന നെല്ലുമണം പരക്കുന്ന ആ നല്ല നാളുകളെ തിരിച്ചുപിടിക്കാൻ കേരളം മുഴുവൻ നടക്കുന്ന പരിശ്രമങ്ങൾക്ക് മതിലകം ഓ എൽ എഫ് ജി എച് എസ്സും നിറകതിരിലൂടെ ആത്മാർത്ഥമായ പിന്തുണ നൽകുന്നു

മികവുത്സവം 2018

സ്വാതന്ത്ര്യദിനാഘോഷം 2018

ലോകജനസംഖ്യാദിനം 2018

വായനാദിനം 2018

വായനാദിനത്തോട് അനുബന്ധിച്ചു ആഴ്ചകളോളം നീളുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കി . ക്ലാസ് ലൈബ്രറി രൂപീകരണം , ഗ്രീൻ ബുക്‌സിന്റെ നേതൃത്വത്തിൽ പുസ്തക പ്രദർശനവും വിപണനവും , "പാത്തുമ്മയുടെ ആട്" ദൃശ്യാവിഷ്‌കാരം , തുടങ്ങിയവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ

പരിസ്ഥിതിദിനം2018

വിദ്യാർത്ഥികളെ പ്രകൃതിയോട് ഇണക്കി ചേർക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു . പ്രകൃതിയിലേക്ക് മടങ്ങുവാൻ ആഹ്വാനം ചെയ്യുന്ന വീഡിയോ പ്രദർശനവും , ഫലവൃക്ഷത്തൈ വിതരണം , ഔഷധത്തോട്ടനിർമ്മാണം എന്നിവയും സംഘടിപ്പിച്ചു

സർഗാത്മക പ്രവർത്തനങ്ങൾ

Elysian 2017 ഒ. എൽ. എഫ്. ജി. എച്ച്. എസിന്റെ മുൻകാല പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രുപമായി ആനുവൽ മാഗസിൻ Elysian 2017-2018പ്രസിദ്ധീകരിച്ചു. അധ്യാപകരുടേയും കുട്ടികളുടേയും ആത്മാർതഥമായ പ്രവർത്തനങ്ങൾക്കുള്ള ഒരു തെളിവാണ് ഇൗ മാഗസിൻ.

നല്ലപാഠം 2018