Schoolwiki സംരംഭത്തിൽ നിന്ന്
അഭിമാന പൂർണ്ണമായ ഒരു ചരിത്രത്തിന്റെ തുടർച്ചയാണ് ഇന്നത്തെ സി എൻ സി പി എം വി എച്ച് എസ് എസ് . 1968-ലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. അപ്പർ പ്രൈമറി സ്കൂൾ ആയിട്ടാണ് തുടക്കം .ഇന്നാട്ടിലെ ഏറ്റവും സാധാരണക്കാരായ ഗ്രാമീണരുടെ മക്കൾക്ക് പഠനാവസരങ്ങൾ തുറന്നു നൽകി നാടിനെ പുരോഗതിയിലേക്ക് നയിക്കുക എന്നതായിരുന്നു ലക്ഷ്യം. പട്ടാളത്തിലെ ഡോക്ടറും ക്യാപ്റ്റനും ആയിരുന്നു എൻ പത്മനാഭപിള്ളയുടെ സ്മരണാർത്ഥം അനന്തരവനായ നല്ല മുട്ടത്തെ രാമകൃഷ്ണപിള്ള യാണ് സ്കൂൾ ആരംഭിച്ചത്. അദ്ദേഹമായിരുന്നു ആദ്യ മാനേജർ. കൃഷ്ണപുരം, വള്ളികുന്നം, താമരക്കുളം ,ഭരണിക്കാവ് തുടങ്ങിയ ഗ്രാമങ്ങളിൽ നിന്നുള്ള നിന്നുള്ളവരുടെ സ്വന്തം സ്കൂളാണിത് .അന്നും ഇന്നും പൊതുസമൂഹത്തിലെ വ്യവസ്ഥാപിത വേർതിരിവുകളും വേലിക്കെട്ടുകളും ഇല്ലാതെ സമന്മാരായി ആയിരക്കണക്കിന് കുട്ടികൾ ഇവിടെ നിന്നും ഉയർന്നു ഒപ്പം ഈ നാടും. 1976 ജൂണിൽ സി എൻ പി എം ഹൈസ്കൂളായി .മൂന്ന് പതിറ്റാണ്ട് കാലത്തെ മികവാർന്ന വിദ്യാഭ്യാസ ചരിത്രത്തെയും തുടർച്ചയുടെയും അംഗീകാരമായി രണ്ടായിരത്തിൽ സ്കൂളിന് വൊക്കേഷണൽ ഹയർ സെക്കൻഡറി അനുവദിച്ചു. മാനേജർ രാമകൃഷ്ണപിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ദേവകിയമ്മ മാനേജറായി മരണാനന്തരം മകൾ ശ്രീമതി ആനന്ദവല്ലി കുഞ്ഞമ്മ മാനേജർ ആയി 2010 ൽ സ്കൂളിന്റെ സാരഥ്യം എസ് ആർ എസ് നായർ ഏറ്റെടുത്തു.