എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
22:26, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എൻ എസ് എസ് ഹൈസ്കൂൾ, പുള്ളിക്കണക്ക്/വിദ്യാരംഗം‌ എന്ന താൾ എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്/വിദ്യാരംഗം‌ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിലെ സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കുന്നതിനു വേണ്ടിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി രൂപീകരിച്ചിട്ടുള്ളത്. കുട്ടികൾക്ക് ഭാഷയോടുള്ള അഭിരുചി വളർത്തുന്ന പ്രവർത്തനങ്ങളും ഇതിൻ്റെ ഭാഗമായി നടത്തപ്പെടുന്നു. കഥാരചന, കവിതാരചന, നാടൻപാട്ട്, ചിത്രരചന, കവിതാലാപനം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, പത്രപാരായണം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഇതിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഓരോ ക്ലാസ് തലത്തിലും വിദ്യാരംഗം ഗ്രൂപ്പ് രൂപീകരിക്കുകയും അതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെ വെച്ചുകൊണ്ട് സ്കൂൾതല ഗ്രൂപ്പ് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിൻ്റെ പ്രവർത്തനങ്ങളിലെല്ലാം തന്നെ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു. ഉപജില്ലാതല മത്സരത്തിലും കുട്ടികളെ പങ്കെടുപ്പിച്ച് വിജയം കൈവരിക്കാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.