ജി എൽ പി എസ് സി സി ഭൂദാനം/ചരിത്രം

20:42, 19 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojkm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1998 ജൂൺ മാസത്തിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.തുടക്കത്തിൽ ഒരു അധ്യാപകനും 25 ഓളം വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് 40 വിദ്യാർത്ഥികളും 4 അധ്യാപികമാരും ഒരു പി റ്റി സി എം ജീവനക്കാരിയും ഒരു മെൻറർ ടീച്ചറും ഉണ്ട്.ഈ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും ആദിവാസി വിഭാഗത്തിൽ പെട്ടവരാണ്.80% ഭൗതിക സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്ന വിദ്യാലയം ശരാശരി അക്കാദമിക നിലവാരം പുലർത്തുന്നുണ്ട്.

എല്ലാ കാര്യങ്ങളിലും സജീവ പങ്കാളിത്തത്തോടുകൂടിയ ഒരു പി ടി എ ഈ വിദ്യാലയത്തിലുണ്ട്. വിദ്യാലയത്തിൻെറ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളിൽ പി ടി എ യുടെ പങ്ക് വളരെ നിർണ്ണായകമാണ്.

വിദ്യാലയത്തിൽ എല്ലാ വർഷവും കലാ-കായിക മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.എല്ലാവിധ മത്സര പരീക്ഷകളിലും പങ്കെടുപ്പിക്കാറുണ്ട്.

എല്ലാ കാലാവസ്ഥയിലും സ്കൂളിൽ എത്താൻ അനുയോജ്യമായ റോഡ് സൗകര്യമുണ്ട്. ആവയൽ, മടൂർ കോളനികളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.ഗോത്രസാരഥി പദ്ധതി പ്രകാരം ഒരു വാഹനം സർവ്വീസ് നടത്തുന്നു.