കൈപ്പുഴ സെന്റ്മാർഗരറ്റ്സ് യുപിഎസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:06, 1 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nirmal joy (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1892 ജൂൺ 27 ന്,വി. മാർഗരെറ്റ് മേരി അലക്കൊക്കിൻറെ നാമത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്‌ഷ്യം വച്ച് കൊണ്ട് ഈ സ്കൂൾ കൈപ്പുഴയിൽ സ്ഥാപിതമായി.ദൈവദാസൻ മാർ മാത്യു മാക്കിൽ ആണ്ഇതിൻറെ സ്ഥാപകൻ. കുടിപ്പള്ളിക്കുടമായി ആരംഭിച്ച സ്കൂൾ പുരോഗതി പ്രാപിച്ച് 1910ൽ ഗവൺമെന്റിൻറെ അംഗീകാരം ലഭിച്ചു. 1947 ൽ ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. പെൺപൈതങ്ങളുടെ വിദ്യാഭ്യാസം സ്വഭാവ രൂപീകരണം അധ്യാത്മിക വളർച്ച, അതുവഴി കുടുംബത്തിൻറെ വളർച്ച, സമൂഹത്തിൻറെ ഉന്നമനം എന്നിവയാണ്ക്രാന്തദർശിയായ മാക്കിൽ പിതാവ് ഇതുവഴി ലക്‌ഷ്യം വച്ചത്. സി ഏലിയാമ്മ കുന്നശ്ശേരിൽ, സി മാർഗരെറ്റ് മഴുവഞ്ചേരിൽ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ.1988 മുതൽ 2011 വരെ കോട്ടയം വെസ്റ്റ് സബ് ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡുകൾ നാലു പ്രാവശ്യം കരസ്ഥമാക്കിയിട്ടുണ്ട്. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് 2009 മുതൽ ആൺകുട്ടികൾക്കും ഇവിടെ പ്രവേശനം ആരംഭിച്ചു. 2016 -17 ൽ ശതോത്തര രജത ജുബിലീ ആഘോഷിക്കുന്ന ഈ സരസ്വതി ക്ഷേത്രം ഇന്നും ഒരു വടവൃക്ഷമായി പ്രശോഭിക്കുന്നതിൽ ഞങ്ങൾ കൃതാർത്ഥരാണ്.

അദ്ധ്യാപകസേവനം ഹെഡ്മിസ്ട്രെസ്സ് ഉൾപ്പടെ 11 അദ്ധ്യാപകർ

ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.

കുട്ടികളുടെ പഠനത്തിനും ഇതര പ്രവർത്തനങ്ങൾക്കും അദ്ധ്യാപകരുടെ സേവനം മികവേകുന്നു. കൂടാതെ സംഗീതം, നൃത്തം, ചിത്രരചന, സ്പോർട്സ് തുടങ്ങിയവയിലും വേണ്ടുന്ന പരിശീലനവും നടത്തിവരുന്നു.കലാകായിക പ്രവൃത്തി പരിചയ മേളകളിൽപങ്കെടുപ്പിക്കുന്നതിനായി പ്രത്യേക പരിശീലനവും ഗ്രൂപ്പ്‌ അടിസ്ഥാനത്തിൽ നടത്തി വരുന്നു. ഉച്ച ഭക്ഷണം, പരിസര ശുചീകരണം എന്നിവയ്ക്കായി മറ്റു രണ്ടു ജീവനക്കാരുടെ സഹായം പ്രയോജനപ്പെടുത്തി വരുന്നു. സ്കൂളിൻറെ ദൈനംദിന പ്രവർത്തനങ്ങളുടെ നെടും തൂണായി വർത്തിക്കുന്ന മികച്ച മാനേജ്മെൻറ് ആണ് ഈ സ്കൂളിനുള്ളത്‌. അതോടൊപ്പംതന്നെ മികവാർന്ന സേവനം കൊണ്ട് സ്കൂളിനെ വഴി നടത്തിക്കുന്ന സ്കൂൾ പി. ടി. എ യും പ്രവർത്തിക്കുന്നു. ആഴ്ചയിൽ രണ്ടു ദിവസം ക്ലാസ്സടിസ്ഥാനത്തിൽ അദ്ധ്യാപകരുടെ നേതൃത്വത്തിൽ അസ്സംബ്ലി കുട്ടികൾ തന്നെ നടത്തുന്നു. പ്രാർത്ഥനയോടെ ആരംഭിക്കുന്ന അസ്സംബ്ലിയിൽ പ്രതിജ്ഞ, മുഖപ്രസംഗം, പത്രവാർത്ത, ചിന്താവിഷയം, ക്വിസ്, കടങ്കഥ, എക്സ്സർസൈസ്, സദുപദേശങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. സ്കൂൾ അസ്സംബ്ലി ഏറ്റെടുത്തു നടത്തുന്നതിലൂടെ പൊതുസമൂഹത്തെ അഭിമുഖീകരിക്കാനും, ആത്മവിശ്വാസം വളർത്താനും കുട്ടികളെ പ്രാപ്തരാക്കുന്നു. മധുരം നുകരുന്ന കുട്ടികളുടെ ജന്മദിനാഘോഷ൦ അസ്സംബ്ലിക്ക് കൊഴുപ്പേകുന്നു .