എ എം എൽ പി എസ് കാന്തപുരം ഈസ്റ്റ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:26, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47533 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

റിലീഫ് ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ( ആർ സി എഫ് ഐ)എന്ന സന്നദ്ധ സംഘ‌നയു‌‌ടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് കാന്തപുരം ഈസ്റ്റ് എ എം എൽ പിസ്കൂൾ. 1932ൽ ആരംഭിച്ച വിദ്യാലയം ഇന്ന് എട്ട് ക്ലാസുകളിലായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ആപ്പാ‌ടം കണ്ടി അവിലൻ മുസ്ല്യാർ തൻറെ മകൻ അബൂബക്കർ ഹാജിയുമൊത്ത് ആരംഭിച്ചതാണ് ഈ സ്ഥാപനം. പശിയടക്കാൻ പാടുപെട്ട കാലത്ത് സ്കൂളിലേക്ക് വിദ്യാർഥികളെയെത്തിക്കുകയെന്ന ശ്രമകരമായ ദൗത്യമായിരുന്നു അവർക്ക് മുന്പിലെ വെല്ലുവിളി. എങ്കിലും അവർ ഉദ്യമത്തിൽ നിന്ന് പിന്മാറിയില്ല. ചോയിമഠത്തിലെ കലന്തോട്ടി, ബീരാൻ എന്നിവരോട് സ്ഥലം വാങ്ങി ഷെഡ് നിർമിച്ചു. ആദ്യമായി ആനപ്പാറ ബപ്പൻ ഹാജി എന്നയാളുടെ മകൻ ഹുസൈനെസ്കൂൾ പ്രവർത്തനമാരംഭിച്ചു. അവിടന്നിങ്ങോട്ട് ചോയിമഠത്തിൻറെ ചരിത്രം മാറിവരുകയായിരുന്നു.