ഗവൺമെന്റ് എൽ പി എസ്സ് പടിഞ്ഞാറേക്കര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1935 ൽ ആണ് ഈ വിദ്യാലയം സ്‌ഥാപിച്ചത്. വൈക്കം സബ്ജില്ലയിലെ ഉദയനാപുരം ഗ്രാമ പഞ്ചായത്തിന്റെ എട്ടാം വാർഡിലാണ് പടിഞ്ഞാറേക്കര ഗവണ്മെന്റ് എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. അഞ്ചാംക്ലാസ്സ് കൂടി ഉൾപ്പെടുന്ന സ്കൂളെന്ന ഖ്യാതിയുമുണ്ട്.
| ഗവൺമെന്റ് എൽ പി എസ്സ് പടിഞ്ഞാറേക്കര | |
|---|---|
| വിലാസം | |
പടിഞ്ഞാറേക്കര പടിഞ്ഞാറേക്കർ പി.ഒ. , 686146 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1935 |
| വിവരങ്ങൾ | |
| ഫോൺ | 04829 221230 |
| ഇമെയിൽ | pkaraglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 45250 (സമേതം) |
| യുഡൈസ് കോഡ് | 32101300701 |
| വിക്കിഡാറ്റ | Q87661317 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| ഉപജില്ല | വൈക്കം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | വൈക്കം |
| താലൂക്ക് | വൈക്കം |
| ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 45 |
| പെൺകുട്ടികൾ | 40 |
| ആകെ വിദ്യാർത്ഥികൾ | 85 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | Sunitha M G |
| പി.ടി.എ. പ്രസിഡണ്ട് | Rajesh R |
| എം.പി.ടി.എ. പ്രസിഡണ്ട് | Shaki Shinoj |
| അവസാനം തിരുത്തിയത് | |
| 08-02-2022 | Pkaraglps |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1935 ൽ ആണ് ഈ വിദ്യാലയം സ്‌ഥാപിച്ചത്. വൈക്കം സബ്ജില്ലയിലെ ഉദയനാപുരം ഗ്രാമ പഞ്ചായത്തിന്റെ എട്ടാം വാർഡിലാണ് പടിഞ്ഞാറേക്കര ഗവണ്മെന്റ് എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. അഞ്ചാംക്ലാസ്സ് കൂടി ഉൾപ്പെടുന്ന സ്കൂളെന്ന ഖ്യാതിയുമുണ്ട്. ഉൾനാടൻ പാടശേഖര പ്രദേശമായ ഇവിടെ മുൻകാലങ്ങളിൽ ജലഗതാഗതത്തെ ആണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. ഈ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വളരെ ദൂരം സഞ്ചരിച്ച് വൈക്കത്തോ തലയോലപ്പറമ്പിലോ പോകേണ്ടിയിരുന്നു.
അതിനാൽ പടിഞ്ഞാറേക്കര പെരുമ്പള്ളി കാവ് ദേവീക്ഷേത്രത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന എൻഎസ്എസ് ന്റെ നേതൃത്വത്തിൽ നാട്ടിലെ കുട്ടികൾക്കായി ഒരു പ്രൈമറി സ്കൂൾ രൂപീകരിക്കുകയും 1933 ൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. ആദ്യകാലത്ത് ഈ സ്കൂളിന്റെ പേര് ദേവി വിലാസം എൻ. എസ്.എസ് എൽ പി സ്കൂൾ എന്നായിരുന്നു. കണക്കഞ്ചേരി തറവാട്ടുകാരാണ് സ്കൂൾ പ്രവർത്തിക്കുന്നതിനായി ഒരേക്കർ സ്ഥലം സൗജന്യമായി അന്ന് വിട്ടു നൽകിയത്. പിന്നീട് സ്കൂളിന്റെ നടത്തിപ്പ് ഗവൺമെന്റിലേക്ക് വിട്ടുകൊടുക്കുകയും പടിഞ്ഞാറേക്കര ഗവൺമെൻറ് എൽ. പി. സ്കൂൾ എന്ന് പുനർനാമകരണം നടത്തുകയും ചെയ്തു. സ്കൂളിന്റെ ആരംഭകാലം മുതലേ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. മുൻവശത്തുകൂടി മൂവാറ്റുപുഴയാറിന്റെ ഒരു കൈവഴി ഒഴുകുന്നുണ്ട്. പ്രകൃതിരമണീയമായ ഈ സ്ഥലത്ത് തലയുയർത്തിനിൽക്കുന്ന ഈ സ്കൂൾ നാട്ടിലെ നിരവധി തലമുറകളുടെ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന്റെ ആരംഭകാലത്ത് പണികഴിപ്പിച്ച വലിയൊരു ഹാൾ കെട്ടിടവും പിന്നീട് നിർമ്മിച്ച ഓഫീസ് മുറി ഉൾപ്പെടുന്ന രണ്ടു മുറി കോൺക്രീറ്റ് കെട്ടിടവും ഒരു കമ്പ്യൂട്ടർ ലാബും ഡൈനിങ് ഹാളും നൂതന ടോയ്ലറ്റ് സമുച്ചയവും ഇവിടെയുണ്ട്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി ഒരു പാചകശാലയുമുണ്ട്. നാട്ടിലെ കുട്ടികൾ എല്ലാവരും വിശാലമായ ഇവിടുത്തെ സ്കൂൾ ഗ്രൗണ്ടിലാണ് കളിച്ചു വളരുന്നത് . ശിശു സൗഹൃദമായ ഡെസ്ക് , ബെഞ്ച് മുതലായവയും സ്മാർട്ട് ക്ലാസ് റൂമുകളും, ഡിജിറ്റൽ പഠനോപകരണങ്ങളും കുട്ടികളെ നൂതന പഠന സങ്കേതങ്ങളിലൂടെ അറിവിലേക്ക് നയിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- യോഗ ക്ലാസുകൾ
- എഴുത്തുകൂട്ടം-വായനക്കൂട്ടം
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- .ആരോഗ്യപ്രവർത്തക സംഘം
- ഡാൻസ് ക്ലാസ്സ്
- ചിത്രകലാപഠനം
- പ്രവർത്തിപരിചയ പഠനം
- സംഗീത പഠനം
- സ്റ്റുഡന്റ് പോലീസ്
- നേർക്കാഴ്ച
വഴികാട്ടി
- തലയോലപ്പറമ്പ്- വൈക്കം റൂട്ടിൽ വടയാർ പാലം സ്റ്റോപ്പിൽ നിന്ന് ഇടതുവശത്ത് കൂടിയുള്ള പടിഞ്ഞാറേക്കര-മുട്ടുങ്കൽ റോഡിൽകൂടി ഒന്നര കിലോമീറ്റർ മീറ്റർ ഉള്ളിലേക്കു സഞ്ചരിച്ചാൽ പടിഞ്ഞാറേക്കര സ്കൂളിലെത്തും
- പെരുമ്പള്ളിക്കാവ് ക്ഷേത്രത്തിന് സമീപത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്
{{#multimaps:9.753864, 76.426651 | width=500px | zoom=16 }}