ഗവ. എൽ പി സ്കൂൾ, മരുത്തോർവട്ടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി സ്കൂൾ, മരുത്തോർവട്ടം | |
---|---|
വിലാസം | |
മരുത്തോർവട്ടം മരുത്തോർവട്ടം , മരുത്തോർവട്ടം പി.ഒ. , 688539 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഇമെയിൽ | 34210cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34210 (സമേതം) |
യുഡൈസ് കോഡ് | 32110401103 |
വിക്കിഡാറ്റ | Q87477620 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 61 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീനാമോൾ . ഡി |
പി.ടി.എ. പ്രസിഡണ്ട് | ശ്യാംകുമാർ . ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | അനില |
അവസാനം തിരുത്തിയത് | |
06-01-2022 | ഗവ എൽ പി എസ് മരുത്തോർവട്ടം |
................................
ചരിത്രം
സ്കൂൾ ചരിത്രം
പ്രശസ്തമായ മരുത്തോർവട്ടം ശ്രീ ധന്വന്തരി ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായി പ്രശാന്ത സുന്ദരമായ ഗ്രാമാന്തരീക്ഷത്തിലാണ് ഈ വിദ്യാലയ മുത്തശ്ശി സ്ഥിതിചെയ്യുന്നത്. 1916 ൽ ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾ എന്നപേരിൽ സ്ഥാപിതമായ മരുത്തോർവട്ടം ഗവൺമെൻറ് എൽ പി സ്കൂൾ, തണ്ണീർമുക്കം പഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്ന വിദ്യാലയങ്ങളിലൊന്നാണ്. ചേർത്തല താലൂക്കിലെ തണ്ണീർമുക്കം, മരുത്തോർവട്ടം പ്രദേശത്തെ പറവയ്ക്കൽ വീട്ടിൽ ഗോവിന്ദൻ ഗോവിന്ദനും പള്ളിത്തറമഠത്തിൽ നാരായണൻ പരമേശ്വരനും തത്രാക്കൽ വീട്ടിൽ രാമൻ നാരായണനും ചിറ്റയിൽ കുടുംബപ്പള്ളിവീട്ടിൽ ഗോവിന്ദൻ കേശവനും കൊക്കോതമംഗലം കിഴക്കുമുറിയിൽ ഇടവനവീട്ടിൽ നാരായണൻ ഗോവിന്ദനും നടുവിലെതോട്ടത്തിൽ കളരിക്കൽ വീട്ടിൽ ഗോവിന്ദൻ നീലകണ്ഠനുംകൂടി തങ്ങൾക്കു ദാനമായി ലഭിച്ച 48 സെൻറ് പുരയിടം ഒരു സ്കൂൾ നടത്തുന്നതിലേയ്ക്കായി ഗവൺമെന്റിന് എഴുതിനൽകുകയുണ്ടായി. അതിൽ 80 അടിനീളവും 20 അടി വീതിയും പിന്നിൽ 4 അടി വരാന്തയുടെ കല്ലും മരവും കൊണ്ടുള്ള കെട്ടിടം പണിത്, ഓലകൊണ്ട് മേഞ്ഞ് 14 ബെഞ്ചും രണ്ട് ബോർഡും രണ്ടു കസേരയുംകൂടി ആയിരം രൂപ വിലയ്ക്ക് ഗവൺമെന്റിലേയ്ക്ക് നൽകുകയാണുണ്ടായത്. ആദ്യകാലങ്ങളിൽ ഷിഫ്റ്റ് സമ്പ്രദയത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് വിവിധ മത
വിഭാഗത്തിൽപെട്ടതും വിവിധ സാമ്പത്തിക നിലവാരത്തിലുള്ളതുമായ പ്രദേശവാസികളായ കുട്ടികൾ മുൻകാലങ്ങളിൽ ഈ സ്കൂളിൽനിന്ന് വിദ്യ അഭ്യസിച്ചിരുന്നു.
സമൂഹത്തിൻറെ വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധിപേരെ ഈ വിദ്യാലയ മുത്തശ്ശി നൽകിയിട്ടുണ്ട്. കലാരംഗത്തും സമൂഹത്തിന്റെ വിവിധ തുറകളിലും തങ്ങളുടെ സ്ഥാനം കൊണ്ട് മരുത്തോർവട്ടത്തിന്റെ പ്രശസ്തി പരത്താൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. മാതൃകാപരമായ വിദ്യാലയാന്തരീക്ഷം സൃഷ്ടിക്കുവാൻ ഇവിടെയുണ്ടായിരുന്ന ഓരോ അധ്യാപകർക്കും കഴിഞ്ഞിട്ടുണ്ട്. സ്കൂളിന്റെ പുരോഗതിക്കായി ഇവർ ചെയ്തിട്ടുള്ള സേവനങ്ങളെ ഇവിടെ സ്മരിക്കാം.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34210
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ