ബ്ലോസംസ് ഇംഗ്ലീഷ് സ്കൂൾ മുട്ടുങ്ങൽ/സൗകര്യങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെട്ടിടം
അടച്ചുറപ്പുള്ള മൂന്നുനില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് . മുഴുവൻ ക്ലാസ്സുകളും വൈദ്യുതീകരിച്ചു ഫാനും ലൈറ്റും ലഭ്യമാക്കിയിട്ടുണ്ട്.
ലൈബ്രറി
ഓരോ ക്ലാസ്സിലും ക്ലാസ്സ്‌ലൈബ്രറി സജ്ജീകരിച്ചതു കൂടാതെ സ്കൂളിന് പൊതുവായി ഒരു ലൈബ്രറി ഉണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി കഥ,കവിത,നോവൽ,ചരിത്രം,....തുടങ്ങി വിവിധതരം പുസ്തകങ്ങൾ അടുക്കിലും ചിട്ടയിലും ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നു. എല്ലാ ആഴ്ചയും ഓരോകുട്ടിക്കും ഒരു പുസ്തകം വീതം ലൈബ്രറിയിൽ നിന്നും നൽകുകയും കുട്ടി വായിച്ചു വയനാക്കുറിപ്പോടെ തിരിച്ചേൽപ്പിക്കുകയും ചെയ്യാറുണ്ട്.
കളിസ്ഥലം
കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും,മൈതാനവും,കളി ഉപകരണങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.