ബ്ലോസംസ് ഇംഗ്ലീഷ് സ്കൂൾ മുട്ടുങ്ങൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

ചിട്ടയായ രീതിയിലുള്ള പാഠ്യപഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. വിവിധതരം ക്ലബ്ബുകളുടെ പ്രവർത്തനം സ്കൂളിൽ നല്ലരീതിയിൽ നടക്കുന്നുണ്ട്. എല്ലാദിനാചരണങ്ങളും വ്യത്യസ്തമായ പരിപാടികളോടെ വളരെ വിപുലമായ് സ്കൂളിൽ നടത്താറുണ്ട്.  കുട്ടികളുടെ വ്യത്യസ്തമായ കഴിവുകൾ തിരിച്ചറിഞ്ഞു പരിപോഷിപ്പിക്കാനും  പ്രോത്സാഹനം നൽകാനും ഓരോ അധ്യാപകരും ശ്രദ്ധിക്കുന്നു.  പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണനനൽകി  കളികളിലൂടെയും മറ്റു പ്രവർത്തനങ്ങളിലൂടെയും  അവരെയും മറ്റുള്ള കുട്ടികൾക്കൊപ്പം എത്തിക്കുന്നു. കുട്ടികളുടെ ശാരീരികവും ബൗദ്ധികവുമായ വളർച്ചയ്‌ക്കൊപ്പംതന്നെ അവരുടെ മാനസികവും വികാരപരവുമായ വളർച്ചയ്ക്കും തുല്യ പ്രാധാന്യം കൊടുക്കുന്നു.

 എല്ലാദിവസവും ക്ലാസ്സ് അസംബ്ലി  നടത്താറുണ്ട്. അസംബ്ലിയിൽ പ്രാർത്ഥന, പ്രതിജ്ഞ,ശ്വസന വ്യായാമങ്ങൾ,പ്രധാനാദ്ധ്യാപികയുടെ പ്രചോദനകരമായ ലഘു പ്രസംഗം,പ്രത്യേക ദിനങ്ങളെക്കുറിച്ചുള്ള അദ്ധ്യാപകരുടെ പ്രസംഗം  എന്നിവ ഉൾപ്പെടുന്നു.