മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ഹൈസ്കൂൾ
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ആരോഗ്യം, ശുചിത്വം എന്നിവയ്ക്ക് പരമ പ്രാധാന്യം നൽകിയുള്ള പരിപാടികൾ ആവിഷ്കരിക്കും. സ്കൂൾ സുരക്ഷിത ഇടം എന്ന ചിന്ത മുഴുവനാളുകൾക്കും വരത്തക്ക രീതിയിലുള്ള പ്രോഗ്രാമുകൾ, കരുതലോടെ നടപ്പിലാക്കും. കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനും വളർച്ചയ്ക്കും, ബൗദ്ധിക പരിരക്ഷയോടൊപ്പം പ്രാധാന്യം നൽകുന്ന പരിപാടികൾ മാനേജ്മെൻറ്, രക്ഷാകർത്താക്കൾ, അധ്യാപകർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, എന്നിവരുടെ പങ്കാളിത്തത്തോടുകൂടി നടപ്പാക്കും. കോവിഡ് മൂലം നഷ്ടമായ വർഷത്തെ പാഠ്യ പാഠ്യാനുബന്ധപ്രവർത്തനങ്ങളിലെ കുറവ് സമയബന്ധിതമായി പരിഹരിക്കും. L S G, കുടുംബശ്രീ , S M C , P T A എന്നിവരുടെ സഹകരണത്തോടെ പ്രഭാതഭക്ഷണവും ഇപ്പോഴത്തെ ഉച്ചഭക്ഷണ പരിപാടിയും വിപുലമായ രീതിയിൽ നടപ്പാക്കും. ഇതിനായി പച്ചക്കറി കൃഷി നടപ്പിലാക്കും. കുട്ടികൾ തമ്മിൽ തമ്മിലും കുട്ടികളും അധ്യാപകരും തമ്മിലും അവരുടെ ഭവനങ്ങൾ തമ്മിലും കൂടുതൽ ഐക്യവും സൗഹൃദവും സ്ഥാപിക്കാൻ ഉതകുന്ന പരിപാടികൾ ആവിഷ്കരിക്കും. ഈ വർഷം ലഭ്യമായ ഓൺലൈൻ പഠന സാങ്കേതിക സംവിധാനങ്ങൾ ക്ലാസ് മുറികളിൽ ഉപയോഗപ്പെടുത്തിക്കൊണ്ട് കൂടുതൽ മെച്ചമായ പഠന സംവിധാനങ്ങൾ ഉറപ്പാക്കും. അസൈൻമെൻറ്, മറ്റ് ഇതര ജോലികൾ സ്കൂളിൽ വന്ന് നടപ്പിലാക്കാൻ സാധിക്കും. കായിക പരിശീലനത്തിനും വിവിധങ്ങളായ കളികൾക്കും കൂടുതൽ പ്രാധാന്യം നൽകും. വായനയുടെ സംസ്കാരം വളർത്താൻ ആവശ്യമായ വിധത്തിൽ ലൈബ്രറിയുടെ ഉപയോഗം വർദ്ധിപ്പിക്കും. ജീവിത നൈപുണികൾ വികസിക്കുന്നതിന് അത്യാവശ്യമായ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ക്രമീകരിക്കും.
"വിദ്യാഭ്യാസം എന്നാൽ എഴുത്തും വായനയും പഠിക്കുക എന്നതല്ല. അത് പ്രതിസന്ധികളെ തരണം ചെയ്യാനുളള കരുത്താർജിക്കലാണ‍് "എന്ന ഗാന്ധിജിയുടെ ഉദ്ധരിണിയെ അനുസ്മരിച്ച്, കോവിഡ് 19 ഉണ്ടാക്കിയ പ്രതിസന്ധികളെ തരണം ചെയ്ത് മുഹമ്മ മദർ തെരേസ വിദ്യാലയം പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.