സെന്റ് ജോസഫ്സ് എൽ പി എസ് കൊച്ചുവേളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
18:39, 8 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rachana teacher (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രീപ്രൈമറിയും പ്രവർത്തിക്കുന്നു.കൂലിയപണിക്കാരുടെയും സാധാരണക്കാരുടെയും മക്കളാണ് ഈ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ അധികവും . ഒന്നര ഏക്കർ സ്ഥലത്തു 10 ക്ലാസ്സ്മുറികളോട് കൂടിയ ഇരുനില കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചു വരുന്നത് .ഹെഡ്മിസ്ട്രസ് ഉൾപ്പെടെ അഞ്ച് സ്ഥിര അദ്ധ്യാപകരും ഒരു കമ്പ്യൂട്ടർ ടീച്ചറും സേവനം അനുഷ്ഠിച്ചു വരുന്നു .പൊതുജനകളുടെയും പ്രവാസികളുടെയും പൂർവ്വവിദ്യാര്ഥികളുടെയും സഹകരണത്തോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു .വിദ്യാഭ്യാസ അവകാശ നിയമം വിഭാവനം ചെയ്യുന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടികൂടിയുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു .