സെന്റ്.ജോസഫ്.എച്ച്.എസ്.എസ്. കിഴക്കമ്പലം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്റ്റുഡൻറ് പോലീസ് കേഡറ്റ്

രാജ്യത്തിൻറെ വളർച്ചയ്ക്കായി പൗരബോധവും ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള യുവജനങ്ങളെ വാർത്തെടുക്കുക, അവരെ സ്വന്തം കടമകളെയും ഉത്തരവാദിത്വത്തെയും കുറിച്ച് ബോധവാന്മാരാക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് കേരള സ്റ്റേറ്റ് പോലീസിൻറെ നേതൃത്വത്തിൽ തുടക്കമിട്ട ഒരു ഗവൺമെൻറ് അംഗീകൃത പാഠ്യാനുബന്ധ പദ്ധതിയാണ് സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ്സ്.കേരളത്തിൽ 2010 ഓഗസ്റ്റ് 2 മുതൽ എസ് പി സി യുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. അതിൽ ഭാഗമാകുവാൻ സെൻ്റ് ജോസഫ് ഹൈസ്കൂളിന് സാധിച്ചു.

2021 സെപ്റ്റംബർ മാസം 17-ാം തീയതി എസ് പി സി യുടെ ഉദ്ഘാടനം കിഴക്കമ്പലം സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുകയും ചടങ്ങിൽ എം.പി ശ്രീ. ബെന്നി ബഹനാൻ, കുന്നത്തുനാട് എം.എൽ.എ ശ്രീ പി.വി ശ്രീനിജിൻ,പെരുമ്പാവൂർ എസ്.സി.പി ശ്രീ അനൂജ് പാലിവാൾ,കുന്നത്തുനാട് എസ്.എച്ച്.ഒ ശ്രീ വി.റ്റി ഷാജൻ തുടങ്ങിയവർ പങ്കെടുക്കുകയും ചെയ്തു.പദ്ധതിയുടെ നടത്തിപ്പിനായി സ്കൂൾതല അഡ്വൈസറി കമ്മിറ്റി രൂപീകരിക്കുകയും ചെയർമാനായി എച്ച്.എം ശ്രീമതി ഗ്രേസി ജോസഫ്, കൺവീനറായി കുന്നത്തുനാട് എസ്.എച്ച്.ഒ ശ്രീ വി.റ്റി ഷാജൻ എന്നിവർ അധികാരമേൽക്കുകയും ചെയ്തു.

എസ് പി സി യുടെ ഇൻചാർജ് - സി.പി.ഒ ശ്രീമതി എൽസ പീറ്റർ, സി.പി.ഒ ശ്രീ എൽദോ ജോയ്.