എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1935-36 വര്ഷം മുതൽ പ്രവർത്തിച്ചുവരുന്ന എയ്ഡഡ് വിദ്യാലയം. ഇപ്പോൾ മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് സബ്ജില്ലയിൽ അരീക്കോട് ബി ആർ സി ക്ക് കീഴിൽ.

സ്ഥാപകൻ : വിദ്യാഭ്യാസ പ്രവർത്തകൻ ചേമത്ത്‌ നാരായണൻ എഴുത്തച്ചൻ

അധസ്ഥിതരും ദാരിദ്രരുമായിരുന്ന ഗ്രാമീണ ജനതയ്ക്ക് വിദ്യ നൽകിയ പാരമ്പര്യത്തിൽ നിന്ന് തുടക്കം. സാമ്പത്തിക പരധീനതകൾക്കിടയിലും വിദ്യാലയത്തെ ശിശുക്ഷേമ പാതയിൽ നയിക്കാൻ അടിസ്ഥാന സൌകര്യങ്ങൾ വികസിപ്പിച്ചു പോന്ന മാനേജ്മെൻറ്. സ്ഥാപകനാമത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ട്രസ്റ്റിൻറെ ഉടമസ്ഥത

1935 ൽ പുല്ലുമേഞ്ഞ രണ്ട് കെട്ടിടങ്ങളിൽ വിദ്യാലയത്തിന് സർക്കാർ അംഗീകാരം ലഭിച്ചു. വല്യമാഷ് എന്ന വിളിപ്പേരിൽ അറിയപ്പെട്ട സ്ഥാപകൻ തന്നെയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. പിന്നീട് പുല്ലുമേഞ്ഞ കെട്ടിടം ഓടിട്ട കെട്ടിടമായി.